പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊപ്പം വളരാന്‍ കഴിയുമോ എന്ന ഭയമുണ്ട്: മഞ്ജു
മഞ്ജു വാര്യര്‍, ഈ വര്‍ഷത്തെ വാര്‍ത്ത താരങ്ങളില്‍ ഒരാള്‍. കഴിഞ്ഞ ദിവസം മനോരമ ന്യൂസുമായി നടത്തിയ അഭിമുഖത്തില്‍ തിരിച്ചു വരവിനെ കുറിച്ചും, സമൂഹ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും മഞ്ജു വാര്യര്‍ തുറന്നു സംസാരിക്കുകയുണ്ടായി.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
അമിതാബ് ബച്ചനൊപ്പം കല്യാണിന്റെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ട് തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യര്‍ 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി. ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ വിജത്തോടെ തന്നില്‍ കൂടുതല്‍ ഉത്തരാവദിത്വം വന്നിരിക്കുകയാണെന്ന് മഞ്ജു പറയുന്നു. ഒപ്പം പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാന്‍ സാധിക്കുമോ എന്ന ഭയവുമുണ്ട്.

ഹൗ ഓള്‍ഡ് ആര്‍ യു വിന് മുമ്പ് മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് പല കാരണങ്ങള്‍ക്കൊണ്ടും മുടങ്ങിയതിനാലാണ് ഹൗ ഓള്‍ഡ് ആര്‍ യു വില്‍ അഭിനയിച്ചത്. തിരിച്ചുവരവിന് ഏറ്റവും അനിയോജ്യമായ ചിത്രം അത് തന്നെയായിരുന്നുവെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞു.
എന്റെ പഴയ കാല സിനിമകള്‍ കണ്ടാണ് പലര്‍ക്കും എന്നോട് ഇഷ്ടം തോന്നിയത്. ഇത് മറ്റുള്ളവര്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ മാത്രമാണെന്ന് മഞ്ജു ആരാധകരോട് പറയുന്നു.


Click it and Unblock the Notifications











