twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യ സിനിമയ്ക്ക് ദേശീയ അവാര്‍ഡ്, എന്നിട്ടും അഞ്ച് കൊല്ലം കാത്തിരുന്നു അടുത്ത സിനിമയ്ക്കായി: മാമുക്കോയ

    |

    മലയാള സിനിമയിലെ പകരംവെക്കാനാകാത്ത താരങ്ങളിലൊരാളാണ് മാമുക്കോയ. ഗ്രാമീണ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ മിക്ക സിനിമകളിലും മാമുക്കോയ ഒരു സ്ഥിരസാന്നിധ്യമായിരുന്നു. ഒരുകാലത്ത് മാമുക്കോയ ഇല്ലാത്ത സിനിമകള്‍ തന്നെ കുറവായിരുന്നു. ഗഫൂര്‍ക്കയെ പോലെയുള്ള ഒരിക്കലും മറക്കാനാകാത്ത കഥാപാത്രങ്ങള്‍ മാമുക്കോയ മലയാളിയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് മാമുക്കോയ.

    അഭിനേതാവെന്ന പോലെ തന്നെ സാംസ്‌കാരിക രംഗത്തും മാമുക്കോയ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കലാസാഹിത്യ സദസുകളിലും അദ്ദേഹം പണ്ടേ സജീവമായിരുന്നു. പിന്നീടാണ് അദ്ദേഹം സിനിമയിലെത്തുന്നത്. 1977 ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമിയായിരുന്നു ആദ്യ സിനിമ. ദേശീയ അവാര്‍ഡ് അടക്കം നേടിയ ചിത്രമായിരുന്നു ഇത്. അത്രമേല്‍ അംഗീകരിക്കപ്പെട്ടൊരു സിനിമയിലൂടെ കരിയര്‍ തുടങ്ങിയിട്ടും പക്ഷെ മാമുക്കോയയ്ക്ക് കാത്തിരിക്കേണ്ടി വന്നു.

    Mamukkoya

    ആദ്യ സിനിമയ്ക്ക് ശേഷം അഞ്ച് വര്‍ഷം തനിക്ക് കാത്തിരിക്കേണ്ടി വന്നുവെന്നും
    പിന്നിടാണ് അടുത്ത സിനിമ ലഭിക്കുന്നതാണെന്നുമാണ് മാമുക്കോയ പറഞ്ഞത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാമുക്കോയ ഈ അനുഭവം തുറന്നു പറഞ്ഞത്. ആദ്യ സിനിമ പുറത്തിറങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞാണ് മാമുക്കോയ്ക്ക് രണ്ടാം സിനിമ ലഭിക്കുന്നത്. സുറുമയിട്ട കണ്ണുകളായിരുന്നു രണ്ടാമത്തെ സിനിമ.

    1982ലായിരുന്നു സുറുമയിട്ട കണ്ണുകള്‍ പുറത്തിറങ്ങുന്നത്. ഈ സിനിമയിലേക്ക് മാമുക്കോയ എത്തുന്നത് വൈക്കം മുഹമ്മദ് ബഷീറിലൂടെയായിരുന്നു. അദ്ദേഹം പറഞ്ഞത് പ്രകാരമാണ് തനിക്ക് റോള്‍ ലഭിച്ചതെന്ന് മാമുക്കോയ പറയുന്നു. ഇതിന് ശേഷം അഭിനയിച്ചത് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിലായിരുന്നു. 1986ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ആ സിനിമ പുറത്ത് വന്നതിന് ശേഷം തനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നും മാമുക്കോയ പറഞ്ഞു.

    ആ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഇന്നും മലയാളിയ്ക്ക് മാമുക്കോയ മറന്നു കൊണ്ട് മലയാള സിനിമയെ ഓര്‍ക്കാനാകില്ല. ഇപ്പോഴും അദ്ദേഹം അഭിനയ രംഗത്ത് സജീവമാണ്. ആട് ടു, ഹലാല്‍ ലവ് സ്‌റ്റോറി, എന്റെ ഉമ്മാന്റെ പേര് തുടങ്ങിയ സിനിമകളാണ് അദ്ദേഹത്തിന്റേതായി ഈയ്യടുത്ത് പുറത്തിറങ്ങിയത്. മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

    Recommended Video

    ആദ്യം Anchor പോയി പടം കാണ് | മാരക Counter | Prashanth Alexander Interview | Filmibeat Malayalam

    മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. അബൂബക്കര്‍ ഹാജി എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ മാമുക്കോയ അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ തീയേറ്ററുകളിലേത്തേണ്ടിയിരുന്ന സിനിമ കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റി വെക്കുകയായിരുന്നു. മരക്കാറിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

    Read more about: mamukkoya
    English summary
    Mamukkoya Recalls His First Movie and How He Waited So Long For The Second. Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X