Don't Miss!
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Finance
മാസത്തിൽ 10,000 രൂപ അധിക വരുമാനമായാലോ; ശമ്പളത്തിനൊപ്പം അധിക വരുമാനം നേടാൻ ഇതാ വഴി
- News
പാകിസ്ഥാന് മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷ്റഫ് അന്തരിച്ചു, മരണം യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
- Sports
IND vs AUS: രാഹുല്‍-ഗില്‍, ആര് പുറത്തിരിക്കണം? പ്ലേയിങ് 11 നിര്‍ദേശിച്ച് ആകാശ് ചോപ്ര
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
മണിച്ചിത്രത്താഴിൽ ആദ്യം മനസിൽ വന്ന മുഖം ശോഭനയുടേത്!! പിന്നെയാണ് മോഹൻലാൽ വന്നത്, ഫാസിൽ പറയുന്നു..
മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. 1993 മധു മുട്ടമറ്റം തിരക്കഥ എഴുതിയ ഫാസിൽ സംവിധാനം ചെയ്ത സിനിമ ഇന്ത്യൻ സിനിമയിൽ തന്നെ വൻ ചർച്ച വിഷയമായിരുന്നു. സിനിമ പുറത്തിങ്ങി 25 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും മണിച്ചിത്രത്താഴിന് നിറയെ ആരാധകരാണ്.
ഐഎഫ്എഫ്കെ തനിയ്ക്ക് ഏറെ പ്രധാനപ്പെട്ടത്!! 22 വർഷം മുൻപുളള ആ കഥ ഓർമിപ്പിച്ച് നന്ദിതാ ദാസ്
എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഗണത്തിൽ നിസംശയം ഉൾപ്പെടുത്താൻ കഴിയുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. ഇന്നും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സണ്ണിയും, നകുലനും, ഗംഗയും മടമ്പള്ളിയിലെ ആ തെക്കിനിയും ജിവിക്കുന്നുണ്ട്. ചിത്രത്തിൽ അന്യായ പ്രകടനമായിരുന്നു ശോഭന കാഴ്ചവെച്ചത്. ചിത്രത്തിലൂടെ ദേശീയ-സംസ്ഥാന പുരസ്കരം നടിയെ തേടിയെത്തിരുന്നു. മണിച്ചിത്രത്താഴ് എന്ന് ചിത്രത്തിൽ പ്രേക്ഷകർ കാണാത്ത ഓട്ടേറെ കാണാകാഴ്ചകളുണ്ട്. ഇപ്പോഴിത അത്തരത്തിലുളള സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ ഫാസിൽ. കേരളകൗമുദി ഫ്ലാഷിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് തുറന്നു പറഞ്ഞത്.

ശോഭന തന്നെ
സിനിമയുടെ നായികയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ തന്നെ ആദ്യം പുറത്തു വന്നത് ശോഭനയുടെ മുഖമായിരുന്നു. അത് ഉറപ്പിച്ച ശേഷമായിരുന്നു മറ്റ് കഥാപാത്രങ്ങളെ കുറിച്ച് ആലോചിച്ചത്. തുടക്കം മുതലെ നാഗവല്ലിയായി ശോഭന തന്നെയായിരുന്നു മനസ്സിൽ. അതിനു ശേഷമാണ് മോഹൻലാലും സുരേഷ് ഗോപിയും മറ്റുളളവരും ചിത്രത്തിലേയ്ക്ക് കടന്നു വരുന്നത്.

ശോഭനയെ പരിഗണിക്കാൻ കാരണം
ചിത്രത്തിനെ കുറിച്ച് ആദ്യം ചർച്ച നടക്കുമ്പോൾ തന്നെ നാഗവല്ലി ഒരു നർത്തകിയായിരിക്കണമെന്ന് മനസ്സിൽ ഉണ്ടായിരുന്നു. അപ്പോൾ തന്നെ ഈ കഥാപാത്രത്തിലേയ്ക്ക് ശോഭനയുടെ മുഖമാണ് കയറി വന്നത്. കൂടാതെ ചിത്രത്തിലൊരിടത്തും നാഗവല്ലിയെ കാണിക്കുന്നില്ല. തിരക്കഥ രൂപപ്പെടുമ്പോൾ മുതൽ ആദ്യം മനസ്സിലേയ്ക്ക് വന്ന ഓരോയൊരു മുഖം ശോഭനയുടേത് മാത്രമായിരുന്നു. ബാക്കിയുള്ളവരെല്ലം പിന്നീട് ചർച്ചകളിലൂടെയും മറ്റുമാണ് ചിത്രത്തിലെത്തിയതെന്ന് ഫാസിൽ കൂട്ടിച്ചേർത്തു

മൊഴിമാറ്റനുളള കാരണം
മണിച്ചിത്രത്താഴ് എന്ന ചിത്രം സകല റെക്കോഡുകൾ ഭേദിച്ച് മുന്നേറിയിരുന്ന ചിത്രമായിരുന്നു. പിന്നീട് ഈ ചിത്രം ഇന്ത്യൻ സിനിമയിലെ വിവാദ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. മണിച്ചിത്രത്താഴ് പുറത്തിറങ്ങി 10 വർഷത്തിനു ശേഷമായിരുന്നു ചിത്രം റിമേക്ക് ചെയ്തത്. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണിവ ഇറങ്ങിയത്.എല്ലാ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്.

ചിത്രത്തിന്റെ ക്ലൈമാക്സ്
ചിത്രത്തിന്റെ ക്ലൈമാക്സ് ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്. അത്രയധികം ഗംഭീരമായ ഒരു ക്ലൈമാക്സായിരുന്നു . നകുലന്റെ കഥാപാത്രത്തെ പലകയില്‍ കിടത്തി ചുവന്ന പട്ട് പുതപ്പിച്ച് ഗംഗയ്ക്ക് മുന്നിലേക്ക് വച്ചു കൊടുക്കുകയും പിന്നീട് പലക കറക്കി നകുലനെ രക്ഷിക്കുന്നതും. ഒടുവിൽ എല്ലാം ശുഭമെന്ന രീതിയിൽ കണ്ണാട ഊരി സംതൃപ്തിയോടെ സണ്ണി ചിരിക്കുന്നതുമാണ് ക്ലൈമാക്‌സ്. ഈ ക്ലൈമാക്സിനു പിന്നിൽ സുരേഷ് ഗോപിയാണത്രേ. താരമാണ് ഇത്തരത്തിലുളള ഒരു ക്ലൈമാക്സ് നിർദ്ദേശിച്ചത്. ഫാസിൽ തന്റെ ആത്മകഥയിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സിനെ കിറിച്ച് പറഞ്ഞിരുന്നു.
-
എന്തിനാണ് ഇവനെയൊക്കെ ഇങ്ങനെ താങ്ങുന്നത്? ദുല്‍ഖറിനെ അപമാനിച്ചയാള്‍ക്ക് സൈജുവിന്റെ മറുപടി
-
എന്റെ കരിയറിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്, നീ ക്ഷമിക്കണം; അരുണയോട് സത്യം തുറന്ന് പറഞ്ഞ രേഖ
-
മണിക്കുട്ടനുമായി പ്രശ്നം ഉണ്ടായി; ഫിനാലെയ്ക്ക് പോയപ്പോഴാണ് പിന്നെ കണ്ടത്, അഭിനയത്തെ കുറിച്ച് സന്ധ്യ മനോജ്