»   » സദാചാരവാദികളുടെ കാപട്യം തുറന്ന് കാട്ടി, സദാചാര പോലീസിനെതിരെ... ഈ 'നോട്ടം'!!!

സദാചാരവാദികളുടെ കാപട്യം തുറന്ന് കാട്ടി, സദാചാര പോലീസിനെതിരെ... ഈ 'നോട്ടം'!!!

Posted By:
Subscribe to Filmibeat Malayalam

രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന ഒന്നായി സദാചാര പോലിംഗ് മാറിയിരിക്കുന്നു. സ്വകാര്യതയേക്ക് കടന്നു കയറി രക്ഷിതാക്കള്‍ ചമയുന്നവര്‍ സ്ത്രീക്കും പുരുഷനും ഒന്നിരിച്ചിരിക്കാനുള്ള പൊതു ഇടങ്ങള്‍ ഇല്ലാതാക്കുന്നു. അതിര്‍വരമ്പുകളും വേലിക്കെട്ടുകളമായി സദാചാരത്തിന്റെ ചട്ടുകവുമായി എഴുന്നേല്‍ക്കുന്നവര്‍ പ്രതികരിക്കേണ്ട വിഷയങ്ങളില്‍ മനപ്പൂര്‍വ്വം മൗനം പാലിക്കുന്നു. പലപ്പോഴും ഇതിന് പിന്നിലുള്ള ചേതോവികാരം നന്മയുടേതല്ലെന്നതും യാഥാര്‍ത്ഥ്യം.

തല്‍ക്കാലം വിവാഹത്തേക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് അനുഷ്‌ക!!! കാത്തിരിപ്പ് പ്രഭാസിന് വേണ്ടിയോ???

Nottam

സദാചാര പോലീസിംഗ് ഗുണ്ടായിസമായി മാറുന്ന സാമൂഹിക പരിതസ്ഥിതിയെ തുറന്നു കാണിക്കുകയാണ് നോട്ടം എന്ന ഹൃസ്വ ചിത്രം. പത്ത് മിനിറ്റില്‍ സാമൂഹിക പ്രധാനമുള്ള വിഷയത്തെ അതിന്റെ പ്രാധാന്യം ചോര്‍ന്ന് പോകാതെ അവതരിപ്പിക്കുന്നുണ്ട് നോട്ടം. മാറാത്ത മനോഭാവത്തേയും വ്യവസ്ഥിതികളേയും നോട്ടം തുറന്ന് കാട്ടുന്നുണ്ട്. ഒന്നും അവസാനിക്കുന്നില്ല ഇവിടെ... മാറുന്നില്ല മനോഭാവം... മാറില്ല വ്യവസ്ഥിതികള്‍... നോട്ടം... തുടരും... എന്ന വാചകങ്ങളോടെയാണ് നോട്ടം  അവസാനിക്കുന്നത്.

Nottam

ആനന്ദ് ശങ്കര്‍ രചനയും സംഗീതവും നിര്‍വ്വിക്കുന്ന ഈ ഹൃസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖേഷ് കിരണ്‍ ആണ്. ചിത്രത്തിന്റെ ചടുലമായ ദൃശ്യങ്ങള്‍ക്ക് ക്യാമര ചലിപ്പിച്ചിരിക്കുന്നത് സജി കാഞ്ഞിരംകുളവും എഡിറ്റിംഗ് നിതിന്‍ ബിയും ആണ്. യൂടൂബില്‍ റിലീസ് ചെയ്ത നോട്ടം മികച്ച പ്രേക്ഷക പ്രതികരണം നേടുന്നുണ്ട്.

English summary
The short film is about the rampant social menace of moral Gundaism which is blanketed and embellished as Moral policing. The story revolves around the relationship between Saran and Geetha who had to face the brunt of a moral vigilante group. Isn't it time that we respond to this menace!!!.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam