'ഒന്നും മറക്കരുത്...'; താരങ്ങളുടെ രാജിക്ക് പിന്നാലെ മഞ്ജു വാര്യരുടെ പുതിയ പോസ്റ്റ് വൈറൽ

ഹേമ കമ്മിറ്റി റിപ്പോർട്ടി‍നു പിന്നാലെ നിരവധി ആരോപണങ്ങൾ പുറത്തു വരുന്നു. പലതും കേരള ജനതയെ ഞെട്ടലിലാഴ്ത്തി. സിനിമയെ ഇത്രയും സ്നേഹിക്കുന്ന മലയാളികൾക്ക് ഇത് നെഞ്ചിടിപ്പിക്കുന്ന വാർത്തകളാണ്. പ്രമുഖരും അല്ലാത്തവരും സോഷ്യൽമീഡിയയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. ഈ വേളയിൽ മലയാള സിനിമയിലെ അക്രമങ്ങൾക്കെതിരെ മഞ്ജു വാര്യരുടെ പുതിയ പോസ്റ്റ് വന്നിട്ടുണ്ട്.

ഇന്ന് രാവിലെ നടൻ സിദ്ധിഖും സംവിധായകൻ രഞ്ജിത്തും അവരവരുടെ സ്ഥാനങ്ങളിൽ നിന്നു രാജി വെച്ചു. മലയാള സിനിമയുടെ വളർച്ചയിൽ മറ്റു ഇന്റസ്ട്രികൾ അസൂയാവഹമായി നോക്കിക്കാണുന്ന കാലഘട്ടമായിരുന്നു കടന്നു പോയിക്കൊണ്ടിരുന്നത്. എന്നാൽ ഒറ്റ ദിവസം കൊണ്ട് എല്ലാം മാറി മറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പല പ്രസക്ത ഭാ​ഗങ്ങളും വായിക്കുമ്പോൾ വേദന തോന്നുന്നുണ്ട്. എന്നാൽ ഇതെല്ലാം പുറത്ത് വന്നത് നടി ആക്രമിക്കപ്പെട്ട കേസ് മൂലമാണ് എന്നത് വ്യക്തം.

Manju Warrier

"ഒന്നും മറക്കരുത്. ഒരു സ്ത്രീ ശക്തമായി പോരാടാൻ തീരുമാനിച്ചിടത്തു നിന്നാണ് ഇതിന്റെയെല്ലാം തുടക്കം." ഇങ്ങനെയാണ് മഞ്ജു വാര്യർ പോസ്റ്റ് ചെയ്തത്. കറുത്ത നിറത്തിലുള്ള ബാക്ക്​ഗ്രൗണ്ടിൽ എഴുതിയ വാക്കുകയാണ് ഇത്. പോസ്റ്റിനു താഴെ നിരവധി ആളുകളാണ് കമന്റ് ചെയ്ത് വന്നിട്ടുള്ള. നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചുള്ള പരാമർശമാണ് ഇവിടെ മഞ്ജു ഉയർത്തിയത്. ഈ റിപ്പോർട്ട് പുറത്ത് വരാൻ കാരണമായത് ആ നടിയുടെ ആത്മാർത്ഥമായ പോരാട്ടം കൊണ്ടാണ്.

അക്ഷരാർത്ഥത്തിൽ ശരിയായ വരികളാണ് ഇത്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് മഞ്ചു വാര്യർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. താരത്തിന്റെ പ്രതികരണത്തിനായി പലരും ആ​ഗ്രഹിച്ചിരുന്നു. കമന്റ് ബോക്സിൽ പലരും മഞ്ജുവിനെതിരെ സംസാരിക്കുന്നുണ്ട്. താരത്തിന് നിലപാടില്ലെന്നും എന്തുകൊണ്ടാണ് അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിക്കുന്നതെന്നും ആരാധകർ ചോദിക്കുന്നു. പക്ഷേ മഞ്ജു ഇത്തരം പ്രശ്നങ്ങളിൽ ഒന്നിലും തന്റെ അഭിപ്രായങ്ങൾ പുറത്ത് പറഞ്ഞിട്ടില്ല.

മഞ്ജുവിന്റെ പോസ്റ്റിൽ 'അവൾ' എന്നാണ് അഭിസംബോധന ചെയ്തത്, ആരാണ് അവൾ എന്നത് പ്രത്യേകിച്ച് എടുത്തു പറയേണ്ട ആവശ്യമില്ല. അവളുടെ പോരാട്ടത്തിനുള്ള ഫലം കൂടിയാണ് ഇന്ന് മലയാള സിനിമയിൽ സംഭവിക്കുന്ന പൊട്ടിത്തെറികൾക്ക് കാരണം. ഇന്ന് സിദ്ധിഖും രഞ്ജിത്തും ഇരുവരുടെയും സ്ഥാനങ്ങളിൽ രാജിവെച്ച വേളയിലാണ് മഞ്ജുവിന്റെ പുതിയ പോസ്റ്റ് എത്തുന്നത്.

Manju Warrier

"രണ്ടു വള്ളത്തിലും കാൽ വെച്ച് പോകുന്ന ചേച്ചി. നിങ്ങൾ നട്ടെല്ലോടെ എല്ലാം തുറന്നു പറഞ്ഞ നടിമാർക്ക് സിനിമകൾ നിഷേധിക്കപ്പെട്ടപ്പോൾ നിങ്ങൾ അതിനെതിരെ പ്രതികരിച്ചോ. പാർവതിയെ പോലെ രമ്യയെപോലെ ശക്തമായി നിൽക്കുന്നതിന് പകരം നിങ്ങൾ സിനിമ നഷ്ടപ്പെടാതിരിക്കാൻ അമ്മക്കെതിരെ അയാളെ സംരക്ഷിക്കുന്നവർക്കെതിരെ ശക്തമായി നടപടി എടുക്കണം എന്ന് പറഞ്ഞില്ല. ഈ ക്രെഡിറ്റ് ആ കുട്ടിക്കാണ്. നിങ്ങൾ അത് പോസ്റ്റായി ഇടേണ്ട യാതൊരു ആവശ്യവും അർഹതയുമില്ല." എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

മഞ്ജുവിന്റെ ഈ പോസ്റ്റ് പലർക്കുമുള്ള മറുപടിയായിട്ടാണ് മനസിലാവുന്നത്. ഇത്രയും നാൾ നിശബ്ദമായി നിന്നത് ഇങ്ങനെ ചില കാര്യങ്ങൾ പറയാത പറയാൻ വേണ്ടിയാണ്. മഞ്ജുവിന്റെ പോസ്റ്റ് ചർച്ചയായതോടെ നിരവധി പേർ ഇതിനെതിരെയും സംസാരിക്കുന്നുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾ ആയിരുന്നവർ പോലും ഈ പ്രശ്നത്തിൽ പ്രതികരിക്കുകയും അനുഭവം നേരിട്ടുകൾ അത് തുറന്നു പറയുകയും ചെയ്യുന്നുണ്ട്. ചിലർക്ക് പ്രതികളുടെ പേര് തുറന്നു പറയാൻ പോലും സാധിക്കുന്നില്ല എന്നത് വേദനാജനകമാണ്.

വൈറൽ പോസ്റ്റ്

More from Filmibeat

Read more about: hema committe report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X