പെണ്‍പിള്ളേരെ കമന്റടിച്ചാല്‍ നിന്നെ ഏഴായിട്ട് ഒടിക്കും! മോഹന്‍ലാല്‍ പറഞ്ഞതിനെ കുറിച്ച് എംജി ശ്രീകുമാര്‍

മോഹന്‍ലാലും ഗായകന്‍ എംജി ശ്രീകുമാറും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കും സുപരിചിതമാണ്. കോളേജ് കാലം മുതല്‍ക്കു തന്നെ ഇരുവര്‍ക്കും പരസ്പരം അറിയാം. പിന്നീട് രണ്ടു പേരും സിനിമയുടെ രണ്ട് മേഖലയില്‍ സൂപ്പര്‍താരങ്ങളായി മാറിയവരാണ്. മോഹന്‍ലാലിന് വേണ്ടി നിരവധി പാട്ടുകള്‍ എംജി പാടിയിട്ടുണ്ട്. എംജിയുടെ പാട്ടിന് ചുണ്ടനക്കുന്ന മോഹന്‍ലാല്‍ അതിമനോഹരമായൊരു കാഴ്ച തന്നെയാണ്.

ഹാഫ് സാരിയില്‍ ഹോട്ടായി പ്രിയങ്ക ജവാല്‍ക്കര്‍; ചിത്രങ്ങള്‍ കാണാം

തങ്ങളുടെ കോളേജ് കാലത്ത ഒരു സംഭവം നേരത്തെ എംജി ശ്രീകുമാര്‍ പങ്കുവച്ചിരുന്നു. ഒരു തെറ്റിദ്ധാരണയെ തുടര്‍ന്ന് മോഹന്‍ലാന്‍ തന്റെ കോളറിന് കുത്തിപ്പിടിച്ചതും മുന്നറിയിപ്പ് നല്‍കിയതുമെല്ലാമാണ് എംജി ശ്രീകുമാര്‍ തുറന്നു പറഞ്ഞത്. മോഹന്‍ലാലിന്റെ കോളേജിലെ പെണ്‍കുട്ടിയെ എംജി ശ്രീകുമാര്‍ കമന്റടിച്ചെന്ന് തെറ്റിദ്ധരിച്ചായിരുന്നു മോഹന്‍ലാല്‍ അന്ന് എംജിയോട് ദേഷ്യപ്പെട്ടത്. ആ കഥയാണ് അദ്ദേഹം തുറന്നു പറയുന്നത്.

കമന്റടിച്ചാല്‍

തന്റെ കലാലയ ജീവിതം ആരംഭിച്ച കാലത്ത് തിരുവനന്തപുരത്ത് ഒരു ഫലപുഷ്പ പ്രദര്‍ശനവും ഗാനമേളയും ഡാന്‍സും ഫാഷന്‍ ഷോയും ഒക്കെ ഉണ്ടായിരുന്നു. മറ്റു കോളജില്‍ നിന്നും വരുന്ന പെണ്‍കുട്ടികളെ കാണാനായി എല്ലാ കോളജിലെയും വിദ്യാര്‍ത്ഥികള്‍ അവിടെ വരുമായിരുന്നുവെന്ന് എംജി ഓര്‍ക്കുന്നു. അങ്ങനെ വരുന്നവരില്‍ ഏതെങ്കിലും പെണ്‍കുട്ടികളെ മറ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കമന്റടിച്ചാല്‍ ചോദിക്കാന്‍ ആ കോളേജിലെ ആണ്‍കുട്ടികള്‍ വരുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാല്‍ കോളറിന് കയറി പിടിച്ചു

അങ്ങനെയിരിക്കെ മേളയില്‍ വച്ച് എംജി കോളേജിലെ ഒരു പെണ്‍കുട്ടിയെ തന്റെ കോളേജായ ആര്‍ട്‌സ് കോളേജിലെ ഏതോ ഒരു പയ്യന്‍ കമന്റടിച്ചു. ഇത് ചോദിക്കാനായി എംജി കോളേജില്‍ നിന്നും വന്നത് മോഹന്‍ലാല്‍ ആയിരുന്നു. അന്ന് അദ്ദേഹം കോളേജിന്റെ ക്യാപ്റ്റനായിരുന്നുവെന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്. താനാണ് കമന്റടിച്ചതെന്ന് തെറ്റിദ്ധരിച്ച് മോഹന്‍ലാല്‍ തന്റെ കോളറിന് കയറി പിടിച്ചു.

നിന്നെ ഞാന്‍ ഏഴായിട്ട് ഒടിക്കും

'നീ ആര്‍ട്സ് കോളജിലെ വലിയ പാട്ടുകാരനൊക്കെ ആയിരിക്കും. പക്ഷേ എന്റെ കോളജിലെ പെണ്‍പിള്ളേരെ കമന്റടിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്താല്‍ നിന്നെ ഞാന്‍ ഏഴായിട്ട് ഒടിക്കും. ഇനിയും ഇവിടെ കിടന്ന് കറങ്ങിയാല്‍ പറഞ്ഞതു പോലെ ചെയ്യും'' എന്നായിരുന്നു മോഹന്‍ലാല്‍ എംജി ശ്രീകുമാറിനോട് പറഞ്ഞത്. അന്ന് മോഹന്‍ലാല്‍ എംജി കോളേജിലെ ഗുസ്തിത്താരമായിരുന്നു. പറഞ്ഞത് പോലെ ചെയ്തിരുന്നുവെങ്കില്‍ താന്‍ ഒടിഞ്ഞു പോകുമായിരുന്നുവെന്നും എംജി തമാശയായി പറയുന്നു.

Recommended Video

Antony Perumbavoor announced new movie with jeethu joseph | FilmiBeat Malayalam
താനല്ല കമന്റടിച്ചതെന്ന് മനസിലായി

എന്നാല്‍ പിന്നീട് താനല്ല കമന്റടിച്ചതെന്ന് മനസിലായി. ഇത് പ്രിയദര്‍ശന്‍ മോഹന്‍ലാലിനോട് പറഞ്ഞുവെന്നും എംജി പറയുന്നു. ഇന്നലെ മോഹന്‍ലാലിന്റെ ജന്മദിനമായിരുന്നു. തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായി മലയാള സിനിമയില്‍ നിന്നും നിരവധി പേര്‍ എത്തിയിരുന്നു. മമ്മൂട്ടി, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ, തുടങ്ങി മലയാള സിനിമയിലെ മിക്കവരും ലാലേട്ടന് ആശംസകളുമായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തിയത്. അതേസമയം ബാറോസിന്റെ തിരക്കുകളിലാണ് മോഹന്‍ലാല്‍. ബാറോസിലൂടെ മോഹന്‍ലാല്‍ സംവിധായകനായി മാറുകയാണ്. എമ്പുരാനും ആറാട്ടുമാണ് പുറത്തിറങ്ങാനുള്ള സിനിമകള്‍.

Read more about: mohanlal mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X