ആദ്യമായി കാരവാന്‍ കാണുന്നതും അകത്തു കയറുന്നതും അന്ന്; വിക്രം ചിത്രത്തിന്റെ ഓര്‍മ പങ്കുവച്ച് മനോജ് കെ ജയന്‍

മലയാള സിനിമയിലെ മുന്‍നിര നടന്മാരില്‍ ഒരാളാണ് മനോജ് കെ ജയന്‍. മലയാള സിനിമയില്‍ വര്‍ഷങ്ങളായി അദ്ദേഹമുണ്ട്. കാലത്തിനൊത്ത് മാറുന്ന സിനിമയുടെ കൂടെ തന്നെ. നടനായും പ്രതിനായകനായും സഹനടനായുമെല്ലാം മനോജ് കെ ജയന്‍ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. മലയാളത്തിന് പുറമെ മറ്റ് ഭാഷകൡും ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.

താന്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രത്തെ കുറിച്ചുള്ള മനോജ് കെ ജയന്‍രെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ദൂള്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആ്ദ്യത്തെ തമിഴ് ചിത്രം. സൂപ്പര്‍താരം വിക്രം ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായൊരു സംഭവമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.

Manoj K Jayan

ആദ്യമായി ഒരു കാരവന്‍ കണ്ടതിനെ കുറിച്ചും അതിനുള്ളില്‍ കയറിയതിനെ കുറിച്ചുമെല്ലാമാണ് അദ്ദേഹം മനസ് തുറന്നിരിക്കുന്നത്. തനിക്ക് കേരളത്തിന് പുറത്ത് ലഭിച്ച ബഹുമാനത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു ദൂളിന്റെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവം അദ്ദേഹം തുറന്നു പറഞ്ഞത്.

'മലയാള സിനിമയില്‍ കാരവാന്‍ വന്നു തുടങ്ങിയ സമയമായിരുന്നില്ല അത്. ഞാന്‍ വിക്രം നായകനായ 'ദൂള്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ ചെല്ലുമ്പോഴാണ് ആദ്യമായി കാരവാന്‍ കാണുന്നത്. അവിടെ രണ്ടു മൂന്ന് കാരവാന്‍ ഉണ്ടായിരുന്നു. എന്റെ ഷോട്ട് എടുത്തു കഴിഞ്ഞു കുറച്ചു മാറിയിരുന്നു ഞാന്‍ വിശ്രമിച്ചപ്പോള്‍ അവര്‍ വന്നു പറഞ്ഞു, സാര്‍ കാരവാനില്‍ കയറി ഇരുന്നോളൂ, ഇത് സാറിനും കൂടി ഇരിക്കാന്‍ വേണ്ടി കൊണ്ടു വന്നിട്ടതാണെന്ന്'. അദ്ദേഹം പറയുന്നു.

ലുക്ക് ഏതായാലും ലുക്ക് മാറ്റാന്‍ തോന്നില്ല; കൃതി സനോണിന്റെ കിടിലന്‍ ചിത്രങ്ങള്‍

'എനിക്ക് അത്ഭുതം തോന്നി, തമിഴില്‍ ഒരു പുതുമുഖമായിരിക്കെ എനിക്ക് എന്തിനാണ് അങ്ങനെയൊരു സെറ്റപ്പ് അവര്‍ തരുന്നതെന്ന് തോന്നിപ്പോയി. പക്ഷേ മലയാളത്തില്‍ ഞാനൊരു എക്‌സ്പീരിയന്‍സ് നടന്‍ ആണെന്നും, ഞാന്‍ അഭിനയിച്ച സിനിമകളും കഥാപാത്രങ്ങളുമൊക്കെ പലര്‍ക്കും അറിയാവുന്നത് കൊണ്ടും എനിക്ക് നല്‍കിയ ബഹുമാനമാണ് അവര്‍ കാണിച്ചത്. അങ്ങനെ ഞാന്‍ ആദ്യമായി ഒരു കാരവാന്‍ കാണുന്നതും അതിന്റെ അകത്ത് കയറുന്നതും 'ദൂള്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

Nikhila Vimal remembers her dad

ഗാന ഗന്ധര്‍വ്വനാണ് മനോജ് കെ ജയന്‍ അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സല്യൂട്ട് ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഇരുവരും നേരത്തെ സോളോയിലും ഒരുമിച്ച് അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: manoj k jayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X