'12 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും ഷാജിയും ഒന്നിക്കുന്നു'; ഷാജി കൈലാസ് ചിത്രവുമായി മോഹന്‍ലാല്‍

വര്‍ഷങ്ങളായി മലയാളികള്‍ കാത്തിരിക്കുന്നൊരു കൂട്ടുകെട്ടാണ് മോഹന്‍ലാലും ഷാജികൈലാസും. ഇന്നും ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരുപാട് മാസ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ഈ ജോഡി ഇപ്പോഴിതാ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിക്കുകയാണ്. താനും ഷാജി കൈലാസും വീണ്ടും ഒരുമിക്കാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് സൂപ്പര്‍ താരം പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മമ്മൂട്ടിയും ഷാജി കൈലാസും വീണ്ടും ഒരുമിക്കുന്നത്. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ കഥാപാത്രങ്ങള്‍ ഇഷ്ടപ്പെടുന്ന ആരാധകര്‍ ഒരിക്കലും മറക്കാത്ത സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണിത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്നത് അത്തരത്തിലൊരു മാസ് ചിത്രത്തിന്് വേണ്ടി ആയിരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരേയും വ്യക്തതയില്ല. ആരാധകര്‍ പ്രതീക്ഷിക്കുന്നത് ഇങ്ങനെ ഒന്നാണെന്നാണ് കമന്റുകളില്‍ നിന്നും വായിച്ചെടുക്കാനാകുന്നത്.

കാത്തിരിപ്പ് അവസാനിക്കുന്നു

ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിക്കൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

''ഒടുവില്‍ കാത്തിരിപ്പ് അവസാനിക്കുന്നു. വലിയ ആവേശത്തോടേയും സന്തോഷത്തോടേയും ഷാജി കൈലാസുമൊത്തുള്ള എന്റെ അടുത്ത സിനിമ ഞാന്‍ പ്രഖ്യാപിക്കുന്നു. ഈ സിനിമയുടെ തിരക്കഥയൊരുക്കുന്നത് രാജേഷ് ജയറാമും നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരുമാണ്. ഞാനും ഷാജിയും നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരുമിക്കുന്നത്. കാത്തിരിപ്പിനെ സാധൂകരിക്കുന്ന ഒന്നാകുമെന്ന് എനിക്കുറപ്പുണ്ട്'' എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍.

റെഡ് ചില്ലീസ്

2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആയിരുന്നു ഷാജി കൈലാസും മോഹന്‍ലാലും അവസാനമായി ഒരുമിച്ച് പ്രവർത്തിച്ച സിനിമ. ബിജു മേനോന്‍, തിലകന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പിന്നീട് ഷാജി കൈലാസവും മോഹന്‍ലാലും കൈകോര്‍ത്തിട്ടില്ല. 2000 ല്‍ പുറത്തിറങ്ങിയ നരസിംഹം എന്ന മോഹന്‍ലാലിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നിന്റെ സംവിധായകന്‍ ഷാജി കൈലാസാണ്. ഇന്നും ആരാധകര്‍ നരസിംഹത്തെ ഫാന്‍സ് ഷോകളിലൂടേയും മറ്റും ആഘോഷിക്കുന്നുണ്ട്. 2002 ല്‍ പുറത്തിറങ്ങിയ താണ്ഡവം, 2004 ല്‍ പുറത്തിറങ്ങിയ നാട്ടുരാജാവ്, 2006 ല്‍ പുറത്തിറങ്ങിയ ബാബാ കല്യാണി, 2007 ല്‍ പുറത്തിറങ്ങിയ അലി ഭായ് എന്നീ വമ്പന്‍ ഹിറ്റുകളുടേയും സംവിധായകന്‍ ഷാജി കൈലാസ് ആയിരുന്നു.

ആറാം തമ്പുരാന്‍

ഷാജി കൈലാസും മോഹന്‍ലാലും കൈകോര്‍ത്തപ്പോള്‍ പിറന്ന ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു ആറാം തമ്പുരാന്‍. മഞ്ജു വാര്യരായിരുന്നു ചിത്രത്തിലെ നായിക. 1997 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രീവിദ്യ, സായ് കുമാര്‍, പ്രിയ രാമന്‍, നരേന്ദ്രപ്രസാദ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. ഇന്നും മലയാളികള്‍ ആവേശത്തോടെയാണ് ആറാം തമ്പുരാന്‍ കാണുന്നത്. രഞ്ജിത്തായിരുന്നു സിനിമയുടെ തിരക്കഥ എഴുതിയത്. ഹിറ്റുകള്‍ മാത്രം സമ്മാനിച്ചിട്ടുള്ളൊരു കൂട്ടുകെട്ട് വീണ്ടുമെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

സജീവമാവുകയാണ് ഷാജി കൈലാസ്

അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം സംവിധാനരംഗത്ത് സജീവമാവുകയാണ് ഷാജി കൈലാസ്. 2013 ല്‍ പുറത്തിറങ്ങിയ ജിഞ്ചര്‍ ആണ് ഷാജി കൈലാസ് അവസാനം സംവിധാനം ചെയ്ത മലയാള സിനിമ. ജയറാം ആയിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം പരാജയപ്പെട്ടു. പൃഥ്വിരാജിനെ നായകനാക്കിയുള്ള കടുവയാണ് ഷാജി കൈലാസിന്റെ പുതിയ സിനിമ. ഈ ചിത്രത്തിന്റെ ചിത്രീകരണം ഈയ്യുടത്ത് നിയമകുരുക്കിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സമാനമായ കഥയുമായി സുരേഷ് ഗോപിയുടെ സിനിമയുടെ ചിത്രീകരണം തുടങ്ങിയതോടെയാണ് വിവാദം ഉടലെടുത്തത്. പിന്നീട് കോടതിയിലെത്തിയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്.

Recommended Video

മോഹൻ ലാലോ മമ്മൂട്ടിയോ? ആരാണ് കൂടുതൽ സമ്പന്നൻ
ബ്രോ ഡാഡി

അതേസമയം ബ്രോ ഡാഡിയാണ് മോഹന്‍ലാലിന്റെ പുതിയ സിനിമ. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, മീന, ലാലു അലക്‌സ് തുടങ്ങിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ഹൈദരാബാദിലായിരുന്നു ചിത്രീകരണം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം. ഒരു കൊല്ലം മുമ്പ് പുറത്തിറങ്ങേണ്ടിയിരുന്ന സിനിമ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റിലീസാകാതെ കാത്തിരിപ്പ് തുടരുകയാണ്.

Read more about: mohanlal shaji kailas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X