For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ എന്റെ ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുന്ന വ്യക്തി, കരുത്തിന്റെ പ്രതീകം'; ഭാവനയെ കുറിച്ച് മഞ്ജു

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യര്‍. 1995 ല്‍ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മഞ്ജു ഇന്ന് മലയാളത്തിന്റെ സൂപ്പർസ്റ്റാർ നായികയാണ്. വളരെ ചെറിയ സമയം കൊണ്ടായിരുന്നു മഞ്ജുവിന്റെ വളര്‍ച്ച. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞിരുന്നു.

  Recommended Video

  ക്യാൻസറിനെ അതിജീവിച്ചപോലെ ജീവിതം അതിജീവിച്ചവൾ ഭാവന: Manju Warrier | *Celebrity

  പിന്നീട് അഭിനയത്തിൽ നിന്ന് ദീർഘ ഇടവേളയെടുത്ത മഞ്ജു അതിശക്‌തമായ തിരിച്ചുവരവാണ് നടത്തിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ മടങ്ങി വരവ്. അവിടന്നിങ്ങോട്ട് ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ് മഞ്ജു ഇപ്പോൾ.

  Also Read: 'കഞ്ചാവാണോ? അൽഫോൺസിന് ഷു​ഗറുണ്ടോ?, അച്ഛനേയും മകനേയും പോലെയുണ്ടല്ലോ'; താരങ്ങളെ കളിയാക്കി കമന്റുകൾ!

  മഞ്ജു തിരിച്ചെത്തിയ പോലെ മലയാള സിനിമയിലേക്ക് ഒരു വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന നടിയാണ് ഭാവന. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇവർ രണ്ടുപേരും. സിനിമയ്ക്ക് അപ്പുറത്താണ് ഇവരുടെ സൗഹൃദം. തിരക്കുകൾക്കിടയിലും ഒന്നിച്ച് ചേരാനും സന്തോഷങ്ങൾ പങ്കുവെയ്ക്കാനുമൊക്കെ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്

  താൻ ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുന്ന വ്യക്തിയാണ് ഭാവനെയെന്നും കരുത്തിന്റെ പ്രതീകമാണ് അവളെന്നുമാണ് മഞ്ജു പറയുന്നത്. കൊച്ചിയിൽ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യമ്പയിൻ പരിപാടിയിലാണ് മഞ്ജു ഭാവനയെ വാചാലയായത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ.

  Also Read: കാത്തിരിപ്പ് നീണ്ടു പോയി,ഞാൻ ​തകർന്നു പോയിരുന്നു; ഇരട്ടക്കുട്ടികളുടെ അമ്മയായതിനെക്കുറിച്ച് ചിൻമയി

  'എന്റെ ഹൃദയത്തോട് ഞാൻ ഏറ്റവും അടുത്ത് ചേർത്ത് നിർത്തിയിരിക്കുന്ന വ്യക്തിയാണ് ഭാവന. എന്റെ ജീവിതത്തിൽ ഒരു കൂട്ടുകാരിയായോ സഹോദരിയായോ ഒക്കെയാണ് ഭാവന. കാന്‍സർ എന്ന വാക്കിനൊപ്പം നമ്മൾ ചേർത്ത് വയ്ക്കുന്ന വാക്കാണ് അതിജീവിനം എന്ന് പറയുന്നത്. ആ അതിജീവനം എന്ന വാക്കിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭാവന. ഒരു സ്ത്രീയുടെ കരുത്തിന്റേയോ അതിജീവനത്തിന്റേയോ കാര്യം പറയുമ്പോൾ ഭാവനയെ അല്ലാതെ ചൂണ്ടി കാണിക്കാൻ പറ്റുന്ന മറ്റൊരു ചോയ്സ് ഇല്ല,' മഞ്ജു വാര്യർ പറഞ്ഞു.

  അതേസമയം, അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചുവരുന്നത്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ഭാവനയ്ക്കൊപ്പം നടൻ ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  Also Read: ഫഹദിന്റെ ഐഡിയ ആയിരുന്നു എ ആർ റഹ്മാൻ മ്യൂസിക് ചെയ്യണമെന്നത്; മലയൻകുഞ്ഞ് സംവിധായകൻ പറയുന്നു

  ഭദ്രൻ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഷെയ്ൻ നിഗം നായകനാകുന്ന 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. 'ഇഒ എലിയാവൂ കോഹൻ' എന്ന ജൂതനായിട്ടാണ് ഷെയ്ൻ ചിത്രത്തിൽ എത്തുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

  അജിത് നായകനാകുന്ന തമിഴ് ചിത്രമാണ് മഞ്ജു വാര്യരുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. വെട്രിമാരൻ ചിത്രം അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് മഞ്ജുവിന്റെ റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം.

  Read more about: manju warrier
  English summary
  Manju Warrier says Bhavana is the best example of the word survival and calls her symbol of strength goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X