കേരളത്തിലെ സിനിമ തൊഴിലാളികള്‍ മുഴുപട്ടിണിയില്‍; പൃഥ്വിരാജ് സിനിമയുടെ ചിത്രീകരണം അന്യസംസ്ഥാനത്തേക്ക്

കൊറോണയും ലോക്ക്ഡൗണുമെല്ലാം സമൂഹത്തിലെ സകല മേഖലകളേയും പ്രതിസന്ധിയിലാക്കിയിരുന്നു. സിനിമാമേഖലയുടെ അവസ്ഥയും വ്യത്യസ്തമല്ല. കേരളത്തിലെ സിനിമാ തൊഴിലാളികള്‍ മുഴുപട്ടിണിലാണെന്നാണ് നിര്‍മ്മാതാവ് ഷിബു സുശീലന്‍ പറയുന്നത്. കേളത്തിലെ സര്‍ക്കാര്‍ ഷൂട്ടിംഗിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പൃഥ്വിരാജ് സംവിധാനം ചെയ്യുന് സിനിമ ഇതര സംസ്ഥാനത്ത് ചിത്രീകരിക്കാന്‍ പോവുകയാണെന്നാണ് ഷിബു പറയുന്നത്.

സിനിമ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് 100പേരെ വെച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയും പ്പെട്ടെന്ന് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സിനിമ തൊഴിലാളികള്‍ അത്രേയും ബുദ്ധിമുട്ടിലാണ് പ്ലീസ് എന്നാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിക്കുന്നത്. കുറിപ്പ് വായിക്കാം.

Prithviraj

കേരളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയുടെ സിനിമ ഷൂട്ടിംഗ് കേരളത്തില്‍ നിന്ന് പുറത്തേക്ക്. കേരളത്തില്‍ സിനിമ ഷൂട്ടിംഗിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതുകൊണ്ട് പൃഥ്വിരാജ് ഡയറക്റ്റ് ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയല്‍ സ്റ്റേറ്റുകളിലേക്ക് പോകുന്നു...ഇന്ന് രാവിലെ #തീര്‍പ്പ് സിനിമയുടെ ഡബ്ബിങ്ങിന് വന്നപ്പോള്‍ പൃഥ്വിരാജ് എന്നോട് പറഞ്ഞതാണ്. ഷിബു ജി സുശീലന്‍ പറയുന്നു.

95ശതമാനം ഇന്‍ഡോര്‍ ചിത്രീകരണം ഉള്ള സിനിമയാണ് പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ട്‌കെട്ടില്‍ ആരംഭിക്കുന്നത്..കേരളത്തിലെ സിനിമ തൊഴിലാളികള്‍ മുഴുപട്ടിണിലാണ്.. ഈ സിനിമകള്‍ക്ക് കേരളത്തില്‍ ചിത്രീകരണ അനുമതി നല്‍കിയാല്‍ ഈ തൊഴിലാളികളില്‍ കുറച്ചുപേര്‍ക്ക് ജോലികിട്ടും. റ്റ് സംസ്ഥാനങ്ങളില്‍ പോയാല്‍ അതിനുള്ള സാധ്യത കുറയുകയാണ്. എന്നും അദ്ദേഹം പറയുന്നു.

പെര്‍ഫെക്ട് ഓക്കെ; ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയ വാര്യര്‍

Recommended Video

Prithviraj and Dulquer's friendly chat in Instagram | FIlmiBeat Malayalam

സിനിമ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് 100പേരെ വെച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയും പ്പെട്ടെന്ന് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സിനിമ തൊഴിലാളികള്‍ അത്രേയും ബുദ്ധിമുട്ടിലാണ് പ്ലീസ് എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. കുറിപ്പ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X