മോഹന്‍ലാലും പ്രിയദര്‍ശനും ഐശ്വര്യമായിത്തന്നെ തുടങ്ങി! കുഞ്ഞാലി മരക്കാറിന് ഗംഭീര തുടക്കം! കാണൂ

Recommended Video

കുഞ്ഞാലി മരക്കാറിന് ഗംഭീര തുടക്കം | filmibeat Malayalam

ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നേരത്തെ അറിയാവുന്ന കഥയെ സിനിമയാക്കുമ്പോള്‍ വലിയ വെല്ലുവിളിയാണ് അണിയറപ്രവര്‍ത്തകരെ കാത്തിരിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായി മോഹന്‍ലാലും മമ്മൂട്ടിയും എത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കേരളപ്പിറവി ദിനത്തിലായിരുന്നു മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നതിനെക്കുറിച്ച് പ്രിയദര്‍ശന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നുവെന്ന് സന്തോഷ് ശിവനും ഷാജി നടേശനും വ്യക്തമാക്കിയത്. ഇതോടെയാണ് ഇവരില്‍ ആരായിരിക്കും കുഞ്ഞാലി മരക്കാരായി എത്തുകയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്. നിശ്ചിത സമയത്തിനുള്ളില്‍ സിനിമ തുടങ്ങിയില്ലെങ്കില്‍ തന്റരെ ചിത്രവുമായി മുന്നോട്ട് പോവുമെന്ന് അന്നേ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായാണ് മോഹന്‍ലാലും മഞ്ജു വാര്യരും എത്തുന്നത്. ഇന്ത്യന്‍ സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള ദൃശ്യവിരുന്നാണ് ഈ ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഒടിയന് പിന്നാലെ മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്‍മാരായി എത്തുന്ന സിനിമ കൂടിയാണിത്. ഡിസംബര്‍ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അണിയറപ്രവര്‍ക്കര്‍ വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

Priyadarshan

നിശ്ചയിച്ച പ്രകാരം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്ന് വ്യക്തമാക്കി പ്രിയദര്‍ശന്‍ രംഗത്തെത്തിയതോടെയാണ് ആരാധകരുടെ ആവേശവും ഇരട്ടിച്ചത്. സിനിമയുടെ പൂജാ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖരെല്ലാം ഈ ചിത്രത്തിനായി അണിനിരക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. സംവിധായകന്‍രെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X