Mammootty: കുട്ടനാട്ടിൽ വിഷു ആഘോഷിച്ച് മമ്മൂട്ടി!! താരത്തിനോടൊപ്പം ലാലു അലക്സും അനു സിത്താരയും

മമ്മൂട്ടിയുടെ മാത്രമല്ല യുവനടി അനു സിത്താരയുടെ വിഷു ആഘോഷവും കുട്ടനാടൻ ബ്ലോഗിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ചായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറലായിരിക്കുന്നത് മെഗസ്റ്റാർ മമ്മൂട്ടിയുടെ വിഷു ആഘോഷമാണ്. കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ സഹപ്രവർത്തകർക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ വിഷു ആഘോഷം. വിഷുവിന്റെ ഭാഗമായി ഷൂട്ടിങ് സെറ്റിൽ സദ്യ ഒരുക്കിയിരുന്നു. കൂടാതെ മറ്റു സഹ താരങ്ങൾക്ക് ലാലു അലക്സും മമ്മൂട്ടിയും ചേർന്ന് സദ്യ വിളമ്പി നൽകുകയും ചെയ്തു.

mammootty

Nivetha: സംഭവിച്ചത് എന്താണെന്ന് മനസിലായിരുന്നില്ല! ലൈംഗികപീഡനം തുറന്നു പറഞ്ഞ് നടി നിവേദ
മമ്മൂട്ടിയുടെ മാത്രമല്ല യുവനടി അനു സിത്താരയുടെ വിഷു ആഘോഷവും കുട്ടനാടൻ ബ്ലോഗിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ചായിരുന്നു. നടൻ കൃഷ്ണ കുമാർ, സംവിധായകൻ സേതു, എന്നിവരും കൂടെയുണ്ടായിരുന്നു. ഇവർക്കൊപ്പമിരുന്നാണ് മമ്മൂട്ടിയും വിഷു സദ്യ കഴിച്ചത്. തിരക്കഥ കൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടാൻ ബ്ലോഗ്. ഇദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും.

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണിത്. ശ്രീകൃഷ്ണപുരം എന്ന ഗ്രാമത്തിന്റെ ബ്ലോഗ് എഴുത്തുകാരനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിൽ അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. പൃഥ്വിരാജ് ചിത്രമായ മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ബിജി പാലാണ് പശ്ചാത്തല സംഗീതം. ഓണ റിലീസായിട്ടാകം ചിത്രം തിയേറ്ററുകളിൽ എത്തുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X