കട്ടി മീശയും താടിയുമായി മാസ് ലുക്കിൽ വീണ്ടും ലാലേട്ടൻ! ഇതൊരു അഡാറ് ലുക്ക് തന്നെ... ചിത്രം കാണാം..
ക്ലാസ് ലുക്ക് ഒറ്റ വാക്കിൽ അങ്ങനെ തന്നെ വിശേഷിപ്പിക്കാം. കട്ടി മീശയും താടിയുമായുമായി സൂപ്പർ ലുക്കിലാണ് ലാലേട്ടൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Recommended Video

വേഷപ്പകർച്ച കൊണ്ടും രൂപമാറ്റം കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹൻ ലാൽ. തന്റെ ചിത്രങ്ങളിലൂടെ ആരാധകരെ അത്ഭുതപ്പെടുത്താൻ ഈ നടന് സാധിക്കുന്നുണ്ട് . ഇത് എല്ലാവർക്കും സാധ്യമായ ഒന്നല്ല. തന്നിൽ വന്നു ചേരുന്ന കഥാപാത്രങ്ങൾക്ക് പൂർണത വേണമെങ്കിൽ മികച്ച രീതിയിലുള്ള അഭിനയം മാത്രം പോരാ, ആ കഥാപാത്രങ്ങൾക്ക് സ്വന്തമായി രൂപവും വേണമെന്നും അത് തന്റെ ചിത്രങ്ങളിലൂടെ ലാലേട്ടൻ തെളിയിച്ചു തന്നിട്ടുമുണ്ട്.

ഇപ്പോഴിത ലാലേട്ടൻ തന്റെ ഏറ്റവും പുതിയ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് . ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ പുതിയ ലുക്ക് ആരാധക്കായി പങ്കുവെച്ചിരിക്കുന്നത്. ക്ലാസ് ലുക്ക് എന്ന് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം. കട്ടി മീശയും താടിയുമുള്ള സൂപ്പർ ലുക്കിലാണ് ലാലേട്ടൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലാലേട്ടന്റെ പുതിയ ലുക്ക് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ഒടിയൻ, നിവിൻ പോളി കേന്ദ്രകഥാപാത്രത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണി. ഇരു ചിത്രങ്ങളിലും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇതിനു ശേഷം മോഹൽ ലാലിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളി. നീരാളിയിൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ലാലേട്ടന്റെ നായികയായി നദിയാ മൊയ്തുവാണ് എത്തുന്നത്.
നടി എമി ജാക്സൺ വിവാഹിതയാകുന്നു, വരൻ ആരാണെന്നു അറിയാമോ? ചിത്രങ്ങൾ കാണാം


Click it and Unblock the Notifications