'ജനിക്കും മുമ്പേ നിങ്ങളെന്നെ സ്‌നേഹിച്ചു'; 'ജൂനിയര്‍ സി'യെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി മേഘ്‌ന രാജ്

സിനിമാലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു കന്നഡ താരം ചിരഞ്ജീവി സര്‍ജയുടെ മരണം. ഒട്ടും നിനച്ചിരിക്കാതെ കടന്നുവന്ന മരണ വാര്‍ത്ത കേരളത്തിലെ സിനിമാപ്രേമികളേയും വേദനിപ്പിക്കുന്നതായിരുന്നു. മലയാളികള്‍ക്കും സുപരിചിതയായ മേഘ്ന രാജിന്റെ ഭര്‍ത്താവ് കൂടിയായ താരത്തിന്റെ മരണം എല്ലാവരേയും വേദനിപ്പിക്കുന്നതായിരുന്നു. ചീരു ഈ ലോകത്തു നിന്നും യാത്രയാകുമ്പോള്‍ മേഘ്ന നാല് മാസം ഗര്‍ഭിണിയായിരുന്നു.

ചീരുവിന്റെ മൃതദേഹത്തിന് അരികില്‍ കരഞ്ഞു കലങ്ങിയിരിക്കുന്ന മേഘ്നയുടെ ചിത്രങ്ങള്‍ ആരുടേയും ഹൃദയം തകര്‍ക്കുന്നതായിരുന്നു. ഇനിയുള്ള തന്റെ ജീവിതം പിറക്കാനിരിക്കുന്ന കുഞ്ഞിന് വേണ്ടിയുള്ളതായിരിക്കുമെന്ന് മേഘ്ന പറഞ്ഞിരുന്നു. മുന്നോട്ടുള്ള മേഘ്നയുടെ ജീവിതത്തിന് കരുത്ത് പകരാന്‍ പിന്തുണകളുമായി ആരാധകരും കുടുംബവും കൂടെ നില്‍ക്കുന്നതായിരുന്നു പിന്നീട് കണ്ടത്. പോയ വര്‍ഷം ഒക്ടോബര്‍ 22ന് മേഘ്ന തന്റെ കുഞ്ഞിന് ജന്മം നല്‍കി.

ജൂനിയര്‍ ചീരുവിനെ കാണാനായി

മേഘ്നയ്ക്കും കുഞ്ഞിനും ആശംസകള്‍ നേര്‍ന്നു കൊണ്ട് മലയാള സിനിമാലോകവും എത്തിയിരുന്നു. അന്നു മുതല്‍ ജൂനിയര്‍ ചീരുവിനെ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പിന് ഈ പ്രണയ ദിനത്തില്‍ അവസാനമായിരിക്കുകയാണ്. തന്റെ മകന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് മേഘ്ന. പ്രണയദിനത്തില്‍ പുലര്‍ച്ചെ പന്ത്രണ്ട് മണിയ്ക്കാണ് മേഘ്ന വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

ജൂനിയര്‍ സി

ജൂനിയര്‍ സി എന്നാണ് മകനെ പരിചയപ്പെടുത്തി കൊണ്ട് മേഘ്ന വിളിച്ചിരിക്കുന്നത്. എല്ലാവരുടേയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായും മേഘ്ന കുറിക്കുന്നുണ്ട്. പി്ന്നാലെ ആരാധകരും സിനിമാലോകവും താരത്തിനും മകനും ആശംസകളുമായെത്തിയിട്ടുണ്ട്. നടി നസ്രിയയും കുഞ്ഞിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ആശംസകള്‍ നേരുന്നുണ്ട്. മേഘ്നയും നസ്രിയയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ചീരുവിന്റെ മരണത്തെ കുറിച്ച് നസ്രിയ കുറിച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 ജനിക്കും മുമ്പ് തന്നെ നിങ്ങളെന്നെ സ്നേഹിച്ചു

2018 ഏപ്രില്‍ 30നായിരുന്നു മേഘ്നയും ചിരഞ്ജീവിയും വിവാഹിതരാകുന്നത്. പക്ഷെ വിധി വെറും രണ്ട് വര്‍ഷത്തേക്കാണ് ഈ ദാമ്പത്യത്തിന് ആയുസ് നല്‍കിയത്. 2020 ജൂണ്‍ ഏഴിന് ചീരുവിനെ മരണം കൂടെക്കൂട്ടുകയായിരുന്നു. ആ സമയത്ത് നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്ന. 2020 ഒക്ടോബര്‍ 22നാണ് മേഘ്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്.

ഞങ്ങളുടെ കുഞ്ഞ് രാജകുമാരനെ പരിചയപ്പെടുത്തുന്നു എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് മേഘ്ന കുറിച്ചിരിക്കുന്നത്. ''ഞാന്‍ ജനിക്കും മുമ്പ് തന്നെ നിങ്ങളെന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു. നമ്മള്‍ ആദ്യമായി കാണുമ്പോള്‍ ഒന്നു മാത്രമാണ് എനിക്ക് ചെയ്യാനുള്ളത്. അമ്മയ്ക്കും അപ്പയ്ക്കും നല്‍കുന്ന ഈ സ്നേഹത്തിനും പിന്തുണയ്ക്കും ഊഷ്മളതയ്ക്കും എന്റെ കുഞ്ഞ് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുകയാണത്. നിങ്ങള്‍ കുടുംബമാണ്. ഉപാധികളില്ലാതെ സ്നേഹിക്കുന്നവരാണ് കുടുംബം. എല്ലാവരോടും സ്നേഹം'' എന്നാണ് വീഡിയോയുടെ കൂടെ മേഘ്ന എഴുതിയിരിക്കുന്നത്.

നസ്രിയയും

നടി നസ്രിയയും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. പിന്നാലെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് നസ്രിയ. മേഘ്നയുടെ കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളിലൂടെ തങ്ങളുടെ സ്നേഹവും പിന്തുണയും അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ചീരുവിന്റെ സ്നേഹം എന്നും നിങ്ങളെ മുന്നോട്ട് നയിക്കുകയും കരുതലോടെ കാക്കുകയും ചെയ്യുമെന്ന് ആരാധകര്‍ പറയുന്നു.

ചിന്തുവെന്നാണ് മകന് മേഘ്ന നല്‍കിയിരിക്കുന്ന പേര്. നേരത്തെ കുഞ്ഞിന്റെ തൊട്ടില്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വാക്സിനേഷന്‍ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ കുഞ്ഞിന്റെ മുഖം ഇതുവരേയും പുറത്ത് വിട്ടിരുന്നില്ല. ഇതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പിനാണ് പ്രണയദിനത്തില്‍ മേഘ്ന അവസാനമാക്കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X