ഇത് നിങ്ങള്‍ ഉദ്ദേശിച്ച് ഷൂ... ഷൂ അല്ല; കമന്റുകള്‍ക്ക് മറുപടിയുമായി മീനാക്ഷി
കഴിഞ്ഞ ദിവസം നടിയും അവതാരകയുമായ മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ എത്തിയവരെല്ലാം ചിരിച്ച് മടത്തു കാണും. മീനാക്ഷി പങ്കുവച്ചൊരു ചിത്രത്തിന് ലഭിച്ച കമന്റുകള്‍ ചിരി പടര്‍ത്തുന്നതായിരുന്നു. ഷൂസ് കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന തന്റെ ചിത്രമായിരുന്നു മീനാക്ഷി പങ്കുവച്ചത്. ഷൂ..ഷൂ എന്നായിരുന്നു ഇതിന് മീനാക്ഷി നല്‍കിയ അടിക്കുറിപ്പ്. പിന്നാലെ സോഷ്യല്‍ മീഡിയ ഉണരുകയായിരുന്നു.
അടിക്കുറിപ്പിലേയും ചിത്രത്തിലേയും ഷൂസായിരുന്നു കമന്റുകളിലെ ചർച്ചാ വിഷയം. നിന്നോടാരാ കൊച്ചുരാമാ ഇപ്പോ ഇവിടെ ഷൂ കൊണ്ടു വരാന്‍ പറഞ്ഞേ, ഇനി മേലാല്‍ ഈ വീട്ടില്‍ ഷൂ കൊണ്ടു വരരുത് എന്നിങ്ങനെ പോവുകയായിരുന്നു കമന്റുകള്‍. എന്താണ് സംഭവിക്കുന്നത് അറിയാതെ പലരും അമ്പരന്നു. ഒരു ഘട്ടത്തില്‍ മീനാക്ഷി തന്നെ അമ്പരപ്പ് കമന്റിലൂടെ അറിയിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട മീനാക്ഷിയുടെ പ്രതികരണം എത്തിയിരിക്കുകയാണ്.

മനോരമയിലൂടെയായിരുന്നു മീനാക്ഷിയുടെ പ്രതികരണം. നിങ്ങള്‍ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെയൊന്നും അറിയത്തു പോലുമില്ലെന്നായിരുന്നു മീനാക്ഷിയുടെ പ്രതികരണം. സാധാരണ പോസ്റ്റിട്ടാല്‍ ലൈക്കുകള്‍ കിട്ടാറുണ്ട്. ഇതിന് താഴെ കമന്റുഖള്‍ നിറഞ്ഞതോടെയാണ് താന്‍ നോക്കുന്നതെന്നും മീനാക്ഷി പറയുന്നത്. പോസ്റ്റിന് 99000 ലെക്കുകളും 9300 കമന്റുകളുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. താന്‍ തന്നെയാണ് ചിത്രം പങ്കുവച്ചതെന്നും മീനാക്ഷി പറയുന്നു.
കൈയ്യില്‍ ഷൂസ് ഉള്ളതു കൊണ്ടാണ് ഷൂ ഷൂ എന്ന് ക്യാപ്ഷന്‍ നല്‍കിയത്. അതിനപ്പുറം ഒന്നുമില്ലെന്നും ചിലര്‍ മോശം കമന്റുമായി വരുന്നുണ്ടെന്നും ചിലതൊക്കെ നീക്കം ചെയ്‌തെന്നും മീനാക്ഷി പറയുന്നു. പോസ്റ്റ് പിന്‍വലിച്ചാല്‍ താന്‍ മനപ്പൂര്‍വ്വം ഇട്ടതാണെന്ന് കരുതുമെന്നും മീനാക്ഷി ചൂണ്ടിക്കാണിക്കുന്നു. സത്യമായും തനിക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും താന്‍ കേട്ടിട്ടു പോലുമില്ലെന്നും മീനാക്ഷി പറയുന്നു.
ലുക്കില്‍ മയക്കി വീഴ്ത്തി സുന്ദരി! അടിപൊളി ലുക്കില്‍ ചാഹത് ഖന്ന
Recommended Video
ബാലതരമായ മീനാക്ഷി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമര്‍ അക്ബര്‍ അന്തോണി, ഒപ്പം തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അവതാരകയായും കൈയ്യടി നേടുകയാണ് ഈ കൊച്ചുമിടുക്കി.


Click it and Unblock the Notifications











