അവരുടെ സങ്കടം എനിക്കിപ്പോഴാണ് മനസ്സിലാവുന്നത്, ഗ്രേറ്റ് ഫാദറിലെ തന്റെ രംഗങ്ങള്‍ വെട്ടി മാറ്റിയതിനെ കുറിച്ച് മിയ
Recommended Video

മുന്‍നിര നായികയായി നില്‍ക്കുമ്പോഴും മിയ ജോര്‍ജ്ജ് ലഭിയ്ക്കുന്ന നല്ല നല്ല സഹതാര വേഷങ്ങളൊന്നും വിട്ടുകളയാറില്ല. കഥയില്‍ പ്രധാനമുള്ള വേഷങ്ങളാണെങ്കിലും മിയ ചെയ്യും. അതും കരിയര്‍ മെച്ചപ്പെടുന്നതിന്റെ ഭാഗമാണെന്നാണ് മിയ പറഞ്ഞത്.
മഹാനടി കഴിഞ്ഞു, ഒന്നും സംഭവിച്ചില്ല.. കീര്‍ത്തി സുരേഷ് ഇനി തെലുങ്കിലേക്കില്ലേ..??
അഭിനയത്തോടുള്ള അടങ്ങാത്ത മോഹം കൊണ്ടാണ് നല്ല സഹതാര വേഷങ്ങള്‍ വരുമ്പോള്‍ ചെയ്യുന്നത്. അതും കരിയറിന്റെ മെച്ചമാണ്. ചില മുന്‍നിര നായികമാര്‍ സഹതാര വേഷങ്ങള്‍ ചെയ്യാന്‍ മടിയ്ക്കുന്നത് ഉള്‍ഭയം കൊണ്ടാണ്.. തങ്ങളുടെ വേഷം എഡിറ്റിങ് ടാബിളിലെത്തുമ്പോള്‍ വെട്ടി മാറ്റപ്പെടുമോ എന്ന പേടികൊണ്ട്- മിയ തന്റെ അനുഭവത്തിലൂടെ പറഞ്ഞു.

ഗ്രേറ്റ് ഫാദറിലെ വേഷം
മമ്മൂട്ടി നാകനായ ഹനീഫ് അദേനിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ ദൈര്‍ഘ്യമുള്ള അതിഥി വേഷമായിരുന്നു എനിക്ക്. എന്നാല്‍ എഡിറ്റിങ് ടാബിളിലെത്തിയപ്പോള്‍ പല രംഗങ്ങളും ഉണ്ടായിരുന്നില്ല.

വെട്ടാന്‍ കാരണം
എഡിറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് എന്റെ കഥാപാത്രം കഥയുടെ സസ്‌പെന്‍സ് പൊളിക്കും എന്ന് സംവിധായകന് ബോധ്യപ്പെട്ടത്. അതോടെ പല രംഗങ്ങളും മുറിച്ചുമാറ്റുകയായിരുന്നു.

സങ്കടം തോന്നി
സിനിമ തിയേറ്ററില്‍ ഇരുന്ന് കാണുമ്പോഴാണ് ഇക്കാര്യങ്ങള്‍ ഞാന്‍ അറിയുന്നത്. അത് വളരെ വേദനയുണ്ടാക്കി. അപ്പോഴാണ് ഇത്തരം അവസ്ഥകളില്‍ കടന്നുപോയ എന്റെ ചില സഹപ്രവര്‍ത്തകരുടെ സങ്കടത്തെ കുറിച്ചും ഞാന്‍ ചിന്തിച്ചത്. വളരെ കഷ്ടമാണ് ആ അവസ്ഥ.

മനസ്സിലാക്കാന്‍ ശ്രമിച്ചു
പക്ഷെ പിന്നീട് ഞാനത് തിരിച്ചറിയാന്‍ ശ്രമിച്ചു. ഒരു സിനിമ ഏറ്റവും നല്ല രീതിയില്‍ പുറത്തിറക്കാനാണല്ലോ ഓരോ അണിയറ പ്രവര്‍ത്തകരും ശ്രമിയ്ക്കുന്നത് എന്നോര്‍ത്തു സമാധാനിച്ചു- മിയ പറഞ്ഞു


Click it and Unblock the Notifications