കല്യാണത്തെ കുറിച്ചുള്ള മമ്മൂട്ടിയുടെ കാഴ്ചപ്പാട് മാറ്റിയ ഡിവോഴ്‌സ് കേസ്; മനസ് തൊടുന്ന പ്രണയകഥ!

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ഇന്ന് തങ്ങളുടെ 42-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. 1979 മെയ് ആറിനായിരുന്നു ഇരുവരും ഒന്നായി മാറിയത്. അറേഞ്ച് മാര്യേജായിരുന്നു മമ്മൂട്ടിയുടേയേും സുല്‍ഫത്തിന്റേയും. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് മലയാളവും കടന്ന് തെന്നിന്ത്യയിലും ബോളിവുഡിലുമെത്തി നില്‍ക്കുന്ന വലിയ താരമായി മാറിയിരിക്കുന്നത്. മകള്‍ സുറുമിയും സന്തോഷകരമായ ജീവിതം നയിക്കുന്നു.

Recommended Video

Mammootty-Sulfath Love Story | FilmiBea Malayalam

ലുക്ക് ഏതായാലും ലുക്ക് മാറ്റാന്‍ തോന്നില്ല; കൃതി സനോണിന്റെ കിടിലന്‍ ചിത്രങ്ങള്‍

മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും കഥയും ഓരോ ദമ്പതികള്‍ക്കും പ്രചോദനം നല്‍കുന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി തന്റെ വിവാഹത്തെ കുറിച്ചും മറ്റും മനസ് തുറന്നത്. കല്യാണത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും നടന്‍ പങ്കുവച്ചിരുന്നു. പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ ഈ അഭിമുഖവും മമ്മൂട്ടിയുടെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.

ഡിവോഴേസ് കേസ്

സുല്‍ഫത്തുമായുള്ള വിവാഹത്തിന് മുമ്പ് മമ്മൂട്ടി അഭിഭാഷകനായിരുന്നു. തന്റെ ജീവിതം മാറ്റി മറിച്ചൊരു കേസിനെ കുറിച്ചാണ് മമ്മൂട്ടി മനസ് തുറന്നത്. എനിക്കൊരു ഡിവോഴേസ് കേസ് ലഭിച്ചു. സിആര്‍പിസി സെക്ഷന്‍ 125 ആയിരുന്നു. വൃദ്ധ ദമ്പതികളായിരുന്നു. ദമ്പതികള്‍ പിരിഞ്ഞിരുന്നു. വിചാരണ നടക്കുകയായിരുന്നു. വിചാരണ നടക്കുന്നതിനിടെ ആ സ്ത്രീ ബോധരഹിതയായി. പെട്ടെന്ന് ഭര്‍ത്താവ് ഓടി വരികയും അവരെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. മമ്മൂട്ടി പറയുന്നു.

വേര്‍പിരിയലിന്റെ വേദന

''അവര്‍ക്ക് 75 വയസുണ്ടാകും. അദ്ദേഹത്തിന് 80 ഉം കാണും. അവര്‍ക്കിടയിലെ പ്രശ്‌നം കുടുംബവുമായി ബന്ധപ്പെട്ടതായിരുന്നു. അവര്‍ കേസ് വിട്ടു. അപ്പോഴാണ് വേര്‍പിരിയലിന്റെ വേദന ഞാന്‍ തിരിച്ചറിയുന്നത്. പിരിഞ്ഞിരിക്കുമ്പോഴും പരസ്പരമുള്ള കരുതല്‍ ഉണ്ടായിരുന്നു. അ്ന്ന് ഞാന്‍ കല്യാണം കഴിച്ചിരുന്നില്ല. പക്ഷെ അന്ന് ഞാന്‍ സ്വയം വാക്കു കൊടുത്തു, ഞാന്‍ കല്യാണം കഴിക്കുകയാണെങ്കില്‍ ആ ദമ്പതികളെ പോലെ പരസ്പരം സ്‌നേഹിക്കുമെന്ന്''. എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

 വിനയമുള്ള മനുഷ്യനാക്കി

ഇതിന് അങ്ങനെ തന്നെയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് അതെ എന്നായിരുന്നു മമ്മൂട്ടി നല്‍കിയ മറുപടി. തന്റെ ഏക പെണ്‍ സുഹൃത്താണ് ഭാര്യയെന്നും വിവാഹം തന്നെ കൂടുതല്‍ വിനയമുള്ള മനുഷ്യനാക്കിയെന്നും മമ്മൂട്ടി പറയുന്നു. അതേസമയം മമ്മൂട്ടി വളരെയധികം ഓര്‍ഗനൈസ്ഡ് ആയ വ്യക്തിയാണെന്നും മകന്‍, ഭര്‍ത്താവ്, അച്ഛന്‍ എന്നീ തലങ്ങളിലുള്ള തന്റെ ഉത്തരവാദിത്തങ്ങളില്‍ ഒരു വിട്ടു വീഴ്ചയ്ക്കും മമ്മൂട്ടി തയ്യാറാകില്ലെന്നും സുല്‍ഫത്ത് പറയുന്നു.

മറിയത്തിന്റെ ജന്മദിനം

രസകരമായൊരു വസ്തുത ഇന്നലെയായിരുന്നു ദുല്‍ഖറിന്റെ മകളുടെ ജന്മദിനം. കൊച്ചുമകളുടെ ജന്മദിനത്തില്‍ ആശംസകളുമായി മമ്മൂട്ടി എത്തിയിരുന്നു. മറിയത്തിന്റെ മനോഹരമായൊരു ചിത്രം പങ്കുവച്ചായിരുന്നു മമ്മൂട്ടിയുടെ ആശംസ. 2011 ലായിരുന്നു ദുല്‍ഖറും അമാലും വിവാഹിതരാകുന്നത്. 2017ലാണ് ദമ്പതികള്‍ക്ക് മകള്‍ ജനിക്കുന്നത്. വണ്‍ ആണ് മമ്മൂട്ടിയുടെ ഒടുവില്‍ തീയേറ്ററുകളിലെത്തിയ സിനിമ. മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ ദ പ്രീസ്റ്റും ഈയ്യടുത്തായിരുന്നു റിലീസ് ചെയ്തത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X