ആരാധകന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂക്ക!! കണ്ണിനെ ഈറനണിയിച്ച് കമന്റ് ബോക്സ്
മമ്മൂക്കയുടെ പോസ്റ്റിന് താഴെ നിരവധി പേർ അഫ്സലിന് ആദരാഞ്ജലി അറിയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് മമ്മൂക്ക. ഫേസ്ബുക്ക് പോലുളള സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലൂടെ തന്റെ ആരാധകരുമായി സംവദിക്കാൻ മമ്മൂക്ക സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ പ്രേക്ഷകരെ സങ്കടത്തിലാക്കിയിരിക്കുന്നത് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. മൂവാറ്റുപുഴയിൽ ബൈക്ക് അപകടത്തിൽ മരിച്ച ആരധകന് അനുശോചനം രേഖപ്പെടുത്തി മമ്മൂക്ക . തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരം ആദരാഞ്ജലി രേഖപ്പെടുത്തിയിരിക്കുന്നത്.

തലയിൽ ലോറി കയറിയാണ് 23 കാരനായ അഫ്സൽ മരിച്ചത്. എംസി റോഡിൽ വാഴപ്പിള്ളിയിൽ ഉച്ചയ്ക്ക്12 മണിയോടെയാണ് അപകടം ഉണ്ടായത്. അഫ്സൽ സഞ്ചരിച്ചിരുന്ന ബൈക്കിലേയ്ക്ക് ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ റോഡിലേയ്ക്ക് തെറിച്ചു വീണ അഫ്സലിന്റെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.
അർജുൻ റെഡ്ഢിയായി ധ്രുവ്!! എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ഗാനം പുറത്ത്, കാണൂ
മമ്മൂക്കയുടെ പോസ്റ്റിന് താഴെ നിരവധി പേർ അഫ്സലിന് ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായിരുന്നു അഫ്സൽ. മൂവാറ്റുപുഴ മമ്മൂട്ടി ഫാൻസ് അൻഡ് വെൽഫർ ആസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു അഫ്സൽ.


Click it and Unblock the Notifications











