Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
സണ്ണി ലിയോണിനെ കടത്തിവെട്ടുമെന്ന് കമന്റ്; ആരാ നിങ്ങടെ വീട്ടുള്ളവരാണോ എന്ന് മീര നന്ദന്
മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മീര നന്ദന്. ടെലിവിഷന്‍ അവതാരകയായി കടന്നു വന്ന മീര മുല്ലയിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് മീര. നിരവധി ഹിറ്റ് ചിത്രങ്ങളുടെ നായികയായിരുന്നു താരം. അഭിനേത്രിയെന്നത് പോലെ തന്നെ മികച്ചൊരു ഗായിക കൂടിയാണ് മീര.
ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന മീര ആര്‍ജെ ആയി ജോലി ചെയ്തു വരികയാണ്. ദുബായില്‍ ആര്‍ജെ ആണ് മീര. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. മീരയുടെ കിടിലന്‍ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രവും ശ്രദ്ധ നേടുകയാണ്.

ചുവന്ന ജാക്കറ്റും കറുത്ത ഷോര്‍ട്ട്സും ധരിച്ച സ്റ്റൈലന്‍ ചിത്രമാണ് മീര പങ്കുവച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയ വളരെ പെട്ടെന്നു തന്നെ ഏറ്റെടുത്തു. ചിത്രത്തിന് കമന്റുകളുമായി താരങ്ങളുമെത്തി. ഇതിനിടെ ചില സദാചാരവാദികളും തലയുയര്‍ത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു കമന്റിന് മീര നല്കിയ മറുപടി ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
ചുവപ്പണിഞ്ഞ് ശ്രിയ; സുന്ദര ചിത്രങ്ങള്‍ ഇതാ
സണ്ണി ലിയോണിനെ കടത്തിവെട്ടും എന്നായിരുന്നു ചിത്രത്തിന് ഒരാള്‍ നല്കിയ കമന്റ്. ഇതിന് മറുപടിയുമായി മീരയുമെത്തി. ആരാ നിങ്ങടെ വീട്ടിലുള്ളവരാണോ എന്നായിരുന്നു മീരയുടെ മറുപടി. എന്നാല്‍ യുവാവ് വീണ്ടും കമന്റുമായെത്തി. വകതിരിവ് വട്ട പൂജ്യം, വീട്ടില്‍ ഉളളവരെ പറയുന്നത് ആണോ സംസ്കാരം. എങ്ങനെ താന്‍ ഒക്കെ ആര്‍ജെ ആയി എന്നായിരുന്നു അയാളുടെ പ്രതികരണം. ഇതിനും മീര മറുപടി നല്കി.

Recommended Video
ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ എങ്ങനെ കമന്റ് ഇടണം എന്ന കാര്യത്തില്‍ നിങ്ങളുടെ വകതിരിവും വട്ട പൂജ്യം ആണല്ലോ. ഔചിത്യമില്ലായ്മയുടെ കാര്യത്തില്‍ താങ്കല്‍ ആരെ കടത്തിവെട്ടും എന്നുള്ളതാണ് എന്റെ സംശയം എന്നായിരുന്നു മീര നല്കിയ മറുപടി. കമന്റില്‍ മീരയ്ക്ക് പിന്തുണയുമായി ധാരാളം പേര് എത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് ഈ കമന്റ് ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു