നടി മീനയുടെ ഭര്‍ത്താവ് വിദ്യ സാഗര്‍ അന്തരിച്ചു; വേദനയോടെ സിനിമാലോകം...
നടി മീനയുടെ ഭര്‍ത്താവ് അന്തരിച്ചു. മലയാളത്തിലേയും തമിഴിലേയും നിറ സാന്നിധ്യമായ നടിയാണ് മീന. ശ്വാസകോശത്തിലെ അണുബാധയാണ് വിദ്യാ സാഗറിന്റെ മരണകാരണം. കഴിഞ്ഞ കുറച്ച് നാളുകളുകായി കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
നാളുകളായി ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സ തേടി വരികയായിരുന്നു വിദ്യ സാഗര്‍. ഇതിനിടെയാണ് കൊവിഡ് പിടിപെടുന്നത്. തുടര്‍ന്ന് ആരോഗ്യ സ്ഥിതി വഷളായി. കൊവിഡ് മുക്തനായെങ്കിലും ആരോഗ്യ സ്ഥിതി മോശമായി തുടരുകയായിരുന്നു. ശ്വാസ കോശത്തിലെ അണുബാധ രൂക്ഷമായതോടെ ശ്വാസ കോശം മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ അവയദാതാവിനെ കിട്ടാന്‍ വൈകി. ഈ സമയം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു സാഗറിന്റെ ജീവന്‍ നിലനിര്‍ത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെ രോഗാവസ്ഥ വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
Recommended Video
2009 ലാണ് ബാംഗ്ലൂര്‍ സ്വദേശിയും സോഫ്റ്റ് വെയര്‍ രംഗത്തെ വ്യവസായിയുമായ സാഗറിനെ മീന വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. അമ്മയുടെ പാതയിലൂടെ മകള്‍ നൈനികയും സിനിമയിലെത്തിയിരുന്നു. ബ്രോ ഡാഡിയാണ് മീന ഒടുവില്‍ അബിനയിച്ച മലയാളം ചിത്രം. മലയാളത്തിലേയും തമിഴിലേയും നിറ സാന്നിധ്യമായി തുടരുന്ന നടിയാണ് മീന.


Click it and Unblock the Notifications











