»   » മഡോണ സെബാസ്റ്റ്യന്‍ വീണ്ടും തമിഴിലേക്ക്: ഇത്തവണയെത്തുന്നത് ഈ സൂപ്പര്‍ താരത്തിന്റെ ചിത്രത്തില്‍

മഡോണ സെബാസ്റ്റ്യന്‍ വീണ്ടും തമിഴിലേക്ക്: ഇത്തവണയെത്തുന്നത് ഈ സൂപ്പര്‍ താരത്തിന്റെ ചിത്രത്തില്‍

Written By:
Subscribe to Filmibeat Malayalam

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി സിനിമയിലെത്തിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. പ്രേമത്തില്‍ സെലിന്‍ എന്ന കഥാപാത്രമായിട്ടാണ് മഡോണ എത്തിയിരുന്നത്. നിവിന്റെ മൂന്ന് നായികമാരില്‍ ഒരാളായിട്ടായിരുന്നു പ്രേമത്തില്‍ മഡോണ അഭിനയിച്ചിരുന്നത്. പ്രേമത്തിന്റെ ഗംഭീര വിജയം മഡോണയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു.

ഫഹദ്-വിജയ് സേതുപതി ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ വൈറല്‍: കാണാം

സിനിമയില്‍ വരുന്നതിനു മുന്‍പായി ഗായികയായി അറിയപ്പെട്ട താരമായിരുന്നു മഡോണ. പ്രേമത്തിനു ശേഷം മഡോണയുടെതായി പുറത്തിറങ്ങിയ ചിത്രം തമിഴിലായിരുന്നു. വിജയ് സേതുപതി നായകനായ കാതലും കടന്തു പോകും എന്ന ചിത്രത്തിലാണ് മഡോണ അഭിനയിച്ചിരുന്നത്. നളന്‍ കുമാരസ്വാമിയായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ചിത്രത്തിലെ മഡോണയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

madonna sebastian

വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ തമിഴില്‍ തുടര്‍ച്ചയായി ശ്രദ്ധിക്കപ്പെടുന്ന സമയത്താണ് ഈ ചിത്രവും പുറത്തിറങ്ങിയിരുന്നത്. സന്തോഷ് നാരായണന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. കാതലും കടന്ത് പോകും എന്ന ചിത്രത്തിനു ശേഷം കെ.വി ആനന്ദ് സംവിധാനം ചെയ്ത കാവന്‍ എന്ന ചിത്രത്തിലും വിജയ് സേതുപതി-മഡോണ കൂട്ടുക്കെട്ട് ഒന്നിച്ചിരുന്നു. 

madonna sebastian

ഇവര്‍ ഒരുമിച്ച രണ്ടാമത്തെ ചിത്രവും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. കാവനും ശേഷം മഡോണ വീണ്ടും വിജയ് സേതുപതിയുടെ ചിത്രത്തില്‍ എത്തുകയാണ്. വിജയ് സേതുപതി നായകനാവുന്ന ജുങ്ക എന്ന ചിത്രത്തിലാണ് മഡോണ അഭിനയിക്കുന്നത്. ഇത്തവണ വിജയുടെ നായികയായി അല്ല മഡോണ എത്തുന്നത്. ചിത്രത്തില്‍ ഒരു പ്രാധാന്യമുളള കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിക്കുന്നത്.

madonna-vijay sethupathi

കാര്‍ത്തിയുടെ കാശ്‌മോര എന്ന ചിത്രമൊരുക്കിയ ഗോകുലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ ആസിഫ് അലിയുടെ പുതിയ ചിത്രത്തിലാണ് മഡോണ അഭിനയിക്കുന്നത്. അഡ്വഞ്ചെഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ സംവിധാനം ചെയ്ത രോഹിത് വിഎസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇബിലീസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗായി അനുപം ഖേറിന്റെ രൂപമാറ്റം: ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണാം

കമല്‍ ചിത്രം ഹേ റാം റീമേക്ക് ചെയ്യാനൊരുങ്ങി ഷാരൂഖ്: എന്ത് കാര്യത്തിനെന്ന് സോഷ്യല്‍ മീഡിയ! കാണാം

English summary
Madonna Sebastian to make a cameo in Vijay Sethupathi’s film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X