For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയായിരുന്നു അന്നും എതിരാളി! ബോക്‌സോഫീസ് തകര്‍ത്തത് മംഗലശ്ശേരി നീലകണ്ഠനും! ഇന്നോ?

  |
  അന്ന് ലാലേട്ടനും മമ്മൂക്കയും ഏറ്റുമുട്ടിയപ്പോൾ വിജയിച്ചത് ആര് ??

  മോഹന്‍ലാലും മമ്മൂട്ടിയും നിരവധി തവണ ബോക്‌സോഫീസില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ആരാധക പിന്തുണയുടെ കാര്യത്തില്‍ ഇരുതാരങ്ങളും ഏറെ മുന്നിലാണ്. ബോക്‌സോഫീസില്‍ ഇരുവരും ഒരുമിച്ചെത്തുമ്പോള്‍ ആരാധകരെ അത് ഏറെ ആവേശഭരിതരാക്കാറുമുണ്ട്. അത്തരത്തിലുള്ള പോരാട്ടത്തിനാണ് ഇപ്പോള്‍ വഴിയൊരുങ്ങിയിട്ടുള്ളത്. മാര്‍ച്ച് 28ന് ലൂസിഫര്‍ എത്തിയപ്പോള്‍ ഏപ്രില്‍ 12നാണ് മധുരരാജ അവതരിച്ചത്. പൃഥ്വിരാജിന്‍റെ സംവിധാനത്തിലായിരുന്നു ലൂസിഫറെത്തിയത്. ഭാവിയില്‍ സംവിധായകനായി അരങ്ങേറുമെന്ന വാക്ക് പാലിച്ചാണ് താരപുത്രനെത്തിയത്. മുരളി ഗോപിയുടെ തിരക്കഥയിലൊരുങ്ങിയ സിനിമ നിര്‍മ്മിച്ചത് ആശീര്‍വാദ് സിനിമാസായിരുന്നു. മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, വിവേക് ഒബ്റോയ് തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ഇതിനകം തന്നെ 100 കോടി സ്വന്തമാക്കിയാണ് സിനിമ മുന്നേറുന്നത്. മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചേരുവകളെല്ലാമായാണ് സിനിമയെത്തിയത്.

  ബോക്‌സോഫീസില്‍ ഇനി രാജതാണ്ഡവം! മമ്മൂട്ടിയുടെ രാജയെ നെഞ്ചിലേറ്റി കേരളക്കര! ആദ്യദിനത്തില്‍ നേടുന്നത്?
  മോഹന്‍ലാലിന്‍റെ കൊലകൊല്ലി വരവിന് പിന്നാലെയായാണ് മമ്മൂട്ടി എത്തിയിട്ടുള്ളത്. വൈശാഖും ഉദയ് കൃഷ്ണയും വീണ്ടും ഒരുമിച്ചത് മധുരരാജയ്ക്ക് വേണ്ടിയായിരുന്നു. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത നേട്ടങ്ങളിലൊന്നായ 100 കോടി സമ്മാനിച്ച പുലിമുരുകന് ശേഷമുള്ള ഇവരുടെ കൂടിച്ചേരലില്‍ അടുത്ത 100 കോടിയുണ്ടാവുമോയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം. പോക്കിരിരാജയുടെ രണ്ടാം വരവിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് പോലെ തന്നെ ഒരേ സമയത്ത് റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളായിരുന്നു വാത്സല്യവും ദേവാസുരവും. 1993 ലെ വിഷുക്കാലത്തായിരുന്നു ഈ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് എത്തിയത്. ഏപ്രില്‍ 11നാണ് വാത്സല്യം റിലീസ് ചെയ്തത്. രണ്ട് ദിവസത്തെ വ്യത്യാസത്തില്‍ ദേവാസുരവും റിലീസ് ചെയ്തു. ബോക്‌സോഫീസ് പോരാട്ടത്തില്‍ ഏത് സിനിമയാണ് വിജയിച്ചതെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

   വിഷുവിനായിരുന്നു റിലീസ്

  വിഷുവിനായിരുന്നു റിലീസ്

  താരരാജാക്കന്‍മാരെ സംബന്ധിച്ച് 1993 ലെ വിഷു വളരെ പ്രധാനപ്പെട്ടതായിരുന്നു. കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന് ഇതേ സമയത്തായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള പോരാട്ടമായിരുന്നു അന്ന് നടന്നത്. എന്നെന്നും പ്രേക്ഷകര്‍ക്ക് ഒാര്‍ക്കാവുന്ന തരത്തിലുള്ള സിനിമകളുമായാണ് ഇരുവരും എത്തിയത്. മംഗലശ്ശേരി നീലകണ്ഠനെന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ അത്ര പെട്ടെന്ന് മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയുമോ? മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന് കൂടിയാണിത്. 1993 ഏപ്രില്‍ 13നായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.

  ആദ്യമെത്തിയത് മമ്മൂട്ടി

  ആദ്യമെത്തിയത് മമ്മൂട്ടി

  ഇന്നിപ്പോള്‍ ആദ്യമെത്തിയത് മോഹന്‍ലാലായിരുന്നുവെങ്കിലും അന്ന് നേരെ തിരിച്ചായിരുന്നു. മമ്മൂട്ടിയുടെ സിനിമയെത്തി 2 ദിവസം കഴിഞ്ഞപ്പോഴായിരുന്നു മോഹന്‍ലാല്‍ എത്തിയത്.അഭിനേതാവായി മികച്ച പ്രകടനം കാഴ്ച വെച്ച കൊച്ചിന്‍ ഹനീഫ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കുടുംബചിത്രമാണ് വാത്സല്യം. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു ഈ ചിത്രത്തെ. 1993 ഏപ്രില്‍ 11 നാണ് ഈ സിനിമ റിലീസ് ചെയ്തത്.

  ആവേശകരമായ പോരാട്ടം

  ആവേശകരമായ പോരാട്ടം

  മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ബോക്‌സോഫീസില്‍ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആരാധകരെ ഏറെ ആവേശത്തിലാക്കുന്ന താരപോരാട്ടം തിയേറ്ററുകളില്‍ ഉത്സവപ്രതീതി ഉണര്‍ത്താറുണ്ട്. ഇന്ന് മാത്രമല്ല അന്നും ഇത്തരത്തിലുള്ള പോരാട്ടം ത്രസിപ്പിക്കുന്ന തരത്തിലുള്ള തന്നെയാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം മത്സരിക്കാന്‍ കമല്‍ഹസനുമുണ്ടായിരുന്നു. ബിഗ് ബജറ്റ് ചിത്രമായ കലൈഞ്ജന്‍ അതേ സമയത്താണ് തിയേറ്ററുകളിലേക്ക് എത്തിയത്.

   മേലേടത്ത് രാഘവന്‍ നായരായി മമ്മൂട്ടിയെത്തി

  മേലേടത്ത് രാഘവന്‍ നായരായി മമ്മൂട്ടിയെത്തി

  ലോഹിതദാസിന്റെ തിരക്കഥയില്‍ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത വാത്സല്യത്തില്‍ മേലേടത്ത് രാഘവന്‍ നായര്‍ എന്ന കര്‍ഷകനായാണ് മമ്മൂട്ടി എത്തിയത്. കുടുംബ ബന്ധങ്ങളുടെ ആഴത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ മമ്മൂട്ടി ശരിക്കും ജീവിക്കുകയായിരുന്നു. വൈകാരികമായ രംഗങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരേയും കരയിപ്പിക്കുകയായിരുന്നു. ഗീതയായിരുന്നു നായികയായി എത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ മോഹന്‍ലാല്‍

  നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ മോഹന്‍ലാല്‍

  അതുവരെയുള്ള നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ നായക കഥാപാത്രമായിരുന്നു ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശിയാണ് ചിത്രം സംവിധാനം ചെയ്തത്. രേവതിയുടേയും മോഹന്‍ലാലിന്‍റേയും കരിയറിലെ എക്കാലത്തേയും മികച്ച പ്രകടനത്തിന് കൂടിയായായിരുന്നു ഈ സിനിമ സാക്ഷ്യം വഹിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ റിലീസ് ചെയ്ത് 26 വര്‍ഷമായിരിക്കുകയാണ് ഇപ്പോള്‍.

  മികച്ച വിജയം

  മികച്ച വിജയം

  കുടുംബ കഥയുമായെത്തിയ വാത്സല്യവും ചട്ടമ്പിത്തരവും അടിയും ഇടിയുമായെത്തിയ ദേവാസുരവും ബോക്‌സോഫീസില്‍ ഒരുമിച്ചെത്തിയപ്പോള്‍ അത് ശരിക്കും ഒരു പോരാട്ടമായി മാറുകയായിരുന്നു. രണ്ട് സിനിമയും മികച്ച കലക്ഷനായിരുന്നു സ്വന്തമാക്കിയതെങ്കിലും ദേവാസുരമായിരുന്നു കൂടുതല്‍ കലക്ഷന്‍ സ്വന്തമാക്കിയത്. അന്ന് മമ്മൂട്ടിക്കൊപ്പമുള്ള പോരാട്ടത്തില്‍ മോഹന്‍ലാലായിരുന്നു വിജയിച്ചത്.

  ലൂസിഫറും രാജയും

  ലൂസിഫറും രാജയും

  മാര്‍ച്ച് 28ന് തിയേറ്ററുകളിലേക്കെത്തിയ ലൂസിഫര്‍ ബോക്സോഫീസിലെ പല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റിയിട്ടുണ്ട്. 100 കോടി ക്ലബില്‍ ഇടം നേടിയാണ് സിനിമ കുതിക്കുന്നത്. ആശീര്‍വാദ് സിനിമാസായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയത്. മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള സിനിമയുമായിത്തന്നെയാണ് പൃഥ്വിരാജും മോഹന്‍ലാലും എത്തിയത്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി സിനിമയൊരുക്കി എന്ന് മാത്രമല്ല ആ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്. രാജയുടെ രണ്ടാം വരവ് വെറുതയായിരുന്നില്ല. കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയുമായാണ് മമ്മൂട്ടിയും എത്തിയത്. ലൂസിഫറിന് പിന്നാലെ തന്നെ മികച്ച വിജയം രാജയേയും തേടിയെത്തട്ടെ. മോഹന്‍ലാലും മമ്മൂട്ടിയും ഒരുപോലെ മുന്നേറട്ടെ.

  English summary
  Mammootty and Mohanlal competitions in boxoffice
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X