»   » Nivetha: സംഭവിച്ചത് എന്താണെന്ന് മനസിലായിരുന്നില്ല! ലൈംഗികപീഡനം തുറന്നു പറഞ്ഞ് നടി നിവേദ

Nivetha: സംഭവിച്ചത് എന്താണെന്ന് മനസിലായിരുന്നില്ല! ലൈംഗികപീഡനം തുറന്നു പറഞ്ഞ് നടി നിവേദ

Written By:
Subscribe to Filmibeat Malayalam

ഇന്ന് സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമങ്ങൾ പൊരുകി വരുകയാണ്. ഒന്നുമറിയാത്ത പുഞ്ച് കുഞ്ഞുങ്ങളാണ് ചില കാപാലികൻമാരുടെ കാമവെറികൾക്ക് ഇരയാകുന്നത്. സമൂഹത്തിന്റെ വിവിധ കോണിൽ നിന്ന് ഞെട്ടിപ്പിക്കുന്ന കഥകളാണ് അനുദിനം പുറത്തു വരുന്നത്. സിനിമ ലോകത്ത് നിന്ന് നടിമാർ നേരിടുന്ന പീഡന കഥകൾക്കു പഞ്ഞമില്ല. ഇവരിൽ പലരും കുട്ടിക്കാലത്തെ ലൈംഗിക പീഡനം നേരിട്ടവരാണ്.

മഞ്ജുവിന് പിന്നാലെ മോഹൻലാൽ ആരാധകനായി ഇന്നസെന്റ്!! സുവർണ്ണപുരുഷൻ ട്രെയിലർ

എന്നാൽ ഇത് മറ്റൊരാളിനോട് തുറന്ന് പറയാനോ അതിനെതിരെ പ്രതികരിക്കാനെ അന്ന് പലർക്കും കഴിഞ്ഞിരുന്നില്ല. ഇപ്പോഴിത ബാല്യകാലത്ത് നേരിട്ട ലൈംഗികാതിക്രമങ്ങൾ തുറന്ന് പറഞ്ഞ് നടിയും മേഡലുമായ നിവേദ പൊതുരാജ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

Mohanlal: നീരാളിപ്പിടുത്തത്തിന്റെ നിമിഷങ്ങള്‍ക്കായി കാത്തിരിക്കൂ!! നീരാളിയുടെ പ്രോമോ പുറത്ത്

താനും ഇരയായിട്ടുണ്ട്

താരം പറഞ്ഞതിങ്ങനെ, ഇന്നു കാണുന്ന പുരുഷന്മാരിലും സ്ത്രീകളിലും ഒരു വലിയൊരു ശതമാനം പേർ ലൈംഗികാതിക്രമത്തിന് ഇരകളായിട്ടുണ്ട്. ആക്കാര്യത്തിൽ തനിയ്ക്ക് ഉറപ്പുള്ളതു കൊണ്ടാണ് താൻ ഈത്തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും താരം പറഞ്ഞു. ആ കൂട്ടത്തിൽ താനും പെടുന്നുണ്ടെന്നുണ്ട്. അഞ്ചു വയസുള്ളളപ്പോഴാണ് താൻ ലൈംഗികാതിക്രനത്തിന് ഇരയായത്. എന്നാൽ അത് എന്താണെന്ന് മനസിലാക്കാൻ പോലും തനിയ്ക്ക് കഴിഞ്ഞിരുന്നില്ല. അതിനാൽ എങ്ങനെയാണ് ഇക്കാര്യങ്ങൾ വീട്ടുകാരോട് പറയാൻ വരെ താൻ മടിക്കാട്ടിയിരുന്നു.

പ്രിതികൾ അടുത്തുള്ളവർ തന്നെ

ഇത്തരത്തിലുള്ള പൈശാചിക പ്രവർത്തിക്കു പിന്നിൽ അപരിചതരല്ല നമുക്ക് പരിചയമുള്ള മുഖങ്ങൾ തന്നെയാണ്. ബന്ധുക്കളും, സുഹൃത്തുക്കളും, അയൽവാസികളുമാണ് ഇതിനു പിന്നിൽ. ഇത്തരം സാഹചര്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നം നടി വീഡിയോയിൽ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങളെ കുറിച്ചു കുഞ്ഞുങ്ങളുമായി തുറന്ന് സംസാരിക്കാൻ തയ്യാറാകണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്.

തെറ്റ് എന്ത്

വളരെ ചെറിയ പ്രായത്തിൽ തന്നെ തെറ്റായ സംസാരം എന്തെന്നും മോശമായ സ്പർശനം എന്തെന്നും കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കിക്കണം. ഇത്തരം സാഹചര്യം അവർ ജീവിതത്തിൽ നേരിടേണ്ടി വരുന്നത് എപ്പോഴാണെന്ന് പറയാൻ കഴിയുകയില്ല. സ്കൂളിലും ട്യൂഷൻ ക്ലാസിലും വീട്ടിലും എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് ഒരിക്കലും പറയാൻ സാധിക്കുകയില്ല. ഇത്തരത്തിലുള്ള ആക്രമങ്ങൾക്കെതിരെ പ്രവർത്തിക്കണമെന്നും താരം പറഞ്ഞു.

തെറ്റ് എന്ത്

വളരെ ചെറിയ പ്രായത്തിൽ തന്നെ തെറ്റായ സംസാരം എന്തെന്നും മോശമായ സ്പർശനം എന്തെന്നും കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കിക്കണം. ഇത്തരം സാഹചര്യം അവർ ജീവിതത്തിൽ നേരിടേണ്ടി വരുന്നത് എപ്പോഴാണെന്ന് പറയാൻ കഴിയുകയില്ല. സ്കൂളിലും ട്യൂഷൻ ക്ലാസിലും വീട്ടിലും എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് ഒരിക്കലും പറയാൻ സാധിക്കുകയില്ല. ഇത്തരത്തിലുള്ള ആക്രമങ്ങൾക്കെതിരെ പ്രവർത്തിക്കണമെന്നും താരം പറഞ്ഞു.

സുരക്ഷയ്ക്ക് വേണ്ടി നമ്മൾ തന്നെ തയ്യാറാകണം

സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി നമ്മളാൽ കഴിയുന്നത് ചെയ്യുക. എല്ലായിപ്പോഴും പോലീസിനെ നമുക്ക് ആശ്രയിക്കാൻ കഴിയില്ല. അവർ രക്ഷിയ്ക്കുമെങ്കിലും സുരക്ഷയ്ക്കുവേണ്ടി നമുക്ക് നമ്മളില്‍ തന്നെയും നമുക്ക് ചുറ്റുമുള്ളവരിലും വിശ്വാസമുണ്ടാവണം. പലപ്പോഴും പുറത്തിറങ്ങുമ്പോൾ എനിയ്ക്ക് പേടിയാണ് . ആരെ കണ്ടാലും സംശയ ദൃഷ്ടിയോടെയാണ് നോക്കേണ്ടി വരുന്നത്. ഇത് തെറ്റാണ്, നമ്മള്‍ അത് ഉപേക്ഷിക്കേണ്ടതാണ്. ഇത് ഞങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും ചെറിയ കാര്യമാണ്. എല്ലാ പുരുഷന്മാരോടുമുള്ള എന്റെ ഒരു അഭ്യര്‍ഥനയാണെന്നും താര വീഡിയോയിൽ പറഞ്ഞു

Vid 3.. thanks all

A post shared by N (@nivethapethuraj) on Apr 14, 2018 at 6:55am PDT

Vid 1

A post shared by N (@nivethapethuraj) on Apr 14, 2018 at 6:33am PDT

English summary
nivetha talks about sexual harassment women safety

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X