twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി സ്ട്രീറ്റ്‌ലൈറ്റ്‌സ് നിര്‍മ്മിക്കാന്‍ കാരണം എന്താണെന്ന് അറിയുമോ? സംവിധായകന്‍ പറയുന്നു!

    By Nimisha
    |

    മമ്മൂട്ടി വീണ്ടും അന്വേഷണ ഉദ്യോഗസ്ഥനായി എത്തുകയാണ്. നിരവധി മലയാള സിനിമകള്‍ക്കും തമിഴ് സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ച ഷാംദത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉത്തമവില്ലന്‍ ,വിശ്വരൂപം 2 തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ഷാംദത്തയിരുന്നു. പ്ലേ ഹൗസ് ബാനറിന്റെ കീഴില്‍ മമ്മൂട്ടിയാണ് സ്ട്രീറ്റ് ലൈറ്റ്സ് നിര്‍മ്മിക്കുന്നത്. സ്റ്റൈലിഷ് എന്റര്‍ടൈയിന്‍മെന്റാണ് ചിത്രം. ചിത്രത്തിന്റെ തിരക്കഥ കണ്ടതിന് ശേഷമാണ് മെഗാസ്റ്റാര്‍ ഈ ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തത്. അതീവ താല്‍പര്യത്തോടെയാണ് അദ്ദേഹം ഈ സിനിമയെ സമീപിച്ചതെന്നും സംവിധായകന്‍ പറയുന്നു.

    വഴക്ക് കൂടിക്കഴിഞ്ഞാല്‍ സുറുമിയാണ് കരയുന്നത്.. ഒന്നും അറിയാത്ത പോലെ ഇരിക്കുമെന്ന് ദുല്‍ഖര്‍!വഴക്ക് കൂടിക്കഴിഞ്ഞാല്‍ സുറുമിയാണ് കരയുന്നത്.. ഒന്നും അറിയാത്ത പോലെ ഇരിക്കുമെന്ന് ദുല്‍ഖര്‍!

    ദീപാവലി ദിനത്തില്‍ ആരെക്കാണാനാണ് അമല പോള്‍ ഇങ്ങനെ ഓടിയത്.. വീഡിയോ വൈറല്‍!ദീപാവലി ദിനത്തില്‍ ആരെക്കാണാനാണ് അമല പോള്‍ ഇങ്ങനെ ഓടിയത്.. വീഡിയോ വൈറല്‍!

    മമ്മൂക്കയെ മനസില്‍ കണ്ടുകൊണ്ടല്ല സിനിമ ആലോചിച്ചത്. ഒരു നടനെ മനസില്‍കണ്ട് എഴുതരുതെന്ന് എനിക്കുണ്ടായിരുന്നു. കഥാപാത്രം ഉണ്ടായിവന്നപ്പോള്‍ മമ്മൂക്ക സ്വാഭാവികമായും പ്രോജക്ടിലേക്ക് വരുകയായിരുന്നു. കഥ കേട്ടപ്പോള്‍ അദ്ദേഹത്തിനും താല്‍പര്യം തോന്നി. അങ്ങനെയാണ് ചിത്രം നിര്‍മ്മിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

    streetlights

    ഷാംദത്തും മമ്മൂട്ടിയും ഒരുമിക്കുന്ന സ്ട്രീറ്റ് ലൈറ്റില്‍ മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ലിജി മോള്‍ ജോസും കട്ടപ്പനയിലെ ഋതിക് റോഷന്‍ ഫെയിം വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

    English summary
    Shamdat wanted Mammootty to star in his maiden directorial and approached him. After listening to the narration Mammootty asked how soon could he start the project. The megastar was so impressed with the screenplay that he himself decided to produce it in both the languages.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X