twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ പാട്ടോടെ പ്രിയദര്‍ശന്‍ 'മഹാകവി അമ്പലപ്പുഴ പ്രിയന്‍' ആയി; അറിയാക്കഥ പറഞ്ഞ് മണിയന്‍ പിള്ള രാജു

    |

    മലയാളികള്‍ ഇപ്പോള്‍ രാവെന്നോ പകലെന്നോ ഇല്ലാതെ ക്ലബ് ഹൗസിലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ചര്‍ച്ചകളും സല്ലാപങ്ങളും പാട്ടുമൊക്കെയായി പുതിയ ആപ്പിന്റെ ലോകത്തിലാണ് മലയാളികള്‍. എല്ലാ സോഷ്യല്‍ മീഡിയമുകളേയും പോലോ താരങ്ങളും ക്ലബ് ഹൗസില്‍ സജീവമായിരിക്കുകയാണ്. താരങ്ങളുമായി നേരിട്ട് സംസാരിക്കാമെന്നതും അവരെ കേള്‍ക്കാമെന്നതും ആരാധകര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്.

    കറുപ്പണിഞ്ഞ് ബോളിവുഡ് സുന്ദരി പരിനീതി ചോപ്ര; ചിത്രങ്ങള്‍ കാണാം

    ഇതിനിടെ ഇന്നലെ നടന്ന രസകരമായൊരു ചര്‍ച്ച ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിലെ ഒരു തലമുറയുടെ ഒത്തുചേരലായിരുന്നു ഇന്നലെ ക്ലബ് ഹൗസിലെ പ്രധാന സംഭവമെന്ന് പറയാം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ റിയൂണിയനായിരുന്നു ഇന്നലെ നടന്നത്. ഇതിന്റെ ഭാഗമായി മലയാള സിനിമയിലെ മുന്‍നിരക്കാരായ പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു, സുരേഷ്‌കുമാര്‍, മേനക, മധുപാല്‍, നന്ദു, ശങ്കര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

    ഓര്‍മ്മകളും അനുഭവങ്ങളും

    മറ്റ് താരങ്ങളും ചര്‍ച്ചയുടെ ഭാഗമായിരുന്നു. ജോജു, ചെമ്പന്‍ വിനോജ് തുടങ്ങിയവരും തങ്ങളുടെ ഓര്‍മ്മകളും അനുഭവങ്ങളുമെല്ലാം പങ്കുവച്ചു. പഴയകാലത്ത പല കഥകളും ചര്‍ച്ചയിലൂടെ താരങ്ങള്‍ ശ്രോതാക്കള്‍ക്കായി പങ്കുവച്ചത് രസകരമായൊരു അനുഭവമായിരുന്നു. മണിയന്‍പിള്ള രാജുവായിരുന്നു പ്രധാന കൗണ്ടര്‍ വീരന്‍. ഇതിനിടെ സംവിധായകന്‍ പ്രിയദര്‍ശനെ കുറിച്ചുള്ള രസകരമായൊരു കഥയും മണിയന്‍പിള്ള രാജു പങ്കുവെക്കുകയുണ്ടായി.

    മഹാകവി അമ്പലപ്പുഴ പ്രിയന്‍

    പ്രിയദര്‍ശന് മഹാകവി അമ്പലപ്പുഴ പ്രിയന്‍ എന്ന പേര് ലഭിച്ച കഥയാണ് മണിയന്‍പിള്ള രാജു പങ്കുവച്ചത്. അക്കരെ നിന്നൊരു മാരന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സിനിമയുടെ അവാസന ദിവസം ഒരു പാട്ട് വേണ്ടി വന്നു. രാവിലെ പത്ത് മണിക്കാണ് ഇതേക്കുറിച്ച് സംസാരിക്കുന്നത്. വൈകിട്ടായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. രാവിലെ ഇരുന്ന് പ്രിയന്‍ ഐഡിയ പറഞ്ഞു. അങ്ങനെ ആ പാട്ട് പ്രിയന്‍ തന്നെ എഴുതുകയായിരുന്നു.

    ലോകസിനിമയില്‍ ഇതുപോലൊരു സംഭവമില്ല

    ആ പാട്ടിന് കണ്ണൂര്‍ രാജന്‍ ഈണം നല്‍കി. ആ സംഭവത്തോടെ പ്രിയദര്‍ശന് മഹാകവി അമ്പലപ്പുഴ പ്രിയന്‍ എന്നൊരു പേര് വീണുവെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. രാവിലെ പാട്ടെഴുതി, ഉച്ചയ്ക്ക് റെക്കോര്‍ഡ് ചെയ്ത്, വൈകുന്നേരും ഷൂട്ട് ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ സിനിമ റിലീസും ചെയ്തു. ഇതൊരു ചരിത്രമാണെന്നും ലോക സിനിമയില്‍ തന്നെ ഇതുപോലൊരു സംഭവമില്ലെന്ന് പ്രിയദര്‍ശനും പറയുകയുണ്ടായി. രസകരമായ ചര്‍ച്ചയില്‍ താരങ്ങളെ കേള്‍ക്കായി നിരവധി പേരും എത്തിയിരുന്നു.

    Recommended Video

    സത്യമേതാ-കള്ളമേതാ? ഭ്രാന്തായി സിനിമാതാരങ്ങളും | FilmiBeat Malayalam
    പൂച്ചക്കൊരു മൂക്കുത്തി

    1984 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പൂച്ചക്കൊരു മൂക്കുത്തി. മോഹന്‍ലാല്‍, ശങ്കര്‍, മേനക, എംജി സോമന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. സുരേഷ് കുമാറും സനല്‍ കുമാറുമായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. എംജി രാധാകൃഷ്ണനായിരുന്നു സംഗീത സംവിധാനം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു പൂച്ചക്കൊരു മൂക്കുത്തി. എംജി ശ്രീകുമാര്‍ പിന്നണി ഗായകനായി അരങ്ങേറിയതും ഈ ചിത്രത്തിലൂടെയായിരുന്നു. ഈ സിനിമയുടെ വിജയമാണ് പിന്നീട് പല ഹിറ്റുകളുടേയും തുടക്കമായത്.

    Read more about: priyadarshan
    English summary
    Maniyanpilla Raju Opens Up About How Priyadarshan Became Mahakavi Priyan Ambalapuzha, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X