രാജയുടെ രണ്ടാംവരവ് ബ്രഹ്മാണ്ഡം തന്നെ! രണ്ടാം ദിനത്തിലും പതറാതെ മധുരരാജ! രാജാധിപത്യം തുടരുന്നു! കാണൂ

മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. വക്കീലായി ജോലി ചെയ്യുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത അുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. വില്ലത്തരത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് സഹനടനിലേക്കും നായകനിരയിലേക്കും ഉയരുകയായിരുന്നു മമ്മൂട്ടി. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു അദ്ദേഹം. മലയാള സിനിമയേയും ബോക്‌സോഫീസിനേയും കൈപ്പിടിയിലൊതുക്കിയായിരുന്നു ആ കുതിപ്പ്. ഇത്തവണത്തെ വിഷുക്കാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും ബോക്‌സോഫീസില്‍ ഏറ്റുമുട്ടുകയാണ്. മാര്‍ച്ച് 28നായിരുന്നു ലൂസിഫറെത്തിയത്. പിന്നാലെ ഏപ്രില്‍ 12ന് മധുരരാജയുമെത്തുകയായിരുന്നു.

മമ്മൂട്ടിയായിരുന്നു അന്നും എതിരാളി! ബോക്‌സോഫീസ് തകര്‍ത്തത് മംഗലശ്ശേരി നീലകണ്ഠനും! ഇന്നോ?
ഫാന്‍സ് പിന്തുണയുടെ കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഏറെ മുന്നിലാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും മറ്റുമൊക്കെയായി ഇരുവിഭാഗവും സജീവമാണ്. ലൂസിഫരിന് പിന്നാലെയെത്തിയ രാജയേയും മോഹന്‍ലാല്‍ ആരാധകര്‍ സ്വീകരിച്ചിരുന്നു. ഏട്ടന്‍ ആരാധകനാണെങ്കിലും ഈ സിനിമ ഇഷ്ടമായെന്ന് വ്യക്തമാക്കിയും ആളുകളെത്തിയിരുന്നു. എന്നാല്‍ അതേ സമയം തന്നെ സിനിമയ്‌ക്കെതിരെയുള്ള ഡീഗ്രേഡിങ്ങ് നീക്കങ്ങളും സജീവമായിരുന്നു. സിനിമയുടെ ആദ്യ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കവെ സുപ്രധാന രംഗങ്ങള്‍ പുറത്തുവന്നിരുന്നു. മികച്ച പിന്തുണയുമായി മുന്നേറുകയാണ് ഇരുസിനിമകളും. ആദ്യദിനത്തില്‍ മികച്ച കലക്ഷനായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. രണ്ടാംദിനത്തിലെ പ്രകടനത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ആദ്യദിനത്തിലെ പ്രകടനം

ആദ്യദിനത്തിലെ പ്രകടനം

ആദ്യ ദിനത്തില്‍ കാര്‍ണിവല്‍ സിനിമാസില്‍ നിന്നും ചിത്രത്തിന് 14.95 ലക്ഷമാണ് ലഭിച്ചതെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഫോറം കേരളയാണ് കലക്ഷന്‍ പുറത്തുവിട്ടിട്ടുള്ളത്. 82.78 ശതമാനമായിരുന്നു ഒക്യുപെന്‍സി. യുഎഇയില്‍ നിന്നും 3 കോടിയാണ് സിനിമയ്ക്ക് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കേരളത്തിലേയും ജിസിസിയിലേയും പ്രകടനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടിരുന്നു. 9.12 കോടിയാണ് ചിത്രം ആദ്യദിനത്തില്‍ സ്വന്തമാക്കിയത്. കേരളത്തില്‍ നിന്നും 4.2 കോടിയാണ് ലഭിച്ചത്.

 കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം

കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം

രണ്ടാം ദിനത്തില്‍ 91.72 ശതമാനം ഒക്യുപെന്‍സിയോടെ 5.31 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതുവരെയായി 10.56 ലക്ഷമാണ് ഇവിടെ നിന്നും സിനിമ സ്വന്തമാക്കിയത്. കൊച്ചിയിലെ സിംഗിള്‍സില്‍ നിന്നും രണ്ടാം ദിനത്തില്‍ 5.59 ലക്ഷമാണ് ചിത്രത്തിന് ലഭിച്ചതെന്നും ഫോറം കേരളയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെയായി 12.54 ലക്ഷമാണ് ഇവിടെ നിന്നും ലഭിച്ചത്.

തിരുവനന്തപുരത്തെ പ്രകടനം

തിരുവനന്തപുരത്തെ പ്രകടനം

71.41 ശതമാനം ഒക്യുപെന്‍സിയോടെ 8 പ്രദര്‍ശനങ്ങളായിരുന്നു ഏരീസ് പ്ലക്‌സില്‍ നടന്നത്. രണ്ടാം ദിനത്തില്‍ ഇവിടെ നിന്നും 2.35 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയത്. ഇതുവരെയായി 5.22 ലക്ഷമാണ് സിനിമയെക്ക് ഇവിടെ നിന്നും ലഭിച്ചത്. മോഹന്‍ലാലിന് പിന്നാലെയായാണ് റിലീസുമായി മമ്മൂട്ടിയുമെത്തിയത്. വെക്കേഷനും വിഷുവുമൊക്കെയായി അവധിക്കാലം ആഘോഷിക്കുന്ന കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന സിനിമയാണ് ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സിനിമ കണ്ട പ്രേക്ഷകരും ഇക്കാര്യം ശരി വെച്ചിരുന്നു.

ബെംഗലുരുവില്‍ നിന്നും നേടിയത്

ബെംഗലുരുവില്‍ നിന്നും നേടിയത്

മലയാളത്തിലെ സെക്കന്റ് ബിഗസറ്റ് ഓപ്പണറായിരിക്കുകയാണ് മധുരരാജ. ബെംഗലുരുവില്‍ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലൂസിഫറിന് പിന്നാലെയെത്തിയ രാജയ്ക്കും മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനത്തില്‍ 15.20 ലക്ഷമാണ് ചിത്രത്തിന് ഇവിടെ നിന്നും ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. വാരന്ത്യവും വിഷുവും കൂടിയായതോടെ തിയേറ്ററുകളില്‍ ക്രമാതീതമായ തിരക്ക് അനുഭവപ്പെടുമെന്നും കലക്ഷനിലും അത് പ്രകടമാവുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

ലൂസിഫര്‍- മധുരരാജ പോരാട്ടം

ലൂസിഫര്‍- മധുരരാജ പോരാട്ടം

സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള ബോക്‌സോഫീസ് പോരാട്ടങ്ങള്‍ക്ക് എന്നും മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. പുതുവര്‍ഷം പിറന്നാ നാളിത്രയായെങ്കിലും ഇതാദ്യമായാണ് മോഹന്‍ലാലും മമ്മൂട്ടിയും സിനിമകളുമായെത്തിയത്. ഇടവേള അവസാനിപ്പിച്ച് തമിഴിലും തെലുങ്കിലേക്കുമെത്തിയ മമ്മൂട്ടിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. പേരന്‍പിനും യാത്രയ്ക്കും നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്. ലൂസിഫറും മധുരരാജയും കൊമ്പുകോര്‍ക്കുമെന്ന് അറിഞ്ഞപ്പോള്‍ മുതലേ ആരാധകരും ആവേശത്തിലായിരുന്നു.

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍

രാജയാണോ സ്റ്റീഫന്‍ നെടുമ്പള്ളിയാണോ മികച്ചതെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറുന്നത്. ആദ്യദിനത്തില്‍ 12 കോടി സ്വന്തമാക്കിയ ലൂസിഫര്‍ 8 ദിവസം പിന്നിടുന്നതിനിടയില്‍ 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരനായിരുന്നു ഈ ചിത്രമൊരുക്കിയത്. മാര്‍ച്ച് 28ന് റിലീസ് ചെയ്ത സിനിമ ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഏപ്രില്‍ 12നാണ് രാജയും സംഘവുമെത്തിയത്. പുലിമുരുകന് ശേഷം വൈശാഖും ഉദയ്കൃഷ്ണയും ഒരുമിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. രണ്ടാമത്തെ 100 കോടി നേട്ടം ഇവര്‍ സ്വന്തമാക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇത്തവണത്തെ വിഷു ആര് നേടും?

ഇത്തവണത്തെ വിഷു ആര് നേടും?

ആഘോഷമേതായാലും കുടുംബത്തോടൊപ്പമെത്തി സിനിമ കാണുന്ന ശീലമുണ്ട് മലയാളിക്ക്. ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്ന സംവിധായകരാവട്ടെ ഓരോ ആഘോഷത്തിനും സിനിമകളുമായെത്താറുമുണ്ട്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍-മമ്മൂട്ടി ബോക്സോഫീസ് മത്സരത്തിന് കൂടിയാണ് ഇത്തവണത്തെ വിഷു സാക്ഷ്യം വഹിക്കുന്നത്. ഇതാദ്യമായല്ല ഇരുവരും ഇത്തരത്തില്‍ മത്സരിക്കുന്നത്. ലൂസിഫറിനെ വെല്ലാന്‍ രാജയ്ക്ക് കഴിയുമോയെന്നും ആരായിരിക്കും വിഷു സ്വന്തമാക്കുന്നതെന്നുമറിയാനായി ഇനിയും കാത്തിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X