മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അഭിനയിക്കാം! കാസ്റ്റിംഗ് കോളുമായി അണിയറക്കാര്‍

By Prashant V R

Recommended Video

കാസ്റ്റിംഗ് കോളുമായി അണിയറക്കാര്‍ | Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നേരത്തെ ആരംഭിച്ചിരുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി വലിയ തയ്യാറെടുപ്പുകളാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നത്.

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് മരക്കാര്‍ അറബിക്കടലിന്റ സിംഹം. മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിച്ചതിനു ശേഷമായിരുന്നു പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രവും പ്രഖ്യാപിച്ചിരുന്നത്. ഒപ്പം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണിത്. ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്നതായുളള അറിയിപ്പ് അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒടിയനു ശേഷമുളള മോഹന്‍ലാലിന്റെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്. സാമൂതിരിപ്പടയില്‍ നിന്നും തീരദേശത്തെ സംരക്ഷിച്ച കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. മലയാളത്തില്‍ പുറത്തിറങ്ങാനിരിക്കുന്നവയില്‍ എറ്റവും ചെലവേറിയ ചിത്രമാണിതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.നൂറ് കോടി ബഡ്ജറ്റിട്ടാണ് ചിത്രമൊരുക്കുന്നത്.

മോഹന്‍ലാല്‍ പറഞ്ഞത്

മോഹന്‍ലാല്‍ പറഞ്ഞത്

മരക്കാറില്‍ ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പ്രിയദര്‍ശന്റെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ച പ്രിയദര്‍ശന്റെ മറ്റൊരു മികച്ച ചിത്രമായിരിക്കും മരക്കാറെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രീകരണത്തിനു മുന്‍പും ശേഷവും വളരെയെറെ ശ്രദ്ധ ആവശ്യമുളെളാരു ചിത്രമാണ് മരക്കാറെന്ന് മുന്‍പ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വമ്പന്‍ താരനിരയാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രഭു, നാഗാര്ജുന,സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമാവുക. നടന്‍ മധുവാണ് ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമനായി എത്തുന്നത്. പ്രണവ് മോഹന്‍ലാലും ചിത്രത്തില്‍ ഒരു പ്രാധാന്യമുളള വേഷത്തില്‍ എത്തുന്നുണ്ട്. പ്രണവിനു പുറമെ കീര്‍ത്തി സുരേഷ് ,മഞ്ജു വാര്യര്‍,കല്ല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാവും

പുതുമുഖങ്ങള്‍ക്ക് അവസരം

പുതുമുഖങ്ങള്‍ക്ക് അവസരം

ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ ഒന്നിനാണ് ആരംഭിക്കുന്നത്. ചിത്രീകരണം ആരംഭിക്കാനിരിക്കെ സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്നതായുളള അറിയിപ്പ് വന്നിരുന്നു. വിവിധ പ്രായത്തിലുളളവരെ അഭിനയിക്കാന്‍ അവസരമുണ്ടെന്ന് അറിയിച്ചാണ് കാസ്റ്റിംഗ് കോള്‍ വന്നത്. നവംബര്‍ ഇരുപതിനു മുമ്പ് അഭിനയമോഹികള്‍ക്കു തങ്ങളുടെ സെല്‍ഫ് പ്രൊഫൈല്‍, സെല്‍ഫ് ഇന്ററോഡക്ഷന്‍ വീഡിയോ, പുതിയ ഫോട്ടോകള്‍ എന്നിവ കാസ്റ്റിംഗ് കോളിന് ഒപ്പമുള്ള ഈമെയില്‍ ഐഡിയിലേക്ക് അയക്കാം.

കാസ്റ്റിംഗ് കോള്‍

കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X