twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനീകാന്ത് ചിത്രം പേട്ടയില്‍ മണികണ്ഠനും! ലൊക്കേഷനില്‍ മക്കള്‍സെല്‍വനൊപ്പമുളള ചിത്രം പങ്കുവെച്ച് താരം

    By Midhun
    |

    സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് പേട്ട. കാലയ്ക്ക് ശേഷം തലൈവരുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണിത്. രജനീകാന്തിനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്.

    മാത്തന്റെ അപ്പു ഇനി വിശാലിന്റെ നായിക! സുന്ദര്‍ സി ചിത്രത്തിലൂടെ ഐശ്വര്യ ലക്ഷ്മി തമിഴിലേക്ക്!!മാത്തന്റെ അപ്പു ഇനി വിശാലിന്റെ നായിക! സുന്ദര്‍ സി ചിത്രത്തിലൂടെ ഐശ്വര്യ ലക്ഷ്മി തമിഴിലേക്ക്!!

    തമിഴിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ കാര്‍ത്തിക്ക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത്തവണയും ഒരു ബിഗ് ബഡ്ജറ്റ് ചിത്രവുമായിട്ടാണ് തലൈവര്‍ എത്തുന്നത്. ദുല്‍ഖര്‍ ചിത്രം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്,

    manikandan-rajinikanth

    വിജയ് സേതുപതിക്കൊപ്പമുളള ഒരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മണികണ്ഠന്‍ ഇക്കാര്യം അറിയിച്ചിരുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് തലൈവരുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. തൃഷ കൃഷ്ണന്‍,സിമ്രാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നു. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയാണ് ചിത്രത്തില്‍ രജനീകാന്തിന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. ബോബി സിംഹ,സനന്ത്,മേഘാ ആകാശ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    പേട്ടയുടെ മോഷന്‍ പോസ്റ്റര്‍ ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ രജനിയുടെ ഗെറ്റപ്പ് കാണിച്ചുകൊണ്ടായിരുന്നു മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്. സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് തലൈവരെ മോഷന്‍ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. പീറ്റര്‍ ഹെയ്ന്‍ ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു.

    നെടുമുടി വേണു വീണ്ടും തമിഴിലേക്ക്! കമല്‍ഹാസന്റെ ഇന്ത്യന്‍ 2 വിലൂടെ നടന്റെ തിരിച്ചുവരവ്‌!!നെടുമുടി വേണു വീണ്ടും തമിഴിലേക്ക്! കമല്‍ഹാസന്റെ ഇന്ത്യന്‍ 2 വിലൂടെ നടന്റെ തിരിച്ചുവരവ്‌!!

    യഥാര്‍ത്ഥ സംഭവകഥയില്‍ പ്രചോദനമുള്‍ക്കൊണ്ടുളള ഒരു ഫിക്ഷനാണ് വൈറസ്! ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത്യഥാര്‍ത്ഥ സംഭവകഥയില്‍ പ്രചോദനമുള്‍ക്കൊണ്ടുളള ഒരു ഫിക്ഷനാണ് വൈറസ്! ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത്

    English summary
    manikandan achari in petta movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X