സി യു സൂണിന് രണ്ടാം ഭാഗം വരുന്നു; ആവേശവാര്‍ത്ത പുറത്ത് വിട്ട് ഫഹദും മഹേഷ് നാരായണനും

ആദ്യഘട്ട ലോക്ക്ഡൗണിനിടെ റിലീസ് ചെയ്ത ചിത്രമായിരുന്നു സി യു സൂണ്‍. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. പൂര്‍ണമായി സ്‌ക്രീനിലൂടെ കഥ പറഞ്ഞ സിനിമ മലയാള സിനിമയില്‍ മാത്രമല്ല, ഇന്ത്യന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു പുതുചരിത്രമായി മാറുകയായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് തന്നെയായിരുന്നു സിനിമയുടെ ചിത്രീകരണവും.

Recommended Video

Fahadh Faasil and director Mahesh Narayanan confirm C U Soon part 2 | FilmiBeat Malayalam

സിനിമാ ചിത്രീകരണങ്ങളാകെ മുടങ്ങിപ്പോയ സമയത്ത് ആ വെല്ലുവിളി ഏറ്റെടുത്ത് ഒരുക്കിയ ചിത്രമായിരുന്നു സി യു സൂണ്‍. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ക്യാമറകളിലൂടെ മാത്രം കഥ പറയുന്ന സിനിമയില്‍ വളരെ ചുരുക്കം അഭിനേതാക്കള്‍ മമാത്രമേ ഉണ്ടായിരുന്നുള്ളൂ. മഹേഷ് നാരായണന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ എഡിറ്റിംഗും. കേരളത്തിന് പുറത്തുള്ള സിനിമാ പ്രേമികളും ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ തന്നെ പുതിയൊരു ബെഞ്ച് മാര്‍ക്കായി മാറുകയായിരുന്നു സി യു സൂണ്‍.

സി യു സൂണിന്  രണ്ടാം ഭാഗം

ഇപ്പോഴിതാ സി യു സൂണിന് ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ വാര്‍ത്ത. ചിത്രത്തിന്റെ സംവിധായകനായ മഹേഷ് നാരായണനും ഫഹദ് ഫാസിലുമാണ് ഈ വാര്‍ത്ത് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷും ഫഹദും രണ്ടാം ഭാഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തീര്‍ച്ചയായും, ഞങ്ങള്‍ അതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നായിരുന്നു സി യു സൂണിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മഹേഷ് നല്‍കിയ മറുപടി.

തീയേറ്റര്‍ റിലീസായിരിക്കും

അതേസമയം തീയേറ്റര്‍ റിലീസായിരിക്കും ഉദ്ദേശിക്കുന്നതെന്നും മഹേഷ് വ്യക്തമാക്കി. ആദ്യഭാഗം ഒടിടി റിലീസായിരുന്നു. തീയേറ്ററുകള്‍ തുറക്കണം, അതിന് ലോകം പഴയത് പോലെയാകണമെന്നും മഹേഷ് പറഞ്ഞു. എന്നാല്‍ രണ്ടാം ഭാഗം ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്നും ആദ്യ ഭാഗത്തില്‍ കാണാതെ പോയ കാര്യങ്ങളായിരിക്കും രണ്ടാം ഭാഗത്തിലെന്നും എന്നാല്‍ ആദ്യ ഭാഗത്തില്‍ കണ്ടതൊന്നും രണ്ടാം ഭാഗത്തില്‍ ഉണ്ടാകില്ലെന്നും ഫഹദ് വ്യക്തമാക്കുന്നുണ്ട്.

മാലിക് റിലീസിന്

അതേസമയം ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒരുമിക്കുന്ന മാലിക് റിലീസിന് തയ്യാറെടുക്കുകയാണ്. ജൂലൈ 15ന് ആമസോണ്‍ പ്രെെമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. തീയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ നീണ്ടു പോകുന്ന സാഹചര്യത്തില്‍ ഒടിടി റിലീസ് എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഫഹദ് ഫാസിലിന്റെ കരിയറില്‍ തന്നെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമാണ് മാലിക്. വന്‍ താരനിര തന്നെയാണ് ചിത്രത്തിലുളളത്. നിമിഷ സജയന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ ഹിറ്റായി മാറിയിരുന്നു.

Read more about: fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X