മഞ്ജു വാര്യരും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നു! പുതിയ സിനിമ ഉടന്‍

By Midhun Raj

മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ അടുത്തിടെ മലയാളത്തിലേക്കും എത്തിയ താരമാണ് വിജയ് സേതുപതി. ജയറാം നായകനായ സിനിമയില്‍ അതിഥി വേഷത്തിലായിരുന്നു നടന്‍ എത്തിയത്. തമിഴില്‍ ശ്രദ്ധേയനായ നടന്‍ തെലുങ്ക്, ഹിന്ദി ഭാഷകളിലും അടുത്തിടെ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം താരം മലയാളത്തിലേക്ക് വീണ്ടും എത്തുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

vijaysethupathi-manjuwarrier

മഞ്ജു വാര്യര്‍ക്കൊപ്പമാണ് ഇത്തവണ മക്കള്‍സെല്‍വന്‍ എത്തുന്നത്. തിരക്കഥാകൃത്തായ ആര്‍ജെ ഷാന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുകയെന്നും അറിയുന്നു. ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എപ്രിലില്‍ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ മഞ്ജു വാര്യരും പങ്കാളിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴിലും സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുമെന്നും അറിയുന്നു.

മുന്‍പ് മഞ്ജുവും ഷെയ്ന്‍ നിഗവും ഒന്നിച്ചഭിനയിച്ച കെയര്‍ ഓഫ് സൈറാ ബാനുവിന്റെ തിരക്കഥ ആര്‍ ജെ ഷാനിന്റെതായിരുന്നു. മുന്‍പ് വിജയ് സേതുപതിയുടെ 96ല്‍ നായികയായി പരിഗണിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. എന്നാല്‍ പിന്നീട് ആ കഥാപാത്രം തൃഷയിലേക്ക് എത്തുകയായിരുന്നു. മഞ്ജു വാര്യരും വിജയ് സേതുപതിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X