സമയത്തിലെ കൃത്യതയും വിനയവുമാണ് അദ്ദേഹത്തെ ഉന്നതനാക്കിയത്! രജനികാന്തിനെക്കുറിച്ച് മണികണ്ഠന്‍

By Midhun Raj

കമ്മട്ടിപ്പാടം എന്ന ഒറ്റചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് മണികണ്ഠന്‍ ആചാരി. ചിത്രത്തിനു ശേഷവും നിരവധി ശ്രദ്ധേയ സിനിമകളില്‍ മണികണ്ഠന്‍ അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴിലും നടന്‍ സിനിമകള്‍ ചെയ്യുന്നുണ്ട്. രജനികാന്തിന്റെ പുതിയ ചിത്രം പേട്ടയിലും പ്രാധാന്യമുളള ഒരു കഥാപാത്രമായി മണികണ്ഠന്‍ എത്തുന്നുണ്ട്.

കാര്‍ത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രജനി ചിത്രമാണ് പേട്ട. വിജയ് സേതുപതി,തൃഷ,സിമ്രാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പേട്ടയില്‍ രജനികാന്തിനൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവങ്ങള്‍ മണികണ്ഠന്‍ പങ്കുവെച്ചിരുന്നു.

manikandan-rajinikanth

തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു മണികണഠ്ന്‍ രജനിയെക്കുറിച്ച് മനസു തുറന്നത്. വിനയവും സമയനിഷ്ഠതയുമാണ് അദ്ദേഹത്തെ ഉന്നതനിലയിലേക്ക് എത്തിച്ചതെന്ന് മണികണ്ഠന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മണികണ്ഠന്റെ പോസ്റ്റ് ഇങ്ങനെ...

സണ്‍ പിക്ച്ചേര്‍സ് പ്രൊഡ്യൂസ് ചെയ്യുന്ന കാര്‍ത്തിക് സുബ്ബരാജ് സര്‍ ഇന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനി സാറിനു ഒപ്പം ചെറുതെങ്കിലും ഒരു വേഷം ചെയ്യാന്‍ കഴിഞ്ഞു,അതിനേക്കാള്‍ ഉപരി കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെയും രാജനിസാറിന്റെയും വ്യക്തിഗത മികവുകളും, തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും എല്ലാം നേരിട്ട് കണ്ടു അനുഭവിക്കാന്‍ കഴിഞ്ഞു. രജനി സര്‍ എന്ന സൂപ്പര്‍സ്റ്റാര്‍ എന്ത് കൊണ്ട് ഇപ്പോഴും സൂപ്പര്‍സ്റ്റാര്‍ ആയി നില്‍ക്കുന്നു എന്ന സത്യം നേരിട്ട് കണ്ടു അനുഭവിച്ചു. സമയത്തില്‍ കൃത്യത,വിനയം,പിന്നെ സംവിധായകനോട് സംശയങ്ങള്‍ ചോദിച്ചും സംവിധായകന്‍ പറഞ്ഞു കൊടുക്കുന്നത് കേള്‍ക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സ്‌കാരന്റെ എനര്‍ജി സൂക്ഷിച്ചു ചെയുന്ന രജനി സര്‍ ഒരു വലിയ പാഠപുസ്തകം തന്നെ ആണ്. ആ പാഠപുസ്തകം മുഴുവനും വായിക്കാന്‍ പറ്റിയിലെങ്കിലും നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും പറ്റിയത് ദൈവാനുഗ്രഹം ആയി ഞാന്‍ കാണുന്നു. എന്നെ ഇവിടെ വരെ എത്തിച്ച എന്റെ ഗുരുക്കന്മാരെയും എല്ലാ മലയാളി,സിനിമ പ്രേക്ഷകര്‍ക്കും ഞാന്‍ എന്നും കടപെട്ടവനായിരിക്കും. നന്ദി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X