ആ വേഷം ഡിസ്‌കൗണ്ടില്‍ വാങ്ങിയത്, ലേസി സൂപ്പര്‍ സ്റ്റാര്‍ വിളി അത്ര ചെറിയ കാര്യമല്ല: മഞ്ജു വാര്യര്‍

മലയാള സിനിമയിലെ സൂപ്പര്‍ നായികയാണ് മഞ്ജു വാര്യര്‍. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമുള്ള മഞ്ജുവിന്റെ രണ്ടാം വരവ് സിനിമാലോകവും ആരാധകരും ഇരുകൈയ്യും നീട്ടിയും സ്വീകരിച്ചിരിക്കുകയാണ്. ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ മഞ്ജുവിന്റെ രണ്ട് സിനിമകളാണ് തുടരെ തുടരെ തീയേറ്ററുകളിലെത്തിയത്. രണ്ട് സിനിമകളും മികച്ച പ്രതികരണങ്ങളും നേടുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിച്ച ദ പ്രീസ്റ്റും യുവനടന്‍ സണ്ണി വെയ്‌നൊപ്പം അഭിനയിച്ച ചതുര്‍മുഖവും. രണ്ടും ഹൊറര്‍ ചിത്രങ്ങളാണെന്നുള്ളതും ശ്ര്‌ദ്ധേയമാണ്.

സോഷ്യല്‍ മീഡിയ കീഴടക്കിയ സ്ലിം ബ്യൂട്ടി; സഞ്ജീത ഷെയ്ഖിന്റെ പുത്തന്‍ ചിത്രങ്ങള്‍

ഇതിനിടെ മഞ്ജുവിന്റെ ചിത്രങ്ങളും സ്‌റ്റൈലന്‍ മേക്കോവറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഹെയര്‍സ്‌റ്റൈല്‍ മാറ്റി, കറുത്ത പാവാടയും വെള്ള ഷര്‍ട്ടും അണിഞ്ഞെത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആ ലുക്കിനെ കുറിച്ചും തന്റെ സിനിമാ വിശേഷങ്ങളുമെല്ലാം മഞ്ജു തുറന്നു പറഞ്ഞിരിക്കുകയാണ്. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്.

ഡിസ്‌ക്കൗണ്ടില്‍ വാങ്ങിയത്

താന്‍ രണ്ട് വര്‍ഷം മുമ്പ് എവിടെ നിന്നോ ഡിസ്‌ക്കൗണ്ടില്‍ വാങ്ങിയതാണ് ആ വസ്ത്രമെന്നായിരുന്നു മഞ്ജു പറഞ്ഞത്. ആ ചിത്രത്തിലുള്ള പോസിറ്റീവിറ്റിയാണ് ഏവരേയും ആകര്‍ഷിച്ചതെന്ന് കരുതുന്നുവെന്നും അതില്‍ താന്‍ അതീവ സന്തോഷവതിയാണെന്നും മഞ്ജു പറയുന്നു. ആരാധകര്‍ക്ക് തന്നോടുള്ള സ്‌നേഹം അതില്‍ നിന്നും അറിയാമെന്നും മഞ്ജു പറയുന്നു. പുതിയ സിനിമയായ ചതുര്‍മുഖത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് വൈറലായത്.

രണ്ട് ഹൊറര്‍ ചിത്രങ്ങള്‍

മഞ്ജുവിന്റേതായി അടുത്തത്തായി രണ്ട് സിനിമകളാണ് തീയേറ്ററുകളിലെത്തിയത്. ഇതില്‍ രണ്ടും ഹൊറര്‍ ചിത്രങ്ങളായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അത് മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും സംഭവിച്ചു പോയതാണെന്നും മഞ്ജു പറയുന്നു. വ്യത്യസ്ത വേഷങ്ങള്‍ ലഭിക്കുക എന്നത് ഭാഗ്യമാണെന്നും മഞ്ജു പറയുന്നു. പ്രീസ്റ്റിന് മുമ്പ് തന്നെ ചതുര്‍മുഖത്തിന്റെ ചിത്രീകരണം നടന്നിരുന്നു. എന്നാല്‍ ആദ്യം തീയേറ്ററുകളിലെത്തിയത് ദ പ്രീസ്റ്റ് ആയിരുന്നുവെന്നും മഞ്ജു പറയുന്നു.

ലേഡി സൂപ്പര്‍ സ്റ്റാര്‍

തന്നെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നു വിളിക്കുന്നതിനെ കുറിച്ചും മഞ്ജു മനസ് തുറന്നു. ആ വിളി അംഗീകാരമായി കാണുന്നുവെന്നാണ് മഞ്ജു പറയുന്നത്. മറ്റൊരു തരത്തില്‍ ഇത് എല്ലാ നടിമാര്‍ക്കുമുള്ള പ്രചോദനമാണെന്നും മഞ്ജു പറയുന്നു. ഒരു പെണ്ണിനും പേരിനൊപ്പം സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ചേര്‍ക്കാനാവുന്നത് നമ്മുടെ സിനിമാ മേഖല എടുക്കുമ്പോള്‍ അത്ര ചെറിയ മാറ്റമല്ല അതെന്നും മഞ്ജു പറയുന്നു.

മഞ്ജു ബോളിവുഡിലേക്ക്

അതേസമയം മഞ്ജുവിന്റേതായി നിരവധി സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്റ് ജില്‍, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെള്ളരിക്കാപ്പട്ടണം തുടങ്ങിയ സിനിമകളാണ് മഞ്ജുവിന്റേതായി അണിയറയിലൊരുങ്ങുന്നത്. ഇതിന് പുറമെ മഞ്ജു ബോളിവുഡിലേക്കും അരങ്ങേറുകയാണ്. മാധവനൊപ്പമാണ് മഞ്ജുവിന്റെ ബോളിവുഡ് എന്‍ട്രി. ധനുഷ് നായകനായ അസുരനിലൂടെ മഞ്ജു തമിഴില്‍ അരങ്ങേറിയിരുന്നു. വെട്രിമാരനായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X