ആകാംക്ഷയോടെ പ്രേക്ഷകർ!! ഇതാരാണ്.. ,മിഖായേലിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്...
പുതിയ പോസ്റ്റർ ജനങ്ങൾക്കിടയിൽ ആകാംക്ഷ ജനിപ്പിച്ചിട്ടുണ്ട്.
കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രമാണ് മിഖയേൽ. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദി ഗ്രേറ്റ് ഫാദറിനു ശേഷം ഫനീഫ് അദോനി തിരക്കഥയും സംവിധാനവും ഒരുക്കുന്ന സിനിമയാണ് മിഖായേല്‍. ഇപ്പോഴിത ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്.

ഒടിയനിൽ ഞാൻ തൃപ്തനാണ്!! ആദ്യം ചർച്ച ചെയ്തത് രണ്ടാമൂഴം... ഒടിയന്‍ വിവാദത്തെ കുറിച്ച് മോഹന്‍ലാല്‍
പുതിയ പോസ്റ്റർ ജനങ്ങൾക്കിടയിൽ ആകാംക്ഷ ജനിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ മുഖം കാണിക്കാതെ യാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. ഇത് ആരാണെന്ന് അറിയാൻ വെള്ളിയാഴ്ചവരെ കാത്തിരിക്കണം.മഞ്ജിമയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. നിവിൻ പോളി നായികനായി എത്തുമ്പോൾ വില്ലനായി എത്തുന്നത് നമ്മുടെ സ്വന്തം ഉണ്ണി മുകുന്ദനാണ്.
നിവിൻ പോളി, ഉണ്ണി മുകുന്ദൻ, മഞ്ജിമ എന്നിവരെ കൂടാതെ സിദ്ദിഖ്, അശോകന്‍, സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, ഷാജോണ്‍, ശാന്തി കൃഷ്ണ, കെപിഎസി ലളിത എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ആദ്യം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നിവിൻ പോളിയുടെ പുതിയ ഗെറ്റപ്പിനെ ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.


Click it and Unblock the Notifications