പട്ടം പോലെയ്ക്ക് ശേഷം നേരിട്ടത് അതിക്രൂരമായ അധിക്ഷേപം, 21-ാം വയസില്‍ വല്ലാതെ വേദനിച്ചു: മാളവിക മോഹനന്‍

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമായി നില്‍ക്കുകയാണ് നടി മാളവിക മോഹനന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളാണ് മാളവിക. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട് മാളവിക. ഇപ്പോഴിതാ സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചും മറ്റും സംസാരിക്കുകയാണ് മാളവിക.

ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാളവിക മനസ് തുറന്നത്. ഏത് ഇന്‍ഡസ്ട്രിയിലാണ് സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാണ് തോന്നിയിട്ടുള്ളതെന്ന ചോദ്യത്തിന് മാളവിക മറുപടി നല്‍കുന്നുണ്ട്.

Malavika Mohanan

''ഒരു ഇന്‍ഡസ്ട്രിയായിട്ട് പറയാനാകില്ല. ആരുടെ കൂടെ ജോലി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഓരോ സിനിമയിലും ഓരോ അന്തരീക്ഷമാണ്. ഇപ്പോള്‍ മലയാളത്തില്‍ മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനുമൊപ്പം സിനിമ ചെയ്യുകയാണ്. അവര്‍ രണ്ടു പേരും വളരെ മാന്യമായും ആദരവോടെയും ഇടപെടുന്നവരാണ്. അതൊരു കുടുംബം പോലെയാണ്. അവരും ടീമും അങ്ങനൊരു അന്തരീക്ഷം സൃഷ്ടിച്ചതിനാലാണ്. അതേസമയം മറ്റൊരു സെറ്റിലേക്ക് പോകുമ്പോള്‍ അങ്ങനെ തന്നെ ആകണമെന്നില്ല. ഓരോ ആളുകളേയും സെറ്റിനേയും ആശ്രയിച്ചിരിക്കും'' എന്നാണ് മാളവിക പറയുന്നത്.

സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ പൊക്കിളിനോടുള്ള ഒബ്‌സെഷന്‍ യാഥാര്‍ത്ഥ്യമാണെന്നും മാളവിക പറയുന്നുണ്ട്. ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതം തോന്നി. പക്ഷെ അതൊരു യാഥാര്‍ത്ഥ്യമാണെന്നും താരം പറയുന്നുണ്ട്. പിന്നാലെ തെന്നിന്ത്യന്‍ സിനിമയില്‍ നായികയ്ക്ക് അല്‍പ്പം തടിയുള്ളതാണ് ഇഷ്ടമെന്നും താരം പറയുന്നുണ്ട്. തന്റെ ആദ്യ സിനിമയുടെ സമയത്ത് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചും ഈ ഘട്ടത്തില്‍ മാളവിക സംസാരിക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ ആയിരുന്നു മാളവികയുടെ ആദ്യ സിനിമ.

''തെന്നിന്ത്യന്‍ സിനിമയില്‍ അല്‍പ്പം തടിയുള്ള നായികമാരെയാണ് ഇഷ്ടം. ഞാന്‍ ആദ്യമായി അഭിനയിച്ച സിനിമ പട്ടം പോലെയാണ്. അന്ന് എനിക്ക് 21 വയസാണ്. മെലിഞ്ഞതിന്റെ പേരില്‍ എന്നെ വല്ലാതെ ട്രോള്‍ ചെയ്തിരുന്നു. പതിയെയാണ് എനിക്ക് വണ്ണം വെക്കുന്നത്. ആദ്യം ഞാന്‍ വളരെ മെലിഞ്ഞിട്ടായിരുന്നു. വളരെ ക്രൂരമായിട്ടാണ് ട്രോള്‍ ചെയ്തത്. അന്ന് സോഷ്യല്‍ മീഡിയ എന്നാല്‍ ഫെയ്‌സ്ബുക്കാണ്. ഇന്‍സ്റ്റഗ്രാമൊന്നും ഇത്ര സജീവമല്ല. ഫെയ്‌സ്ബുക്കില്‍ ധാരാളം ട്രോളുകള്‍ നേരിട്ടു. പോയി വണ്ണം കൂട്ടാനൊക്കെ പറഞ്ഞിട്ടുണ്ട്. മോശമായ ഭാഷയിലാണ് സംസാരിച്ചത്.'' എന്നാണ് മാളവിക പറയുന്നത്.

Malavika Mohanan

അതെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഒരാളുടെ ശരീരം മോശമാണെന്ന തോന്നല്‍ ഉണ്ടാക്കുന്നത്, അതും അത്ര ചെറിയ പ്രായത്തില്‍, ഒട്ടും നല്ല കാര്യമല്ല. നിങ്ങള്‍ ചെയ്യുന്നത് ബുള്ളിയിംഗ് ആണ്. ഇന്ന് ഞാന്‍ അതൊന്നും കാര്യമാക്കില്ല. പക്ഷെ അനുഭവങ്ങളില്‍ നിന്നുമാണ് പഠിച്ചതെന്നും താരം പറയുന്നു. കൂടാതെ സിനിമാ മേഖലയില്‍ ഇന്ന് പലരും പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നുണ്ടെന്നും അതുകാരണം എല്ലാവരേയും മുഖം ഒരുപോലെയായെന്നും മാളവിക പറയുന്നുണ്ട്. എന്നാല്‍ തന്നോട് ഇതുവരേയും ആരും അത്തരം ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും മാളവിക പറയുന്നുണ്ട്.

''എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. ഞാനും ആഗ്രഹിക്കുന്നില്ല. ഞാനൊരു നടിയാണ്. മോഡലും ഇന്‍ഫ്‌ളുവന്‍സറുമല്ല. എനിക്ക് കൂടുതല്‍ നല്ല നടിയാകണം എന്നാണ് ആഗ്രഹം. ഇഷ്ടമുള്ള ഒരുപാട് പേരുടെ കൂടെ അഭിനയിക്കണം. അതിനാല്‍ എന്റെ മുഖത്തെ മസിലുകള്‍ ചലിക്കണം. ബൊട്ടോക്‌സും ഫില്ലറുമൊക്കെ ചെയ്ത് കൃത്രിമത്വം തോന്നുന്ന അവസ്ഥ വരാന്‍ താല്‍പര്യമില്ല. അത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്'' എന്നാണ് മാളവിക പറയുന്നത്. അതേസമയം ആര്‍ക്കെങ്കിലും സ്വയം സന്തോഷം തോന്നി ചെയ്യുകയാണെങ്കില്‍ താന്‍ എതിരല്ലെന്നും മാളവിക വ്യക്തമാക്കുന്നുണ്ട്.

More from Filmibeat

Read more about: malavika mohanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X