സ്വന്തം ഭർത്താവിനെ ഹണിട്രാപ്പിൽ കുടുക്കിയ ചതിച്ചീ!! ഡ്രാമയുടെ രണ്ടാം ടീസർ പുറത്ത്, കാണൂ
രസകരമായ സംഭാഷണത്തോട് കൂടിയാണ് ടീസർ ആരംഭിക്കുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- രഞ്ജിത്ത് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ഡ്രാമ. ചിത്രത്തിന്റെ രണ്ടാമത്തെ രസകരമായ ടീസർ പുറത്ത്. ഏറെ നാളുകൾക്ക് ശേഷമായിരിക്കും ഇത്തരത്തിലുള്ള നർമ രസമുള്ള കഥാപാത്രവുമായി മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ ടീസർ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

രസകരമായ സംഭാഷണത്തോട് കൂടിയാണ് ടീസർ ആരംഭിക്കുന്നത്. മോഹൻലാലിന്റെ ഭാര്യയായി ആശാ ശരത്താണ് എത്തുന്നത്. ടീസറിൽ ഇവർ രണ്ടു പേരുമാണ് പ്രത്യക്ഷപ്പെടുന്നത്. ടീസറിനു മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങി കുറച്ചു സമയത്തിനുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരിക്കുകയാണ്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡ്രാമ. നിരഞ്ജ് മണിയൻപിള്ള,രൺജി പണിക്കർ, സുരേഷ് കൃഷ്ണ, ബൈജു, കനിഹ, ബേബി ലാറ എന്നിവര്‍ക്കൊപ്പം സംവിധായകരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരും ചിത്രത്തിവ്‍ എത്തുന്നുണ്ട്.
നിഗൂഢതകൾ ഒളിപ്പിച്ച് വെച്ച് ഹൂ!! പേളി കാണുന്നതു പോലെയല്ല!! ഹൂവിനെ കുറിച്ചുള്ള പ്രതികരണം ഇങ്ങനെ...
വർണ്ണചിത്ര ഗുഡ്‌ലൈൻ പ്രൊഡക്ഷൻസ്, ലില്ലിപാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ് എന്നീ ബാനറുകളിൽ മഹാ സുബൈറും, എം.കെ. നാസറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലണ്ടൻ പശ്ചാത്തലത്തിലാണ് ഡ്രാമ ഒരുങ്ങിയിരിക്കുന്നത്.വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് സന്ദീപ് നന്ദകുമാർ. നവംബർ 1 നാണ് ചിത്രം റിലീസിനെത്തുന്നത്.


Click it and Unblock the Notifications











