സി യു സൂണിന് രണ്ടാം ഭാഗം; ആദ്യഭാഗത്തില്‍ കാണാതെ പോയത് ഇത്തവണ കാണാം: മഹേഷ് നാരായണന്‍

ടേക്ക് ഓഫ്, സി യു സൂണ്‍ ഇപ്പോഴിതാ മാലിക്. ഫഹദ് ഫാസിലിനൊപ്പം മിന്നും വിജയങ്ങള്‍ സ്വന്തമാക്കുകയാണ് മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍. സംവിധാനം ചെയ്ത മൂന്ന് ചിത്രത്തിലും ഫഹദിനേയും കൂടെക്കൂട്ടിയ മഹേഷ് ഇപ്പോള്‍ മാലിക്കിന്റെ റിലീസിന്റെ സന്തോഷത്തിലാണ്. ഇതിനിടെ ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പങ്കുവച്ചിരിക്കുകയാണ് മഹേഷ് നാരായണന്‍.

പെര്‍ഫെക്ട് ഫിഗര്‍ എന്നാലിതാണ്; കിടിലന്‍ ചിത്രങ്ങളുമായി സഞ്ജന സിംഗ്

മഹേഷും ഫഹദും ഒരുമിച്ച ചിത്രമായിരുന്നു സി യു സൂണ്‍. ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച സി യു സൂണ്‍ പൂര്‍ണമായും സ്‌ക്രീനുകളിലൂടെ കഥ പറഞ്ഞ ചിത്രമായിരുന്നു. ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിച്ച ചിത്രം വലിയ ചര്‍ച്ചയായി മാറിയിരുന്നു. എങ്ങനെ പ്രതിസന്ധിയെ ക്രാഫ്റ്റ് കൊണ്ട് നേരിടാം എന്ന് മഹേഷ് നാരായണന്‍ കാണിച്ചു തരുകയായിരുന്നു സി യു സൂണിലൂടെ. ഇപ്പോഴിതാ സി യു സൂണിനൊരു രണ്ടാം ഭാഗമുണ്ടാകുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകന്‍.

സി യു സൂണിന്റെ രണ്ടാം ഭാഗം

ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം സി യു സൂണിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തവണ തീയേറ്റര്‍ റിലീസിന് വേണ്ടിയായിരിക്കും ചിത്രമൊരുക്കുന്നതെന്നും അതിനായി തീയേറ്ററുകള്‍ തുറക്കുന്ന സമയത്തിനായി കാത്തിരിക്കുകയാണെന്നും മഹേഷ് പറയുന്നു. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല രണ്ടാം ഭാഗമെന്നും ആദ്യ ഭാഗത്തില്‍ കാണാതെ പോയതായിരിക്കും രണ്ടാം ഭഗത്തില്‍ കാണുകയെന്നും മഹേഷ് പറഞ്ഞു.

കാണാതെ പോയ കാര്യങ്ങള്‍

സി യു സൂണില്‍ കാണാതെ പോയ കാര്യങ്ങള്‍ കഥാപാത്രങ്ങളുടേയും സംവിധായകന്റേയും കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നതായിരിക്കും രണ്ടാം ഭാഗം. എന്നാല്‍ ആ സിനിമ തീയേറ്ററിന് വേണ്ടിയായിരിക്കും ഒരുക്കുക എന്നതിനാല്‍ ഇപ്പോള്‍ അത്തരമൊരു സാഹചര്യത്തിനായി കാത്തിരിക്കുകയാണെന്നും മഹേഷ് നാരായണന്‍ ഫില്‍മിബീറ്റ് മലയാളത്തോട് പറഞ്ഞു.

പുതിയൊരു അനുഭവമായിരുന്നു

ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ത്രില്ലറായിരുന്നു സി യു സൂണ്‍. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ സ്‌ക്രീനുകളിലൂടെ മാത്രമായിരുന്നു ചിത്രം കഥ പറഞ്ഞത്. മലയാള സിനിമയ്ക്ക് പുതിയൊരു അനുഭവമായിരുന്നു ചിത്രം നല്‍കിയത്. മഹേഷ് തന്നെയായിരുന്നു ചിത്രത്തിന്റെ എഡിറ്ററും. ചിത്രത്തിലെ താരങ്ങളുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Recommended Video

Fahadh Faasil and director Mahesh Narayanan confirm C U Soon part 2 | FilmiBeat Malayalam
മാലിക്

അതേസമയം മാലിക് റിലീസ് ചെയ്തിരിക്കുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് മാലിക് റിലീസ് ചെയ്തിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ ചിത്രത്തില്‍ നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

തീയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒടിടി റിലീസെന്ന മാര്‍ഗ്ഗം സ്വീകരിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ തീയേറ്റർ അനുഭവം നഷ്ടമായെന്ന സങ്കടവും ആരാധകർ പങ്കുവെക്കുന്നുണ്ട്.

More from Filmibeat

Read more about: mahesh narayanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X