»   » 'സുന്ദരിയായ' മമ്മൂട്ടി, ഈ ഫോട്ടോ കണ്ട് ഭാര്യ സുല്‍ഫത്ത് പോലും ഞെട്ടിക്കാണും!

'സുന്ദരിയായ' മമ്മൂട്ടി, ഈ ഫോട്ടോ കണ്ട് ഭാര്യ സുല്‍ഫത്ത് പോലും ഞെട്ടിക്കാണും!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന് തന്നെയാവും. 65 ലും മമ്മൂട്ടി അങ്ങനെ തിളങ്ങി നില്‍ക്കുകയല്ലേ... മലയാള സിനിമയിലെ ഏറ്റവും സുന്ദരന്‍ മാത്രമല്ല, സുന്ദരിയും മമ്മൂട്ടി തന്നെയാണ്.

5 സംവിധായകരും 10 നിര്‍മാതാക്കളും കൈയ്യൊഴിഞ്ഞ മമ്മൂട്ടി ചിത്രം, ആ സത്യം ഇതുവരെ മമ്മൂട്ടിക്ക് അറിയില്ല

സുന്ദരിയോ.. അതെ സുന്ദരി തന്നെ... മമ്മൂട്ടി പെണ്‍ വേഷം കെട്ടിയ ഒരു പഴയ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഈചിത്രം കണ്ട് മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് പോലും ഞെട്ടികക്കാണും.

സുന്ദരിയായ മമ്മൂട്ടി

ഇതാണ് ചിത്രം.. നീളന്‍ മുടിയും വലിയ പൊട്ടും സോഡ ഗ്ലാസുമൊക്കെ വച്ചുള്ള പഴയ ഒരു സ്ത്രീരൂപം. ഏതെങ്കിലും ഫോട്ടോ ഷൂട്ടിന്റെ ഭാഗമായിട്ടാണോ സിനിമയ്ക്ക് വേണ്ടിയാണോ ഈ ഫോട്ടോ എടുത്തത് എന്നത് വ്യക്തമല്ല. എന്തായാലും ഈ ചിത്രത്തില്‍ കാണുന്ന മമ്മൂട്ടി സുന്ദരിയാണ്.

പലരും കെട്ടി

മമ്മൂട്ടി മാത്രമല്ല.. സ്ത്രീ വേഷം കെട്ടി അരങ്ങ് തകര്‍ത്തവരുടെ കൂട്ടത്തില്‍ യുവ നടന്‍ പൃഥ്വിരാജ് വരെയുണ്ട്. കാവ്യ തലൈവ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയായരുന്നു പൃഥ്വിയുടെ പെണ്‍ വേഷം. ദിലീപ്, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍, ബാബുരാജ്, സലിം കുമാര്‍, ഇന്നസെന്റ് ജയറാം അങ്ങനെ നീളുന്നു പെണ്‍വേഷം കെട്ടിയ നായകന്മാരുടെ നിര.

മമ്മൂട്ടിയുടെ വേഷം കെട്ടല്‍

സ്ത്രീ വേഷം മാത്രമല്ല, കഥാപാത്രത്തിന് വേണ്ടി മമ്മൂട്ടി പലപ്പോഴായി കെട്ടിയ വേഷങ്ങളൊക്കെ ചര്‍ച്ചയായിട്ടുണ്ട്. മൃഗയ, സൂര്യ മാനസം, കറുത്ത പക്ഷികള്‍ എന്നീ ചിത്രങ്ങളിലെ മേക്കോവറകള്‍ അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിച്ചിരുന്നു,

പാലേരി മാണിക്യത്തില്‍

മേക്കോവറിലൂടെ മമ്മൂട്ടി ശരിയ്ക്കും പ്രേക്ഷരെ ഞെട്ടിച്ചത് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ്. മൂന്ന് ഗെറ്റപ്പിലാണ് മമ്മൂട്ടി ഈ സിനിമയില്‍ എത്തിത്. മൂന്നും തീര്‍ത്തും വ്യത്യസ്തം.

English summary
Mammootty's Unseen Picture In Lady Get-up!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X