മമ്മൂട്ടിയും റെക്കോര്‍ഡ് നേടി! എക്‌സ്ട്രാ ഷോകളുമായി രാജയുടെ കുതിപ്പ്! വിഷുവിന് ഗംഭീര കലക്ഷന്‍! കാണൂ!

Recommended Video

4 ദിവസം കൊണ്ട് 32 കോടി നേടി മധുരരാജ

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സിനിമയുമായി മമ്മൂട്ടി എത്തിയത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായല്ല താനെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞത്. രാജയെന്ന കഥാപാത്രത്തിന്റെ രണ്ടാംവരവിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വൈശാഖും ഉദയ് കൃഷ്ണയും വീണ്ടും ഒരുമിക്കുമ്പോള്‍ അടുത്ത 100 കോടി നേട്ടമുണ്ടാവുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലൂടെ സജീവായി നടക്കുന്നുണ്ട്. സ്വീകാര്യതയുടെ കാര്യത്തിലായാലും പ്രേക്ഷപിന്തുണയിലായാലും മുന്നിലാണ് മമ്മൂട്ടി. രാജയുടെ രണ്ടാംവരവിനും ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ലൂസിഫറിന്റെ ഈ റെക്കോര്‍ഡ് മധുരരാജ തകര്‍ത്തു? ബോക്‌സോഫീസില്‍ പുതുചരിത്രമെഴുതി രാജയും! കാണൂ!
27 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രമൊരുക്കിയതെന്ന് നിര്‍മ്മാതാവായ നെല്‍സണ്‍ ഐപ്പ് വ്യക്തമാക്കിയിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള ജീവിതകഥയെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമയെന്ന വിശേഷണവും ഈ ചിത്രത്തിന് സ്വന്തമാണ്. ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. 67 ലും അദ്ദേഹത്തിന് എങ്ങനെ ഇങ്ങനെ ചെയ്യാനാവുന്നുവെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മധുരരാജയുടെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

നാലാം ദിനത്തിലെ പ്രകടനം

നാലാം ദിനത്തിലെ പ്രകടനം

ഏപ്രില്‍ 12നായിരുന്നു മധുരരാജ തിയേറ്ററുകളിലേക്കെത്തിയത്. ആദ്യ ദിനം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് കലക്ഷന്‍ റിപ്പോര്‍ട്ടുമായി അണിയറപ്രവര്‍ത്തകരെത്തിയത്. ലൂസിഫര്‍ പ്രഭാവത്തിനിടയിലം പതറാതെ കുതിക്കുകയാണ് ചിത്രമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. നാലംദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 4.99 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയത്. 95.16 ശതമാനമായിരുന്നു സിനിമയുടെ ഒക്യുപെന്‍സി. ഇതിനോടകം തന്നെ 20.88 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ചിത്രം സ്വന്തമാക്കിയത്.

 മികച്ച പ്രകടനം

മികച്ച പ്രകടനം

കൊച്ചിയിലെ സിംഗിള്‍സില്‍ നിന്നും 4.57 ലക്ഷമാണ് ലഭിച്ചത്. ട്രിവാന്‍ഡത്തെ ഏരീസ് പ്ലക്‌സില്‍ നിന്നും 6.94 ലക്ഷമാണ് സിനിമയ്ക്ക് വിഷുദിനത്തില്‍ ലഭിച്ചത്. കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 13 ലക്ഷമാണ് കഴിഞ്ഞ ദിവസം ചിത്രം സ്വന്തമാക്കിയത്. തിരുവനന്തപുരത്തെ സിംഗിള്‍സില്‍ നിന്നും 9.49 ലക്ഷമാണ് ചിത്രത്തിന് വിഷു ദിനത്തില്‍ ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. വാരാന്ത്യത്തിന് പിന്നാലെയായി വിഷുവും കൂടി എത്തിയതോടെ ഗംഭീര തിരക്കാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്.

എക്‌സ്ട്രാ ഷോകള്‍

എക്‌സ്ട്രാ ഷോകള്‍

കടുത്ത തിരക്ക് അനുഭവപ്പെട്ടതോടെ പലയിടങ്ങളിലും എക്‌സ്ട്രാ ഷോ നടത്തിയിരുന്നു. സിനിമയ്ക്ക് ടിക്കറ്റ് ലഭിക്കാനായി നെട്ടോട്ടമോടുന്നവരേയും കാണാമായിരുന്നു. ഹൗസ്ഫുള്‍ ബോര്‍ഡുമായാണ് പലയിടങ്ങളിലും പ്രദര്‍ശനം നടത്തിയത്. കുട്ടികളും കുടുംബ പ്രക്ഷേകരും ഒരുപോലെ നെഞ്ചിലേറ്റിയിരിക്കുകയാണ് രാജയെ. സിനിമയുടെ ഔദ്യോഗിക കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

പ്രദര്‍ശനത്തില്‍ റെക്കോര്‍ഡ്

പ്രദര്‍ശനത്തില്‍ റെക്കോര്‍ഡ്

70 മണിക്കൂറിലധികം സമയം നിര്‍ത്താതെ പ്രദര്‍ശിപ്പിച്ചുവെന്ന റെക്കോര്‍ഡ് സ്വന്തമാക്കി മു്‌ന്നേറുകയാണ് സിനിമ. ചങ്ങരംകുളത്തെ മാഴ്‌സ് സിനിമാസില്‍ നിന്നുമായിരുന്നു സിനിമയെത്തേടി ഈ നേട്ടമെത്തിയത്. നേരത്തെ 100 മണിക്കൂര്‍ പ്രദര്‍ശനമെന്ന റെക്കോര്‍ഡായിരുന്നു ലൂസിഫര്‍ ഇവിടെ നിന്നും സ്വന്തമാക്കിയത്. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും മധുരരാജയും റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. ഈ സന്തോഷം പങ്കുവെച്ച് അണിയറപ്രവര്‍ത്തകരെത്തിയിരുന്നു.

ബെംഗലുരുവില്‍ നിന്നും നേടിയത്

ബെംഗലുരുവില്‍ നിന്നും നേടിയത്

നാലാം ദിനത്തിലും പതറാതെ കുതിക്കുകയാണ് മധുരരാജ. കേരളത്തിന് പുറമെയുള്ള സെന്ററുകളില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 6.43 ലക്ഷമാണ് ചിത്രം നാലാം ദിനത്തില്‍ നേടിയത്. ഇതുവരെയായി 54. 7 ലക്ഷമാണ് ചിത്രം ഇവിടെ നിന്നും സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ബെംഗലുരുവില്‍ നിന്നും തേര്‍ഡ് ഹൈയസ്റ്റ് ഗ്രോസര്‍ എന്ന റെക്കോര്‍ഡും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

മമ്മൂട്ടി-മോഹന്‍ലാല്‍ താരപോരാട്ടം

മമ്മൂട്ടി-മോഹന്‍ലാല്‍ താരപോരാട്ടം

മമ്മൂട്ടിയും മോഹന്‍ലാലുമാണ് ഇത്തവണത്തെ വിഷു സ്വന്തമാക്കാനായി പോരാടുന്നത്. ലൂസിഫറായിരുന്നു തിയേറ്ററുകളിലേക്ക് ആദ്യമെത്തിയത്. മാര്‍ച്ച് 28നായിരുന്നു സിനിമ റിലീസ് ചെയ്തത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂരാണ്. 100 കോടി നേട്ടമുള്‍പ്പടെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് സിനിമ കുതിക്കുന്നത്. വൈശാഖ്-ഉദയ് കൃഷ്ണ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മധുരരാജയുടെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പാണ്.

അണിയറപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട്

അണിയറപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട്

മധുരരാജയുടെ 4 ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടുമായി അണിയറപ്രവര്‍ത്തകരുമെത്തിയിട്ടുണ്ട്. വേള്‍ഡ് വൈഡായി 32.4 കോടിയാണ് സിനിമ സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്. അധികം വൈകാതെ തന്നെ സിനിമ 100 കോടി ക്ലബില്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍ ഇനി സംശയിക്കേണ്ടെന്നാണ് ആരാധകരും പറയുന്നത്. സിനിമയുടെ ഔദ്യോഗിക കലക്ഷന്‍ പുറത്തുവിട്ടതിനുള്ള നന്ദി അറിയിച്ചാണ് മറ്റ് ചിലരെത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X