ഞാനും കുടുംബ ജീവിതം സന്തോഷത്തോടെ സ്വീകരിച്ചിരുന്നു: മഞ്ജു
അഭിമുഖത്തില്‍ ദിലീപുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജു വാര്യര്‍ മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുകയുണ്ടായി.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
അവനവന്‍ സന്തോഷമായിരുന്നാലേ കുടുംബത്തിനും സന്തോഷമുണ്ടാകുകയുള്ളൂ എന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. എനിക്ക് സിനിമയിലേക്ക് വരാന്‍ സാധിച്ചതുപോലെ എല്ലാ സ്ത്രീകള്‍ക്കും സാധിക്കണമെന്നില്ല. കുടുംബം ഒരു ചങ്ങലയല്ലെന്നും ഞാനും കുടുംബ ജീവിതം സന്തോഷത്തോടെ സ്വീകരിച്ചിരുന്നുവെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

ഇന്നത്തെ മലയാള സിനിമയില്‍ വിവാഹത്തോടെ നടിയുടെ ജീവിതം തീരുന്ന അവസ്ഥയില്ല. റിമ കല്ലിങ്കല്‍ അടക്കമുള്ള നടിമാര്‍ ഇതിന് ഉദാഹരണമാണ്. മലയാള സിനിമയില്‍ എഴുതപ്പെടാത്ത ആ നിയമം പൊളിച്ചെഴുതപ്പെട്ടു എന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.
manju warrier dileep how old are you interview actress malayalam film മഞ്ജു വാര്യര്‍ ദിലീപ് സിനിമ നടന് നടി മലയാളം ഹൗ ഓള്‍ഡ് ആര് യു


Click it and Unblock the Notifications