For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മലയാളികളെ പറയിപ്പിക്കില്ല'; ബോളിവുഡ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് മഞ്ജു

  |

  മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യര്‍ എന്ന സൂപ്പര്‍ സ്റ്റാര്‍. വര്‍ഷങ്ങളുടെ ഇടവേളയെടുത്ത ശേഷം മടങ്ങിയെത്തിയപ്പോഴും മഞ്ജു ഉപേക്ഷിച്ചു പോയ കസേരയില്‍ പകരക്കാര്‍ ആരും എത്തിയിരുന്നില്ല. രണ്ടാം വരവില്‍ തന്റെ സ്ഥാനം വീണ്ടും ഉയര്‍ത്തുകയായിരുന്നു മഞ്ജു. ഇന്ന് മലയാള സിനിമയില്‍ മഞ്ജുവിനെ വെല്ലാന്‍ മറ്റൊരു നായിക നടിയില്ല.

  ഫിറ്റ്നസിന്റെ ക്യാരത്തിലൊരു കോമ്പർമെയ്സുമില്ല; മലെെകയുടെ ജിം ചിത്രങ്ങള്‍

  മലയാളത്തില്‍ മാത്രം അഭിനയിച്ചിരുന്ന മഞ്ജു രണ്ടാം വരവി്ല്‍ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചു. വെട്രിമാരന്‍ ചിത്രമായ അസുരനിലൂടെയാണ് മഞ്ജു തമിഴിലെത്തിയത്. ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. മഞ്ജു തന്നെയാണ് ഡബ്ബ് ചെയ്തതെന്നും കൈയ്യടി അര്‍ഹിക്കുന്ന വസ്തുതയാണ്.

  അസുരന്‍ ദേശീയ പുരസ്‌കാര വേദിയില്‍ തിളങ്ങുമ്പോള്‍ മഞ്ജുവിനും അഭിമാനിക്കാം. മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട മരക്കാര്‍ അറബിക്കടലിന്റെ സംഹിത്തിലും മഞ്ജുവുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ വിജയം ഇനി ബോളിവുഡില്‍ ആവര്‍ത്തിക്കാനൊരുങ്ങുകയാണ് മഞ്ജു. തന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് മഞ്ജു തന്നെ മനസ് തുറക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലായിരുന്നു താരം മനസ് തുറന്നത്.

  മാധവനൊപ്പമാണ് മഞ്ജുവിന്റെ ബോളിവുഡ് അരങ്ങേറ്റം. നവാഗതനായ സംവിധായകനാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിനായി താന്‍ ഹിന്ദി പഠിച്ചു വരികയാണെന്നും മഞ്ജു പറയുന്നു. തമിഴില്‍ സ്വയം ഡബ്ബ് ചെയ്തത് പോലെ തന്നെ ഹിന്ദിയിലും സ്വയം ഡബ്ബ് ചെയ്ത് കൈയ്യടി നേടാന്‍ തയ്യാറെടുക്കുകയാണ് മഞ്ജു വാര്യര്‍. സിംഗ് സൗണ്ടിലാണ് ചിത്രം ഒരുങ്ങുന്നതെന്നും മഞ്ജു പറഞ്ഞു. മലയാളികളെ പറയിപ്പിക്കാതെ നോക്കുമെന്നും മഞ്ജു പറയുന്നു. ഹിന്ദി സംസാരിക്കാനായി മഞ്ജു തന്നെ ഇടയ്ക്ക് വിളിക്കാറുണ്ടെന്ന സണ്ണി വെയ്‌ന്റെ പ്രതികരണം ചിരി പടര്‍ത്തുന്നതായിരുന്നു.

  നേരത്തെ ചതുര്‍മുഖം ലൊക്കേഷനിലുണ്ടായ അനുഭവങ്ങളും മഞ്ജു തുറന്നു പറഞ്ഞിരുന്നു. ലൊക്കേഷനില്‍ വിശ്വസിക്കാന്‍ പറ്റാത്ത പല സംഭവങ്ങളുമുണ്ടായി. ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീടാണ് സംസാരമുണ്ടായത്. ഹൊറര്‍ സിനിമയായത് കൊണ്ടാണ് ഇത്തരം സംഭവങ്ങളെന്ന്. ഇതോടെ ലൊക്കേഷനില്‍ എല്ലാവരിലും ഭയം വര്‍ധിച്ചു. ഒരിക്കല്‍ എന്റെ ഫോണും നിലച്ചു. എല്ലാവരുടേയും ഫോണ്‍ ഒരുമിച്ച് നിലയ്ക്കും, ഓഫാകും, ഔട്ട് ഓഫ് കവറേജ് ആകും. തുടങ്ങിയ പ്രശ്‌നങ്ങളാണുണ്ടായിരുന്നത്. മഞ്ജു പറയുന്നു. ഇന്നും ഉത്തരം കിട്ടാത്ത സംഭവങ്ങളായി അവ തുടരുകയാണെന്നും മഞ്ജു പറഞ്ഞു.

  Recommended Video

  One Malayalam Movie Official Trailer Reaction | Mammootty | FilmiBeat Malayalam

  അതേസമയം മഞ്ജുവിന്റെ പുതിയ സിനിമയായ ചതുര്‍മുഖം റിലീസിന് തയ്യാറെടുക്കുകയാണ്. സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടെക്‌നോ ഹൊറര്‍ ചിത്രമാണ് ചതുര്‍മുഖം. മഞ്ജുവും മമ്മൂട്ടിയും ഒരുമിച്ച ദ പ്രീസ്റ്റ് തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. മഞ്ജുവിന്റേതായി വന്‍ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. മരക്കാര്‍, ജാക്ക് ആന്റ് ജില്‍, പടവെട്ട്, ലളിതം സുന്ദരം, മേരി ആവാസ് സുനോ, കയറ്റം, തുടങ്ങിയവയാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനുള്ളത്.

  Read more about: manju warrier madhavan
  English summary
  Manju Warrier Open Up About Her Bollywood Debut Along With Madhavan, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X