ഇത്രയ്ക്ക് ബോറാണോ മമ്മൂട്ടിയുടെ കോമഡി, മമ്മൂക്ക ചളി പറയുമെന്ന് അനിഖ

By Aswini P

മമ്മൂട്ടി വലിയ ഗൗരവക്കാരനാണ്, ജാഡക്കാരനാണ് എന്നൊക്കെയാണ് പൊതു സംസാരം. എന്നാല്‍ അടുത്തറിയുന്നവര്‍ പറയും, കാണുന്ന ഗൗരവമേയുള്ളൂ മമ്മൂക്ക പച്ചപ്പാവമാണ് എന്ന്. ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ബേബി അനിഖയ്ക്കും പറയാനുള്ളത് അത് തന്നെയാണ്.

ഷാൻ റഹ്മാനോട് അജു അത് തുറന്നു പറഞ്ഞു; കേട്ടതും ഞെട്ടി! അളിയ എനിയ്ക്കും ഫേമസ് ആകണം
മമ്മൂട്ടി സെറ്റില്‍ ചളി കോമഡിയൊക്കെ പറയും. പക്ഷെ അത് അപ്പോള്‍ നമ്മളെ ചിരിപ്പിക്കും. പിന്നീട് ആലോചിക്കുമ്പോഴാണ് ചളിയായി തോന്നുന്നത് എന്നൊക്കെയാണ് അനിഖ പറയുന്നത്. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനിഖ.

മമ്മൂക്കയും ദുല്‍ഖര്‍ അങ്കിളും

മമ്മൂക്കയും ദുല്‍ഖര്‍ അങ്കിളും

മമ്മൂട്ടിയെ ഇക്ക എന്നും മകന്‍ ദുല്‍ഖര്‍ സല്‍മാനെ അങ്കിള്‍ എന്നുമാണ് അനിഖ വിളിക്കുന്നത്. മമ്മൂക്കയെ എല്ലാവരും വിളിക്കുന്നത് അങ്ങനെയാണ്. അത് ഞാനും സ്വീകരിച്ചു. ദുല്‍ഖര്‍ അങ്കിളിനെ അങ്കിള്‍ എന്ന് വിളിച്ച് ശീലിച്ചുപോയി എന്നും അനിഖ പറയുന്നു.

ദുല്‍ഖറിനൊപ്പം

ദുല്‍ഖറിനൊപ്പം

ദുല്‍ഖര്‍ അങ്കിളിനൊപ്പം അഭിനയിച്ച അനുഭവം വളരെ മനോഹരമാണ്. ഇനിയും അദ്ദേഹത്തിനൊപ്പം അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. നായികയായി അഭിനയിക്കാനും താത്പര്യമുണ്ട് എന്ന് അനിഖ പറയുന്നു.

ഗ്രേറ്റ് ഫാദറിലെത്തിയത്

ഗ്രേറ്റ് ഫാദറിലെത്തിയത്

പൃഥ്വിരാജ് അങ്കിളാണ് ഗ്രേറ്റ് ഫാദറിലേക്ക് എന്റെ പേര് നിര്‍ദ്ദേശിച്ചത്. പിന്നീട് ഹനീഫ് അങ്കിളിനെ (ഹനീഫ് അദേനി) കണ്ട് സംസാരിച്ചപ്പോള്‍ എന്നെ തന്നെ തീരുമാനിക്കുകയായിരുന്നു.

 മമ്മൂക്ക സെറ്റില്‍

മമ്മൂക്ക സെറ്റില്‍

കാണുമ്പോഴുള്ള ഗൗരവം മാത്രമേയുള്ളൂ. ചളി കോമഡി പറയും. പക്ഷെ അത് അപ്പോള്‍ ചളിയാണെന്ന് തോന്നില്ല. അപ്പോള്‍ ചിരിക്കും. പിന്നീട് ആലോചിക്കുമ്പോഴാണ് അതെത്ര ചളിയാണെന്ന് തോന്നുന്നത്.

 പേടിയാണ്

പേടിയാണ്

മമ്മൂക്ക സെറ്റില്‍ വളരെ കൂളാണ്. പക്ഷെ എല്ലാവരും പറഞ്ഞ് പറഞ്ഞ് മമ്മൂക്ക എന്ന് പറയുമ്പോള്‍ ഒരു പേടിയാണ്. അത് എന്നില്‍ ഞാന്‍ തന്നെ സൃഷ്ടിച്ച പേടിയാണ്. മമ്മൂക്ക അത്ര ഭീകരനല്ല.

കളിയാക്കും

കളിയാക്കും

മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം രസമുള്ളതാണ്. കാണുമ്പോഴൊക്കെ ഓരോന്ന് പറഞ്ഞ് മമ്മൂക്ക എന്ന കളിയാക്കി കൊണ്ടിരിക്കും എന്ന് അനിഖ പറയുന്നു.

ലാലേട്ടനൊപ്പം

ലാലേട്ടനൊപ്പം

എന്റെ ആദ്യ ചിത്രം ലാലേട്ടനൊപ്പമായിരുന്നു. ചോട്ടാ മുംബൈ എന്ന ചിത്രത്തില്‍ ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റെ മകളായി വരുന്ന ചെറിയ ഷോട്ടായിരുന്നു. അന്നെനിക്ക് ഒന്നര വയസ്സാണ് പ്രായം. ഇനിയൊരു മുഴുനീള വേഷം അദ്ദേഹത്തിനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

നയന്‍താരയ്‌ക്കൊപ്പം

നയന്‍താരയ്‌ക്കൊപ്പം

നയന്‍താര മാം ഒരു സംഭവമല്ല. ഭാസ്‌കര്‍ ദ റാസ്‌ക്കലില്‍ അഭിനയിക്കുമ്പോള്‍ ഞാനവരെ ഒളിഞ്ഞു നോക്കി അനുകരിക്കാന്‍ ശ്രമിക്കുമായിരുന്നു. നയന്‍താര മാം മേക്കപ്പ് ഇടുന്നതും സംസാരിക്കുന്നതുമൊക്കെ കാണാന്‍ ഒരു രസമാണ്.

അജിത്ത്

അജിത്ത്

അജിത്ത് സര്‍ അടിപൊളിയല്ലേ. ഭയങ്കര കെയറിങ് ആണ്. ചെറിയ ക്ഷീണമൊക്കെ തോന്നുമ്പോഴേക്കും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഡോക്ടറിനെ വിളിച്ച് എനിക്ക് എന്തൊക്കെ കഴിക്കാം എന്നൊക്കെ ചോദിക്കും. അധികം സംസാരിക്കുമൊന്നുമില്ല.. പക്ഷെ അദ്ദേഹത്തിന്റെ സാമിപ്യം ഭയങ്കര ഫീലാണ്- അനിഖ പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X