കുഞ്ഞിപ്പെണ്ണില്‍ നിന്നും രാജകുമാരിയിലേക്ക്; മീനാക്ഷിയെ കുറിച്ചുള്ള വൈറല്‍ കുറിപ്പ്

താരങ്ങളോളം തന്നെ ആരാധകര്‍ സ്‌നേഹിക്കുകയും പിന്തുടരുകയും ചെയ്യുന്നവരായിരിക്കും മിക്ക താരങ്ങളുടേയും മക്കളും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരം ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയാണ്. അച്ഛനേയും അമ്മയേയും പോലെ തന്നെ ധാരാളം ആരാധകരെ സിനിമയിലൊന്നും അഭിനയിക്കാതെ തന്നെ മീനാക്ഷി സ്വന്തമാക്കിയിട്ടുണ്ട്.

പലപ്പോഴും മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം നടന്നത്. ദിലീപും നാദിര്‍ഷയും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. ആ സൗഹൃദം മക്കള്‍ക്കിടയിലുമുണ്ട്. ആയിഷയുടെ വിവാഹദിനത്തില്‍ എല്ലാവരുടേയേും കണ്ണുകള്‍ പോയത് മീനാക്ഷിയിലേക്കായിരുന്നു.

മീനാക്ഷിയെ കുറിച്ചുള്ള കുറിപ്പ്

കല്യാണത്തില്‍ നിന്നമുള്ള മീനാക്ഷിയുടെ ചിത്രങ്ങളും ഡാന്‍സ് വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ മീനാക്ഷിയെ കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മേക്കപ്പ് കലാകാരനായ ഉണ്ണി പിഎസ് എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആയിഷയുടെ വിവാഹ ദിവസം മീനാക്ഷിയെ അണിയിച്ചൊരുക്കിയത് ഉണ്ണിയായിരുന്നു.

കുഞ്ഞിപ്പെണ്ണ് രാജകുമാരിയായി

നേരത്തെ കാവ്യ മാധവനേ അണിയിച്ചൊരുക്കിയതിനെ കുറിച്ചുള്ള ഉണ്ണിയുടെ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. ഈ കുഞ്ഞിപ്പെണ്ണ് സുന്ദരിയായൊരു രാജകുമാരിയായി മാറിയത് കണ്ട് അത്ഭുതപ്പെട്ടു നില്‍ക്കുകയാണ് ഞാന്‍ ഇപ്പോഴുമെന്നായിരുന്നു ഉണ്ണി കുറിച്ചത്.

തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ കല്യാണത്തിന് മീനാക്ഷിയുടെ മുടിയൊരുക്കാനും മേക്കപ്പ് ചെയ്യാനുമുള്ള അവസരം തനിക്ക് ലഭിച്ചിരുന്നു. മനോഹരിയായൊരു സ്വീറ്റ്ഫാര്‍ട്ടായുള്ള മീനാക്ഷിയുടെ മാറ്റത്തെ കറിച്ച് പറയാന്‍ ഇപ്പോഴും തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നും ഉണ്ണി പറയുന്നു. മീനാക്ഷിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

കമന്റുമായി മീനാക്ഷി

പോസ്റ്റിന് കമന്റുമായി മീനാക്ഷിയുമെത്തിയിട്ടുണ്ട്. നേരത്തെ ആയിഷയുടെ വിവാഹത്തില്‍ നിന്നുമുള്ള മീനാക്ഷിയുടെ നൃത്ത വീഡിയോയും വൈറലായിരുന്നു. വധുവിനെ സാക്ഷി നിര്‍ത്തി മീനാക്ഷിയും നമിത പ്രമോദും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു നൃത്തം ചെയ്തത്. നീല ലെഹ്നങ്കയില്‍ അതിസുന്ദരിയായാണ് മീനാക്ഷി എത്തിയത്.

മീനാക്ഷിയുടെ വീഡിയോ വൈറലായതോടെ മകളെ അമ്മ മഞ്ജു വാര്യരോട് താരതമ്യം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയും എത്തിയിരുന്നു. അമ്മയെ പോലെ തന്നെ മകളും നല്ലൊരു നര്‍ത്തകിയാണെന്നും ഭാവിയില്‍ മലയാള സിനിമയിലേക്ക് എത്തുകയാണെങ്കില്‍ അതൊരു മുതല്‍ക്കൂട്ടാകുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

സിനിമയിലേക്ക്

നേരത്തേയും മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നടി നമിത പ്രമോദും സഹോദരി അഖിത പ്രമോദ്, നാദിര്‍ഷയുടെ മക്കള്‍ തുടങ്ങിയവര്‍ ചേരുന്ന മീനാക്ഷിയുടെ സൗഹൃദ സംഘവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായായി മാറാറുണ്ട്.

അതേസമയം മറ്റ് താരപുത്രിമാരെ പോലെ സിനിമയിലേക്ക് കടന്നു വരാനുള്ള പദ്ധതികള്‍ ഇപ്പോള്‍ മീനാക്ഷിയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ചെന്നൈയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് മീനാക്ഷി. ഡോക്ടര്‍ ആവുകയാണ് മീനാക്ഷിയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 കുടുംബസമേതം ദിലീപ്

ചടങ്ങിന് കുടുംബസമേതമായിരുന്നു ദിലീപ് എത്തിയത്. കാവ്യയുടേയും ദിലീപിന്റേയും ചിത്രങ്ങളും വൈറലായിരുന്നു. അതേസമയം ദിലീപ് കാവ്യ ദമ്പതികളുടെ മകളായ മഹാലക്ഷ്മി വിവാഹത്തിനെത്തിയിരുന്നില്ല. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു മകളെ കൊണ്ടു വരാതിരുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു ആയിഷയുടെ വിവാഹ നിശ്ചയം നടന്നത്. കാസര്‍ഗോഡ് സ്വദേശിയായ ബിലാലാണ് വരന്‍. ഫെബ്രുവരി 11നായിരുന്നു വിവാഹം നടന്നത്.

Read more about: meenakshi dileep manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X