ഇത് നിധിയാണ്; മമ്മൂട്ടി പകര്‍ത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍
മലയാള സിനിമയുടെ മെഗാസ്റ്റാണ് മമ്മൂട്ടി. പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ. സിനിമ കഴിഞ്ഞാല്‍ മമ്മൂട്ടിയ്ക്ക് ഇഷ്ടമുള്ള മേഖലകളിലൊന്നാണ് ഫോട്ടോഗ്രഫി. താരത്തിന് ഫോട്ടോഗ്രഫിയോടും ക്യാമറകളോടുമുള്ള പ്രിയം പ്രശസ്തമാണ്. മമ്മൂട്ടിയെടുത്ത ചിത്രങ്ങള്‍ പലപ്പോഴും ആരാധകരുടെ ശ്രദ്ധ കവര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി പകര്‍ത്തിയ പുതിയ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
ഇത്തവണ മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നില്‍ മോഡലായത് മലയാള സിനിമയിലെ മറ്റൊരു സൂപ്പര്‍താരമായ മഞ്ജു വാര്യരാണ്. മഞ്ജു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അതിസുന്ദരമായ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മലയാള സിനിമയിലെ മികച്ച ഫോട്ടോഗ്രാഫര്‍ ആയ മമ്മൂക്ക പകര്‍ത്തിയ ചിത്രങ്ങള്‍. ഇതൊരു നിധിയാണ്. നന്ദി മമ്മൂക്ക എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

അതിമനോഹരമായ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. മമ്മൂക്കയുടെ ഫോട്ടോഗ്രഫിയിലുള്ള മികവും മഞ്ജുവും കൈയ്യടി നേടുകയാണ്. മഞ്ജുവും മമ്മൂട്ടിയും ആദ്യമായി ഒരുമിച്ച സിനിമയായിരുന്നു ദ പ്രീസ്റ്റ്. ഈയ്യടുത്താണ് സിനിമ തീയേറ്ററുകളിലേക്ക് എത്തിയത്. മമ്മൂട്ടി വികാരിയായി എത്തിയ സിനിമ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്.
നേരത്തെ മഞ്ജുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കറുത്ത പാവാടയും വെള്ള ഷര്‍ട്ടും പുതിയ ഹെയര്‍സ്റ്റൈലുമായെത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ചതുര്‍മുഖത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ നിന്നുമുള്ള മഞ്ജുവിന്റെ ചിത്രങ്ങളായിരുന്നു വൈറലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടന്നിരുന്നു.
തെന്നിന്ത്യയാകെ നിറഞ്ഞ മലയാളിപ്പെണ്ണ്; അനുപമയുടെ സ്റ്റെെലന്‍ ചിത്രങ്ങള്‍
അതേസമയം മഞ്ജുവിന്റേതായി ധാരാളം സിനിമകളാണ് റിലീസ് തയ്യാറെടുക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, പടവെട്ട്, മേരി ആവാസ് സുനോ, ജാക്ക് ആന്റ് ജില്‍, കയറ്റം തുടങ്ങിയ സിനിമകള്‍ മഞ്ജുവിന്റേതായി പുറത്തിറങ്ങാനുണ്ട്. മരക്കാറിന് ദേശീയ അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു ഇപ്പോള്‍. ഇതിനിടെ ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് മഞ്ജു. മാധവനൊപ്പമാണ് മഞ്ജുവിന്റെ അരങ്ങറ്റം.


Click it and Unblock the Notifications