നടൻ മോശമായി സ്പർശിച്ചു; അവസരത്തിനായി വഴങ്ങി കൊടുക്കുമോ എന്ന് ചോദിച്ചിട്ടുണ്ടെന്നും മാല പാർവതി

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക അതിക്രമ കേസിന് പിന്നാലെ സിനിമാ രംഗത്തെ അതിക്രമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചർച്ചയായി മാറുകയാണ്. ഇപ്പോഴിതാ തനിക്കുണ്ടായ അനുഭവം തുറന്നു പറയുകയാണ് നടി മാല പാർവതി.

കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. കഥാപാത്രം ആവശ്യപ്പെടുന്നതിന് അപ്പുറത്ത് സ്പർശിക്കുന്നവരുണ്ടോ? ആ ഉണ്ട്.

ചിലപ്പോഴെക്കെ ഉണ്ടാകാറുണ്ടെന്നും എന്നാൽ താൻ അതിനെ ഗൗനിക്കാറില്ലെന്നും അവർക്ക് തലയ്ക്ക് സുഖമില്ലാത്തതിന് നമ്മളെന്ത് ചെയ്യാനാണെന്നും മാല പാർവതി പറയുന്നു. പരാതിപ്പെട്ടിട്ടില്ലെന്നും താരം പറയുന്നു. 'ആദ്യത്തെ അനുഭവം ഒരു തമിഴ് നടനിൽ നിന്നുമായിരുന്നു.'

'ഒരു ഡയലോഗ് പറയുന്നതിനിടെ എന്നെ വളരെ മോശമായി സ്പർശിച്ചു. അപ്പോൾ ഡയറക്ടർ ആ ഹാൻഡ് മൂവ്‌മെന്റ് ഒഴിവാക്കിയിട്ട് ഒന്നു കൂടെ എടുക്കാമെന്ന് പറഞ്ഞു. ഹാൻഡ് മൂവ്‌മെന്റ് എന്ന് പറഞ്ഞാൽ എന്നെ കയറിപ്പിടിച്ചതാണെന്നാണ്' മാല പാർവതി പറയുന്നത്.

ഞാൻ കരഞ്ഞെങ്കിലും എനിക്ക് ധൈര്യം കൈവന്നു

'എനിക്ക് വല്ലാതെയായി. ഞാൻ സതീഷിനെ വിളിച്ച് കാര്യം പറഞ്ഞു. നിന്നോട് സിനിമയിൽ പോയി അഭിനയിക്കാൻ ആരും പറഞ്ഞതല്ലല്ലോ, സ്വന്തമായിട്ട് പോയതല്ലേ തോറ്റിട്ട് വരാൻ പാടില്ലെന്നും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നുമായിരുന്നു മറുപടിയെന്നും' മാല പാർവതി ഓർക്കുന്നു.

'അന്ന് മുഴുവൻ ഞാൻ കരഞ്ഞെങ്കിലും എനിക്ക് ധൈര്യം കൈവന്നു. ഇപ്പോൾ എനിക്ക് അതൊക്കെ കോമഡിയാണ്. ഒരാൾ എന്ത് ബോറൻ ആയിരിക്കുന്നത്' കൊണ്ടാകും അങ്ങനൊക്കെ ചെയ്യുന്നതെന്നാണ് മാല പാർവതി ചോദിക്കുന്നത്. തമിഴിലും തെലുങ്കിലുമൊക്കെ ഞാൻ ചെയ്തത് അമ്മ വേഷങ്ങളായിരിക്കും. ‌‌

പ്രൊഫഷണൽ ആയിട്ട് വർക്ക് ചെയ്യുന്നവരുണ്ട്

'ഞാൻ വർക്ക് ചെയ്ത മനു ആനന്ദ് എന്ന സംവിധായകനും വിഷ്ണു വിശാലുമൊക്കെ വളരെ പ്രൊഫഷണൽ ആണ്. അങ്ങനെയാണ് അവർ എല്ലാത്തിനേയും കൈകാര്യം ചെയ്യുന്നതും. പ്രൊഫഷണൽ ആയിട്ട് വർക്ക് ചെയ്യുന്നവരുണ്ട്.'

ചില ആൾക്കാരുടെ മാനസികമായ പ്രശ്‌നങ്ങൾ ഇടയ്ക്ക് പുറത്ത് വരുമെന്നാണ് താരം പറയുന്നത്.. അവസരങ്ങൾ കിട്ടാൻ വഴങ്ങി കൊടുക്കണമെന്ന അവസ്ഥയുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നൽകുന്നുണ്ട്.

മലയാള സിനിമയിൽ മാത്രമല്ല എല്ലാ ഭാഷകളിലും അങ്ങനെ അവസ്ഥയുണ്ടെന്നും തന്നോടും ചോദിച്ചുണ്ടെന്ന് മാല പാർവതി വെളിപ്പെടുത്തുന്നു. 'ഞാൻ എഎൽ വിജയ് സാറിന്റെ ഇതു എന്ന മായം എന്നൊരു സിനിമ അഭിനയിച്ചിരുന്നു.'

കോമ്പ്രമൈസ് ചെയ്യുമോ?

'ചെറിയൊരു വേഷമായിരുന്നു. അമ്മയായിട്ടായിരുന്നു. ഇതിന് ശേഷം തമിഴിലെ ചില പ്രൊഡക്ഷൻ കണ്ട്രോളർമാർക്ക് എന്റെ നമ്പർ കിട്ടി. ഒരിക്കൽ ഒരാൾ വിളിച്ചു, ഡേറ്റ്‌സ് കിട്ടുമോ എന്ന് ചോദിച്ചു, ഞാൻ ഓക്കെ പറഞ്ഞു. കോമ്പ്രമൈസ് ചെയ്യുമോ എത്ര വേണമെങ്കിലും കിട്ടുമെന്ന് പറഞ്ഞു.'

'അതിന് പാക്കേജുണ്ട്. ആക്ടർ, ക്യാമർ, മാനേജർ, പ്രൊഡ്യൂസർ ഇതിൽ മൂന്ന് പേരെ തിരഞ്ഞെടുത്താൽ മതിയെന്ന് പറഞ്ഞു. ഞാൻ അത്തരക്കാരിയല്ലെന്ന് പറഞ്ഞു'വെന്നാണ് പാർവതി പറയുന്നത്.മലയാളികൾക്ക് പൊതുവെ അമ്മ വേഷങ്ങളിലൂടെയായിരുന്നു മാല പാർവതി എന്ന നടിയെ പരിചയം.

Recommended Video

റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും

സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളിലൂടേയും തന്റെ നിലപാടുകളിലൂടേയും കയ്യടി നേടാറുണ്ട് മാലാ പാർവതി. വിജയ് ബാബു വിഷയത്തിൽ അമ്മയുടെ ഇന്റേണൽ കംപ്ലയന്റ് കമ്മിറ്റിയിൽ നിന്നും മാല പാർവതി രാജി വച്ചത് വാർത്തയായിരുന്നു.

അമ്മ വേഷങ്ങളിൽ നിന്നും പാർവതി മാറി നടന്ന ചിത്രമായിരുന്നു ഭീഷ്മ പർവം. നെഗറ്റീവ് ടച്ചുള്ള കഥാപാത്രം ഏറെ കയ്യടി നേടുകയും ചെയ്തിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മാലാ പാർവതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X