എമ്പുരാനില്‍ പ്രിയദര്‍ശിനിയുടെ റോള്‍, പൃഥ്വിയില്‍ കണ്ട രണ്ട് പ്രത്യേകതകള്‍: മഞ്ജു പറയുന്നു
മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് മഞ്ജു വാര്യര്‍. മറ്റൊരു നായിക നടിയ്ക്കും സ്വന്തമാക്കാന്‍ സാധിക്കാത്ത താര പദവിയാണ് മഞ്ജു നേടിയത്. വര്‍ഷങ്ങളുടെ ഇടവേളയെടുത്തിട്ടും മഞ്ജുവിന്റെ കസരേ മലയാള സിനിമയില്‍ മറ്റൊരു അവകാശിയില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. രണ്ടാം വരവില്‍ തന്റെ താരപ്രൗഢി ഒന്നുകൂടി ഉയര്‍ത്തുകയായിരുന്നു മഞ്ജു ചെയ്തത്.
മിന്നിത്തിളങ്ങി താര സുതാരിയ; ഹോട്ട് ചിത്രങ്ങള്‍
മലയാളത്തിന് പുറമെ തമിഴിലും അരങ്ങേറിയ മഞ്ജു ഇപ്പോള്‍ ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. മഞ്ജുവും മോഹന്‍ലാലും കൈ കോര്‍ത്ത സിനിമയായിരുന്നു ലൂസിഫര്‍. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ചരിത്ര വിജയമായി മാറിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

എമ്പുരാനെ കുറിച്ചും പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ചുമെല്ലാം മഞ്ജു മനസ് തുറക്കുകയാണ്. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്. എമ്പുരാനെ കുറിച്ചും തന്റെ കഥാപാത്രമായ പ്രിയദര്‍ശിനിയെ കുറിച്ചുമെല്ലാം മഞ്ജു മനസ് തുറന്നു. പൃഥ്വിരാജ് എന്ന സംവിധായകന്റെ സവിശേഷതകളെ കുറിച്ചും മഞ്ജു തുറന്നു പറയുന്നുണ്ട്. എമ്പുരാനില്‍ പ്രിയദര്‍ശിനിയായി മഞ്ജു ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

ഉണ്ടാകും എന്ന സൂചനയാണ് എനിക്കും ലഭിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ മുരളിയും രാജുവും മറച്ചു വച്ചിരിക്കുകയാണ്. എത്ര ചോദിച്ചിട്ടും പറയുന്നില്ല. ഞാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണെന്ന് മഞ്ജു പറയുന്നു. പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ചും മഞ്ജു മനസ് തുറന്നു.

''ക്ലാരിറ്റിയും ആത്മവിശ്വാസവും. ഇത് രണ്ടുമാണ് പൃഥ്വിയെ കുറിച്ച് പറയാനുള്ളത്. എത്ര വേണം, ഇത്ര മതിയോ, ഇനിയെടുക്കണമോ എന്നൊക്കെയുള്ള കാര്യങ്ങളിലുള്ള കൃത്യത. എല്ലാത്തിനെ കുറിച്ചും വളരെ കൃത്യായ ധാരണയുള്ള സംവിധായകന്‍. രാജുവിന്റെ ആത്മവിശ്വാസം കാണുമ്പോള്‍ നമുക്കും തോന്നും ഈ സിനിമ നന്നാകുമെന്ന്. രാജു കഥ വിവരിക്കുന്നതിലുമെല്ലാം ആത്മവിശ്വാസമുണ്ട്. തിരക്കഥയിലുള്ള വിശ്വാസമോ അദ്ദേഹത്തിന്റെ വ്യക്തിത്വമോ എല്ലാം ചേര്‍ന്നതായിരിക്കാം'' മഞ്ജു പറയുന്നു.
ഇത്രയും വലിയ താരനിരയുള്ള, രോമാഞ്ചം കൊള്ളിക്കുന്ന രംഗങ്ങളുള്ള സിനിമയില്‍ ശക്തമായൊരു കഥാപാത്രവും ശക്തമായ രംഗങ്ങളും തരുന്നത് എന്നിലെ നടിയെ സംബന്ധിച്ച് അഭിമാനമുള്ള കാര്യമാണ്. പലരും എടുത്ത് പറഞ്ഞതുമാണ്. ലാലേട്ടന്‍ പോലും നന്നായിട്ടുണ്ടെന്ന് പറഞ്ഞത് ഭയങ്കര സന്തോഷമുണ്ടെന്നും മഞ്ജു പറഞ്ഞു.
Recommended Video

മഞ്ജു പ്രധാന വേഷത്തിലെത്തുന്ന ചതുര്‍മുഖം റിലീസിന് തയ്യാറെടുക്കുകയാണ്. ടെക്‌നോ ഹൊറര്‍ ചിത്രമായ ചതുര്‍മുഖത്തില്‍ സണ്ണി വെയ്‌നും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുണ്ട്. മികച്ചൊരു ഹൊറര്‍ ചിത്രമായിരിക്കും ചതുര്‍മുഖം എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കു്ന്നത്. മാധവനൊപ്പമുള്ള ഹിന്ദി ചിത്രത്തിനായി തയ്യാറെടുക്കുകയാണ് മഞ്ജു. മേരി ആവാസ് സുനോ, കയറ്റം, പടവെട്ട്, ലളിതം സുന്ദരം, ജാക്ക് ആന്റ് ജില്‍, മരക്കാര്‍ എന്നീ സിനിമകളും അണിയറയിലൊരുങ്ങുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിച്ച ദ പ്രീസ്റ്റാണ് അവസാനമായി തീയേറ്ററിലെത്തിയ സിനിമ. മരക്കാര്‍ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ചിത്രമാണ്.


Click it and Unblock the Notifications