'നീ ഒരു പീറയാണ്, കെട്ടിയവനെ ചുട്ടു തിന്നവള്‍'; മോശം കമന്റിട്ടയാള്‍ക്കെതിരെ മഞ്ജു
താരങ്ങള്‍ ആരാധകരുമായി ബന്ധപ്പെടാനുപയോഗിക്കുന്ന പ്രധാന മാര്‍ഗമാണ് സോഷ്യല്‍ മീഡിയ. മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങളുടെ ആഗ്രഹം പങ്കുവെക്കുന്നത്. എന്നാല്‍ പലപ്പോഴും താരങ്ങള്‍ക്കെതിരെ മോശം പ്രതികരണം സോഷ്യല്‍ മീഡിയയിലൂടെ വരാറുണ്ട്. ഇത്തരത്തില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തിന് ഇരയാകാറുള്ളത് നടിമാരാണ്.
Recommended Video
Also Read: 1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട് — അറിയേണ്ടതെല്ലാം
തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കുന്ന താരമാണ് മഞ്ജു പത്രോസ്. പലപ്പോഴും മഞ്ജുവിനെതിരെ മോശം കമന്റുകളിലൂടെ ചിലര്‍ രംഗത്ത് എത്താറുണ്ട്. പക്ഷെ അവയെ എല്ലാം മുളയിലെ നുള്ളാറാണ് മഞ്ജുവിന്‍രെ പതിവ്. ഇപ്പോഴിതാ തന്നെയും ഭര്‍ത്താവിനേയും പരിഹസിച്ചു കൊണ്ടുള്ളൊരു കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് മഞ്ജു.

സ്ഥിരമായി തന്റെ പോസ്റ്റുകളില്‍ മോശം കമന്റ് ചെയ്യുന്ന വ്യക്തിയെയാണ് മഞ്ജു തുറന്നു കാണിച്ചിരിക്കുന്നത്. മഞ്ജുവിന്റെ ഭര്‍ത്താവിനെതിരെയാണ് മോശം വാക്കുകള്‍ പ്രയോഗിച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചു കൊണ്ടായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഈ മനുഷ്യനെ കണ്ടെത്താന്‍ താന്‍ കുറച്ച് ദിവസങ്ങളായി തിരച്ചില്‍ നടത്തുകയാണെന്നും സഹായിക്കണമെന്നുമാണ് മഞ്ജു പറയുന്നത്.
ഷോര്‍ട്‌സും കൂളിംഗ് ഗ്ലാസും അണിഞ്ഞ് സ്‌റ്റൈലന്‍ ലുക്കില്‍ നന്ദിത ശ്വേത
കൊറോണയുടെ ഇടയ്ക്ക് നിന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് ദയവായി ഈ പോസ്റ്റ് സ്‌കിപ് ചെയ്തു പോകാം. എന്നു പറഞ്ഞാണ് മഞ്ജു പോസ്റ്റ് ആരംഭിക്കുന്നത്. നീ ഒരു പീറയാടി, കെട്ടിയവനെ ചുട്ടു തിന്നില്ലേ നീ എന്നായിരുന്നു ഇയാളുടെ കമന്റ്.
എന്റെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാന്‍ കുറച്ചുദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട് ഒന്ന് കണ്ടു കിട്ടാന്‍ സഹായിക്കണം. കോണ്‍ടാക്ട് നമ്പര്‍ കിട്ടിയാല്‍ വളരെ സന്തോഷം. എന്നും മഞ്ജു പത്രോസ് ചോദിക്കുന്നു. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.


Click it and Unblock the Notifications