മികച്ച തമിഴ് നടനുള്ള പുരസ്‌കാരം മമ്മൂട്ടിയ്ക്ക്, നല്‍കിയത് കമല്‍ ഹസന്‍!!

Recommended Video

Best Actor Award For Mammootty For His Role In Peranbu | FilmiBeat Malayalam

ന്യൂസ് 18 തമിഴ് മഗുടം മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയ്ക്ക്. റാം സംവിധാനം ചെയ്ത പേരന്‍പ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. പേരന്‍പ് സംവിധാനം ചെയ്ത റാമാണ് മികച്ച സംവിധായനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. കാന എന്ന ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യ രാജേഷ് മികച്ച നടിയ്ക്കുള്ള മഗുടം പുരസ്‌കാരം സ്വന്തമാക്കി.

തമിഴ് താരങ്ങള്‍ അരങ്ങ് വാഴുന്ന ഇന്റസ്ട്രിയില്‍ പോയി മികച്ച നടനുള്ള പുരസ്‌കാരം കമല്‍ ഹസനില്‍ നിന്ന് ഏറ്റുവാങ്ങിയ മമ്മൂട്ടിയുടെ ഹീറോയിസത്തെ കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ക്ക് സംസാരിക്കാനുള്ളത്. ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പടെ നിരവധി ചലച്ചിത്ര മേളകളില്‍ പേരന്‍പ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇനിയുള്ള പ്രതീക്ഷ മകളിലാണ്! അപ്പനും ഭാര്യയ്ക്കും ഇഷ്ടമല്ല, ഉപേക്ഷിച്ച ഇഷ്ടത്തെ കുറിച്ച് ടൊവിനോ

mammooty

സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരിക അവസ്ഥയിലൂടെ പോകുന്ന പെണ്‍കുട്ടിയുടെ അവസ്ഥയും അവളുടെ അച്ഛന്റെ വൈകാരിക നിമിഷങ്ങളുമാണ് പേരന്‍പ് എന്ന ചിത്രം. മകളായി സാധന അഭിനയിച്ച ചിത്രത്തില്‍, അഞ്ജലി, അഞ്ജലി അമീര്‍, സമുദ്രക്കനി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തി.

ഒത്തിരി പ്രതിസന്ധികള്‍ തരണം ചെയ്ത്, ഒരു ഗ്രാമത്തില്‍ നിന്ന് ക്രിക്കറ്റ് കളിക്കാരിയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രമാണ് കാന. ശിവകാര്‍ത്തികേയന്‍ നിര്‍മിച്ച ചിത്രത്തിലെ ഐശ്വര്യ രാജേഷിന്റെ അഭിനയം ഇതിനോടകം പ്രശംസകള്‍ നേടിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X