ഇതൊക്കെയെന്ത്!! മഞ്ജു ലൊക്കേഷനിൽ, ഇതാണ് താരത്തെ ലേഡി സൂപ്പർസ്റ്റാറാക്കിയത്
ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന് താരത്തിനോട് കുറച്ച് ദിവസം റെസ്റ്റ് എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുന്ന പേര് മഞ്ജുവാര്യർ എന്നായിരിക്കും. സിനിമയിൽ നിന്ന് വിട്ട് നിന്നപ്പോഴും പ്രേക്ഷകർക്ക് പ്രിയം മഞ്ജുവിനെയായിരുന്നു. ഒരു വലിയ ഇടവേളയ്ക്ക് ശേഷം സിനിമയിൽ തിരികെ എത്തിയപ്പോൾ അന്ന് നൽകിയ സ്നേഹവും പിന്തുണയും ഒരു തരിപോലും ചോർന്നു പോകാതെ നടിയ്ക്ക് നൽകിയിരുന്നു. ഇടവേളയ്ക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്റ് ജിൻ. ഇതിന്റെ ലൊക്കേഷനിൽവെച്ച് മഞ്ജുവിനെ പരിക്ക് പറ്റിയിരുന്നു. സംഘടനം രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.

ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന് താരത്തിനോട് കുറച്ച് ദിവസം റെസ്റ്റ് എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം മഞ്ജു വീണ്ടും ലൊക്കേഷനിൽ എത്തിയിരിക്കുകയാണ്. ഡോക്ടറിന്റെ നിർദ്ദേശം അവഗണിച്ചാണ് താരം എത്തിയിരിക്കുന്നത്. മഞ്ജുവിനോടൊപ്പമുളള ഷൂട്ടിങ്ങ് ലൊക്കേഷൻ ചിത്രം അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്..
മണിച്ചിത്രത്താഴിൽ ആദ്യം മനസിൽ വന്ന മുഖം ശോഭനയുടേത്!! പിന്നെയാണ് മോഹൻലാൽ വന്നത്, ഫാസിൽ പറയുന്നു..
മഞ്ജു എന്ന നടിയ്ക്ക് സിനിമയോടുളള ഡെഡിക്കേഷനും കമിറ്റ്മെന്റുമാണ് ഈ ചിത്രത്തിലൂടെ വ്യക്തമാകുന്നതെന്നാണ് ആരാധകരുടെ ഭാഷ്യം. അതേസമയം സംഘടനത്തിനിടെയുളള പരിക്ക് അത്ര ഗുരുതരമായിരുന്നില്ല.ചിത്രത്തിൽ മഞ്ജുവിനൊപ്പം കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാൽ നായകനാകുന്ന ഒടിയൻ, പൃഥ്വി സംവിധാനം ചെയ്യുന്ന മേഹൻലാൽ ചിത്രം ലൂസിഫർ തുടങ്ങയ നിരവധി ചിത്രങ്ങൽ മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











