എനിക്കും അനുഭവപ്പെട്ടിട്ടുണ്ട്; ചതുര്‍മുഖം ലൊക്കേഷനിലെ പ്രേതാനുഭവങ്ങളെ കുറിച്ച് മഞ്ജു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഞ്ജു വാര്യര്‍ ചിത്രമാണ് ചതുര്‍മുഖം. മഞ്ജുവിനൊപ്പം സണ്ണി വെയ്‌നും പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമ എന്ന ലേബലോടെയാണ് ചതുര്‍മുഖം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ അലന്‍സിയറുമൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഹൊറര്‍ എന്ന മലയാള സിനിമ അധികം പരീക്ഷിക്കാത്ത ഴോണറിലുള്ള ചിത്രമാണ് ചുതര്‍മുഖം. ഹൊറര്‍ ചിത്രങ്ങളുമായി എത്തുന്ന താരങ്ങളോട് പലപ്പോഴും ചോദിക്കപ്പെടാറുള്ള ചോദ്യമാണ് ചിത്രീകരണ സമയത്തെ അനുഭവങ്ങള്‍. ഹൊറര്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ അത്തരത്തിലുള്ള എന്തെങ്കിലും അനുഭവങ്ങളുണ്ടായിട്ടുണ്ടോ എന്ന് പലപ്പോഴും ചോദിക്കാറുണ്ട്. ഇവിടെ അത്തരത്തിലൊരു ചോദ്യത്തിന് മറുപടി നല്‍കുകയാണ് മഞ്ജു.

Manju Warrier

ചതുര്‍മുഖത്തിന്റെ ചിത്രീകരണത്തിനിടെയും അത്തരത്തിലൊരു അനുഭവമുണ്ടായിട്ടുണ്ടെന്നാണ് മഞ്ജു പറയുന്നത്. ടൊക്‌നോ ഹൊറര്‍ ആയതു കൊണ്ട ്തന്നെ ചതുര്‍മുഖത്തിന്റെ ലൊക്കേഷനില്‍ ഉണ്ടായ അനുഭവങ്ങളും ടെക്‌നോ ആയിരുന്നുവെന്നാണ് മഞ്ജു പറയുന്നത്. ഒരുപാട് പേര്‍ക്ക് ഈ അനുഭവമുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.

'ഒരുപാട് പേര്‍ക്ക് ഈ അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഫോണ്‍ പെട്ടെന്ന് ഓഫായി പോവുക. റേഞ്ച് പോവുക. ഒരേസമയം ഔട്ട് ഓഫ് കവറേജ് ആവുക. ഇവിടെയുള്ള പലര്‍ക്കും ഇതില്‍ സാക്ഷ്യം പറയാനാകും. എനിക്കുമുണ്ടായിട്ടുണ്ട് ഒരു തവണ' എന്നായിരുന്നു മഞ്ജു പറഞ്ഞത്. മുമ്പും ഇതുപോലെ ഹൊറര്‍ സിനിമയുടെ ലൊക്കേഷനുകളിലെ പ്രേതാനുഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

അതേസമയം ചതുര്‍മുഖത്തിലെ നാലാമത്തെ മുഖത്തിന്റെ സസ്‌പെന്‍സ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വീഡിയോയിലൂടെയാണ് നാലാമത്തെ മുഖത്തെ അവതരിപ്പിച്ചത്. സ്മാര്‍ട്ട് ഫോണാണ് ഈ നാലാമത്തെ മുഖം. ഇതിന്റെ വീഡിയോ മഞ്ജു സോഷ്യല്‍ മീഡിയയിലും പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിനായി തയ്യാറാക്കിയ പ്രത്യേക റിംഗ് ടോണും പുറത്തു വിട്ടിട്ടുണ്ട്.

മോണിംഗ് ലുക്കിലും ക്യൂട്ട് ആയി ജാന്‍വി; ചിത്രങ്ങള്‍ കാണാം

രഞ്ജിത്ത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ജിസ് ടോംസും മഞ്ജു വാര്യരും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം.

ചിത്രത്തില്‍ തേജസ്വിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ആന്റണി എന്ന കഥാപാത്രത്തെ സണ്ണി വെയ്‌നും അവതരിപ്പിക്കുന്നു. നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്രീകാന്ത് മുരളി, ശ്യാമപ്രസാദ്, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more about: manju warrier sunny wayne
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X