ദിലീപിന്റെ സിനിമകള്‍ കാണാറും ആസ്വദിക്കാറുമുണ്ട്: മഞ്ജു
ദിലീപിനെ കുറിച്ച് അധികമൊന്നും പറയാന്‍ മഞ്ജു തയ്യാറില്ല. പക്ഷെ ഇപ്പോഴും ദിലീപിന്റെ സിനിമകള്‍ കാണാറും ആസ്വദിക്കാറുമുണ്ടെന്ന് മഞ്ജു വാര്യര്‍ പറയുന്നു. ജീവിതത്തില്‍ ഇനിയെന്ത് എന്ന ലക്ഷ്യമോ സ്വപ്‌നമോ ഇല്ലെന്നും മഞ്ജു പറഞ്ഞു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
എപ്പോഴും അപ്രതീക്ഷിതമായ ട്വിസ്റ്റും ടോണും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അടുത്തകാര്യം എന്താകുമെന്ന് നോക്കിയിരിക്കാം എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. ദിലീപുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് തീര്‍ത്തും വ്യക്തിപരമാണെന്ന് മറുപടി നല്‍കി.

സ്വകാര്യതയെ മാറിച്ച് അതേ കുറിച്ച് പറയുന്നില്ലെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ദിലീപിന്റെ സിനിമകള്‍ ഇപ്പോഴും കാണാറുണ്ടെന്നും ആസ്വദിക്കാറുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications